Sunday, 7 April 2013

[www.keralites.net] ആനന്ദ ലബ്ധിക്ക് ഇനിയെന്തു വേണം ?

 

പേരുകള്‍ മാറുന്നു; ഇനി എല്‍ ഡി ക്ലര്‍ക്കും യു ഡി.ക്ലര്‍ക്കുമില്ല കാസര്‍കോട്: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്ന എല്‍.ഡി.ക്ലര്‍ക്ക് ഇനി വെറും ക്ലര്‍ക്കാവും. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്കും. തസ്തികകളുടെ പേര് മാറ്റിക്കൊണ്ട് ധനവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടി.ജെ.ശ്രീജിത്ത്‌ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ അഞ്ചുലക്ഷത്തോളം ജീവനക്കാരില്‍ കാല്‍ഭാഗം വരും എല്‍.ഡി., യു.ഡി. ക്ലര്‍ക്ക് തസ്തികകളിലുള്ളവര്‍. ഓഫീസില്‍ ഒരു ക്ലര്‍ക്കിന് ഒരു സീനിയര്‍ ക്ലര്‍ക്ക് എന്നതായിരിക്കും അനുപാതം. ജോലികളിലും ഉത്തരവാദിത്തങ്ങളിലും ശമ്പള സ്‌കെയിലിലും മാറ്റമില്ല. ധനകാര്യ വകുപ്പിലെ ശമ്പള പുനരവലോകന വിഭാഗത്തിന്‍േറതാണ് ഉത്തരവ്. ഏറ്റവും കൂടുതല്‍ സ്ഥാനക്കയറ്റ സാധ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഒന്നാണ് എല്‍.ഡി.ക്ലര്‍ക്ക്. സര്‍വീസില്‍ കയറി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യു.ഡി.ക്ലര്‍ക്ക് ആകും. പിന്നെ ഹെഡ് ക്ലര്‍ക്ക്, സൂപ്രണ്ട് എന്നിങ്ങനെയാണ് സ്ഥാനക്കയറ്റങ്ങള്‍. സര്‍വീസ് സംഘടനകളുടെ ആവശ്യപ്രകാരമാണ് പേരുമാറ്റം. നേരത്തെ പോലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ തസ്തിക സിവില്‍ പോലീസ് ഓഫീസര്‍ എന്നാക്കിയിരുന്നു. അതുപോലെ എകൈ്‌സസ് ഗാര്‍ഡ് സിവില്‍ എകൈ്‌സസ് ഓഫീസര്‍ എന്നും ഫോറസ്റ്റ് ഗാര്‍ഡിന്‍േറത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്നുമാക്കിയിരുന്നു. Mathrubhumi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment