കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് ഇ2ഒ വരുന്നു
ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്രയുടെ വൈദ്യുതകാര്‍ ഇ2ഒ വിപണിയിലെത്തി. 2010 ല്‍ വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ബാംഗ്ലൂരിലെ റേവയെ ഏറ്റെടുത്ത മഹീന്ദ്ര അവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ2ഒ വികസിപ്പിക്കാന്‍ വര്‍ഷങ്ങളെടുത്തു. വൈദ്യുത കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിവര്‍ഷം 30,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മ്മാണത്തിനുംവേണ്ടി നൂറുകോടിയുടെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കുറച്ചാല്‍ 5.96 ലക്ഷം രൂപയാണ് ഇ2ഒയുടെ ന്യൂഡല്‍ഹിയിലെ ഓണ്‍റോഡ് വില. പുത്തന്‍ തലമുറയില്‍പ്പെട്ട ഇതിന്റെ ലിത്തിയം അയണ്‍ ബാറ്ററി ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ്ജു ചെയ്യാന്‍ അഞ്ചുമണിക്കൂര്‍ സമയംവേണം. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള കാര്‍ നഗരയാത്രകള്‍ മുന്‍നിര്‍ത്തിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ജി പി എസ് നാവിഗേഷന്‍ സംവിധാനം, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് /സ്റ്റോപ് ബട്ടണ്‍, വാഹനം ബ്രേക്കുചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ഊര്‍ജ്ജം ബാറ്ററിയില്‍ സംഭരിക്കുന്ന റീജെനറേറ്റീവ് ബ്രേക്കിങ് സംവിധാനം തുടങ്ങിയവയാണ് ഈ ഇന്ത്യന്‍ വൈദ്യുതകാറിന്റെ സവിശേഷതകള്‍. ആഴ്ചകള്‍ക്കകം രാജ്യത്തെ കൊച്ചി അടക്കമുള്ള എട്ട് നഗരങ്ങളിലെ ഷോറൂമുകളിലേക്ക് ഇ2ഒ എത്തും. മുംബൈ, ബാംഗ്ലൂര്‍, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡീഗഡ്, പുണെ, കൊച്ചി എന്നിവയാണ് ഉടന്‍ ഇ2ഒ എത്തുന്ന എട്ട് നഗരങ്ങള്‍. വിവിധ നഗരങ്ങളിലെ കാറിന്റെ വില അതത് സംസ്ഥാനങ്ങള്‍ വൈദ്യുത വാഹനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയെ ആശ്രയിച്ചിരിക്കും. ഡല്‍ഹി സര്‍ക്കാര്‍ 29 ശതമാനം സബ്‌സിഡി വൈദ്യുത കാറുകള്‍ക്ക് നല്‍കുന്നുണ്ട്.
പ്രതിവര്‍ഷം ഇ2ഒയുടെ 400 മുതല്‍ 500 യൂണിറ്റുകള്‍വരെ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. 150 മുതല്‍ 200 വരെ യൂണിറ്റുകള്‍ ന്യൂഡല്‍ഹിയില്‍മാത്രം വിറ്റഴിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. വിവിധ നഗരങ്ങളില്‍ 250 ഓളം ചാര്‍ജ്ജിങ് സ്‌റ്റേഷനുകള്‍ മഹീന്ദ്ര നിര്‍മ്മിച്ചു കഴിഞ്ഞു. ഡല്‍ഹിയില്‍ 95 ഉം ബാംഗ്ലൂരില്‍ 100 സ്‌റ്റേഷനുകള്‍ നിര്‍മ്മിച്ചു. ഒരു മണിക്കൂറിനകം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജുചെയ്യാന്‍ കഴിയുന്ന പുതിയ ഇ2ഒ വേരിയന്റിന്റെ വികസന പ്രവര്‍ത്തനത്തിലാണ് നിര്‍മ്മാതാക്കള്‍. ആറുമാസത്തിനകം യൂറോപ്യന്‍ വിപണിയിലേക്ക് വൈദ്യുതകാര്‍ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്. വൈദ്യുത സ്‌കൂട്ടറുകളുടെ നിര്‍മ്മാണത്തിലേക്കും കടക്കാനുള്ള പദ്ധതി തങ്ങള്‍ക്കുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (ഓട്ടോമോട്ടീവ് ആന്‍ഡ് ഫാം എക്യുപ്‌മെന്റ്‌സ്) പ്രസിഡന്റ് പവന്‍ ഗോയങ്ക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Mathrubhumi.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment