മദ്യം പൂര്‍ണ്ണമായും നിരോധിക്കണം എന്ന് പറയുന്നത് ഒരു ജാതിക്കോ, ഒരു സമുദായത്തിനോ വേണ്ടി അല്ല.
മദ്യം ഉപയോഗിക്കുന്നവരില്‍ മുതിര്‍ന്ന ആളുകളില്‍ ഭൂരിഭാഗവും മദ്യത്തിന് അടിമയാകുന്നത് പെരുകുന്നു എന്ന സാമൂഹ്യ യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ, നമ്മുടെ സ്കൂള്‍ കുട്ടികള്‍ അടക്കം മദ്യത്തിന് അടിമയാകുന്നു എന്നത് ഞെട്ടലോടെ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.
വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കരുത് എന്ന നമ്മുടെ നാട്ടിലെ നിയമം കാറ്റില്‍പ്പറത്തി സ്കൂള്‍ യൂണിഫോമും ഇട്ട് മദ്യ ശാലകളില്‍ ക്യൂ നിന്ന് സ്കൂള്‍ കുട്ടികള്‍ മദ്യം വാങ്ങി ഉപയോഗിക്കുന്നു.
ഇങ്ങനെ പതിയെ പതിയെ പൂര്‍ണ്ണമായും മദ്യത്തിന് അടിമയാകുന്നു ഇവര്‍...
ഇത്തരത്തില്‍ മദ്യാസക്തിയുള്ള ഒരു തലമുറ തന്നെ നമ്മുടെ സമൂഹത്തില്‍ സൃഷ്ട്ടിക്കപ്പെടുന്നു....
ഇത്തരത്തിലുള്ള സാഹചര്യം വളരെ ആശങ്കയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ.
സ്വന്തം മാതാ പിതാക്കള്‍ക്കും, കുടുംബത്തിനും സമൂഹത്തിനും നാടിനും മുതല്‍ക്കൂട്ടാകേണ്ട പുതു തലമുറ ഇങ്ങനെ മദ്യം ഉപയോഗിച്ച് നശിക്കുന്നത് അനുവദിക്കാനാകില്ല.
പൂര്‍ണ്ണമായുള്ള മദ്യ നിരോധനം മാത്രമേ ഇതിനൊക്കെ ശ്വാശ്വത പരിഹാരമുള്ളൂ.
മദ്യ നിരോധനം മൂലം എന്തൊക്കെ ദോഷം ഉണ്ടായാലും സാരമില്ല,
മദ്യം പൂര്‍ണ്ണമായും നിരോധിക്കുക... പുതു തലമുറയെങ്കിലും നശിക്കാതിരിക്കട്ടെ..
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment