ഒറ്റയ്‌ക്കായപ്പോള്‍ പ്രഭുദേവയുടെ സമയം തെളിഞ്ഞു?
ഭാര്യ റംലത്തുമായും കാമുകി നയന്‍താരയുമായും പിണങ്ങിപ്പിരിഞ്ഞതോടെ ബോളിവുഡ് കരിയറില്‍ പ്രഭുദേവയ്‌ക്ക് വെച്ചടിവെച്ചടി കയറ്റമാണ്. പ്രഭുദേവ സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രമായ 'വാണ്ടഡ്' 35 കോടി ചെലവിലെടുത്തിട്ട് തീയേറ്ററില്‍ നിന്ന് 92 കോടിയോളം കളക്‌ടു ചെയ്‌തു വന്‍ വിജയം നേടി. 2012 ല്‍ ചെയ്‌ത 'റൗഡി രാത്തോഡ്' 40 കോടി മുതല്‍ മുടക്കിലെടുത്തിട്ട് തീയേറ്റര്‍ കളക്ഷനായി 201 കോടി തൂത്തുവാരി.
വാണ്ടഡില്‍ സല്‍മാന്‍ ഖാനായിരുന്നു നായകനെങ്കില്‍ റൗഡി രാത്തോഡില്‍ അക്ഷയ്‌കുമാറായിരുന്നു നായകന്‍. ഇപ്പോള്‍ 'രമയ്യാ വസ്‌താവയ്യ' എന്ന തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികളിലാണ് പ്രഭുദേവ. കമലഹാസന്റെ മകള്‍ ശ്രുതിഹാസനാണ് പ്രണയകഥ പറയുന്ന ഈ ചിത്രത്തിലെ നായിക. ബോളിവുഡിലെ നിര്‍മ്മാതാവായ കുമാര്‍ തൗരാണിയുടെ പുത്രന്‍ ഗിരീഷ് കുമാറാണ് നായകന്‍. കുമാര്‍ തൗരാണി തന്നെയാണ് 'രമൈയ്യ വസ്‌താവയ്യ' നിര്‍മ്മിക്കുന്നതും.
പ്രഭുദേവയുടെ തെലുങ്കിലെ ആദ്യ സംവിധാന സംരംഭമായ 'ന്യുവസ്‌താനെ നേനോദന്താനെ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'രമൈയ്യ വസ്‌താവയ്യ'. ഇതു കഴിഞ്ഞാല്‍ ഹിന്ദിയില്‍ തന്നെ വേറെ നാലു ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്യാനുള്ള കരാറില്‍ പ്രഭുദേവ ഒപ്പുവച്ചു കഴിഞ്ഞതായാണ് വിവരം. 20 കോടി രൂപയാണത്രെ ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാന്‍ പ്രഭുദേവ ഇപ്പോള്‍ വാങ്ങുന്നത്. പുതിയതായി സംവിധാനം ചെയ്യാന്‍ പോകുന്ന നാലു ഹിന്ദിച്ചിത്രങ്ങളുടെ അഡ്വാന്‍സായി ഓരോചിത്രത്തിനും പതിനഞ്ചു കോടി വീതം പ്രഭുദേവ കൈപ്പറ്റിക്കഴിഞ്ഞുവെന്നും മുംബൈ റിപ്പോര്‍ട്ടുകളുണ്ട്. ഈ ചിത്രങ്ങളുടെ നൃത്തസംവിധായകനും പ്രവുദേവ തന്നെയാണത്രെ. ബോളിവുഡിലെ തുടര്‍വിജയങ്ങളും തിരക്കും മൂലം ഇപ്പോള്‍ മുംബൈയില്‍ സ്‌ഥിരതാമസമുറപ്പിച്ചിരിക്കുകയാണ് പ്രഭുദേവ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment