നിങ്ങള്‍ക്കുണ്ടോ കുടല്‍പ്പുണ്ണ്‍ , ഗ്യാസ് ! ചിട്ടയായി ചെയ്‌താല്‍ പൂര്‍ണ്ണമായും ശമനം കിട്ടുന്ന ലളിതമായ വീട്ടു ചികിത്സയിതാ! ആപ്പിള്‍ സൈഡര്‍ വിനാഗിരിയും പ്രകൃതിദത്തമായ തേനുമാണ് മരുന്നുകള്‍. ചികിത്സ: ഒന്ന്: ചികിത്സ തുടങ്ങുന്നത് മുതല്‍ മൂന്നു ദിവസം വീഴ്ച്ച വരുത്താതെ പാലിക്കേണ്ട ചിട്ടകള്‍: * ചായ കാപ്പി എന്നിവ ഒഴിവാക്കുക. (ഒഴിച്ച് കൂടെങ്കില്‍ മാത്രം ദിവസം ഒരു കപ്പു ചായ മാത്രം) * ഇഞ്ചി മുതല്‍ എരിവുള്ള എല്ലാ ആഹാര വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക. (നേരിയ എരിവു പോലും പറ്റില്ല) * അവല് ,തേങ്ങാപീര (ചേര്‍ത്ത ആഹാരങ്ങള്‍) , റസ്ക് , ബിസ്ക്കെറ്റുകള്‍ തുടങ്ങി അല്‍പ്പം എങ്കിലും പരുപരുപ്പുള്ള ഒന്നും കഴിക്കരുത്. വളരെ സോഫ്റ്റ് ആയ ആഹാരം മാത്രമേ ഈ മൂന്നു ദിവസം കഴിക്കാവൂ. * കോളകള്‍ , സോഡകള്‍ (ഗ്യാസ് ഉള്ള പാനീയങ്ങള്‍), നാച്ചുറല്‍ അല്ലാത്ത ജൂസുകള്‍, മദ്യം എന്നിവ തീര്‍ത്തും ഒഴിവാക്കുക. * സാധാരണയായി ഗ്യാസ് ഉണ്ടാക്കാറുള്ള കറികളടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക. വയറിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ചെറു മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ ശരീരത്തിന് പ്രകൃത്യാ കഴിവുണ്ട്. എന്നാല്‍ കഠിനമായ എരിവും, ആഹാരത്തിലെ പരുക്കന്‍ വസ്തുക്കളും , ദഹനക്കുറവു മൂലം ഉണ്ടാവുന്ന വാതകങ്ങളും ആണ് ഈ മുറിവുകളെ ഉണങ്ങാതെ നില നിര്‍ത്തുന്നത്. ക്രമേണ ഹെലിക്കോ ബാക്ട്ട്ര്‍ പൈലൊറി എന്ന അണുബാധ മൂലം ഈ മുറിവുകള്‍ അള്‍സര്‍ ആയി മാറുന്നു. എന്നാല്‍ , രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം നല്‍കിയാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടും. അതിനാണ് മൂന്നു ദിവസത്തേക്ക് മേല്‍ പറഞ്ഞ ചിട്ടകള്‍ പാലിക്കുന്നത്. ഈ ചിട്ടകള്‍ കണിശമായി പാലിക്കാതെ ഈ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്. രണ്ടു: * ദിവസവും രാവിലെ വെറും വയറ്റില്‍ പതിനഞ്ചു മില്ലി തേന്‍ കഴിക്കുക. തേന്‍ കഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെള്ളം കുടിക്കുകയോ മറ്റു വല്ലതും കഴിക്കുകയോ ചെയ്യരുത്. * തേന്‍ വയറ്റിലെയും അന്നനാളത്തിലെയും ചെറു മുറിവുകള്‍ അതിവേഗം സുഖപ്പെടുത്തും. ആയതിനാല്‍ , സാധിക്കുമെങ്കില്‍ കൂടുതല്‍ സമയം തേന്‍ അവിടങ്ങളില്‍ പുരണ്ടു കിടക്കാന്‍ അനുവദിക്കുക. * വയറ്റിലോ അന്നനാളത്തിലോ എരിവോ പുകച്ചിലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം പത്തു മില്ലി തേന്‍ കഴിക്കുക. (തേന്‍ പ്രകൃതിദത്തമായ തേനീച്ച തേന്‍ തന്നെയായിരിക്കണം.) * എപ്പോഴും ഭക്ഷണ ശേഷവും , രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും പത്തു മില്ലി ആപ്പിള്‍ സൈടര്‍ വിനഗറും പത്തു മില്ലി തേനും പതിനഞ്ചു മില്ലി ശുദ്ധ ജലവുമായി കലര്‍ത്തി കഴിക്കുക. * ഉറങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമോ നെഞ്ച് എരിച്ചിലോ ഉണ്ടാവാതിരിക്കാനാണ് , കിടക്കും മുമ്പ് വിനഗര്‍ കഴിക്കുന്നത്. ഈ ഫലം കിട്ടുന്നില്ലെങ്കില്‍ തേന്‍ കൂടാതെ വിനഗരും വെള്ളവും മാത്രം കഴിക്കുക. * ഈ ചികിത്സ ചുരുങ്ങിയത് മൂന്നു മാസം തുടരുക. തേനും ആപ്പിള്‍ വിനാഗിരിയും പിന്നീടും ആവശ്യമായാല്‍ ഉപയോഗിക്കുക. ആപ്പിള്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകളും ഉപ്പിലിട്ടതും ആഹാരം വേഗം ദഹിക്കാന്‍ സഹായിക്കും. NB: വയറ്റില്‍ സാധാരണയായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് ഉണ്ടാവുന്നത്. ഒന്ന്: അളവ് കൂടുതല്‍ ആവുമ്പോള്‍ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാന്‍ ആവശ്യമായത്ര ദഹനരസ ഉല്‍പ്പാദനം നടക്കാതിരിക്കുക. രണ്ടു: വയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസത്തിന്റെ അളവിന് അനുസൃതമായ അളവില്‍ ആഹാരം ആമാശയത്തില്‍ ഇല്ലാതിരിക്കുക. ദഹനത്തെ സഹായിക്കുകയും അധികമുള്ള ദഹന രസത്തിന്റെ അസിഡിറ്റി കുറക്കുകയും ചെയ്യലാണ് ആപ്പിള്‍ സൈഡര്‍ വിനാഗിരിയുടെ ജോലി. *********************** അടുത്ത കാലത്ത് നടന്ന പാശ്ചാത്യന്‍ വൈദ്യശാസ്ത്രപഠനമാണ് ഈ ചികിത്സാ രീതി കുടല്‍പുണ്ണും (അള്‍സര്‍) ഗ്യാസ്ട്രിക് പ്രശ്നങ്ങളും പൂര്‍ണ്ണമായും ഭേദപ്പെടുത്തും എന്ന് അവകാശപ്പെടുന്നത്. ഗ്യാസ് പ്രശ്നങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം എരിവും ഇഷ്ട ആഹാരങ്ങളും ഒഴിവാക്കിയിരുന്ന എനിക്ക് ഈ ചികിത്സ അസാധാരണ ഫലം ചെയ്യുകയും, ഇപ്പോള്‍ ഇഷ്ടം പോലെ എരിവും എല്ലാ തരം ആഹാരങ്ങളും കഴിക്കുകയും ചെയ്യുന്നു. ദൈവത്തിനു സ്തുതി. പ്രത്യേക മുന്നറിയിപ്പ്: എത്ര സുരക്ഷിതമായാലും ഏതു ചികിത്സയും ഓരോ വ്യക്തിക്കും വ്യത്യസ്ത ഫലം ചെയ്യാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഈ ചികിത്സ തുടങ്ങിയ ഉടനെ അശുഭകരമായ വല്ല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായാല്‍ ചികിത്സ ഉടന്‍ നിര്‍ത്തണമെന്നും വൈദ്യ സഹായം തേടണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഈ ചികിത്സ മൂലം അസാധാരണമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ അതിന് ഈ പോസ്റ്റുകാരന്‍ ഒരു രീതിയിലും ഉത്തരവാദിയായിരിക്കുന്നതല്ല. കടപ്പാട്: Indi Mate |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment