Thursday 20 December 2012

[www.keralites.net] കര്‍മയോദ്ധ'യ്‌ക്കെതിരെയും കേസ്

 

'കര്‍മയോദ്ധ'യ്‌ക്കെതിരെയും കേസ്



തിരുവനന്തപുരം: പുകയില നിയന്ത്രണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പുകയിലയുടെ പരസ്യം ഉള്‍പ്പെടുത്തിയ നിലയില്‍ പുറത്തിറക്കിയ 'കര്‍മയോദ്ധ' എന്ന സിനിമയ്‌ക്കെതിരെ ആരോഗ്യവകുപ്പ് കേസ്സെടുത്തു.

സിനിമയുടെ പോസ്റ്ററുകള്‍ പിടിച്ചെടുത്തു. സിനിമയിലെ നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ മേജര്‍ രവി, നിര്‍മാണ- വിതരണകമ്പനി മാനേജിങ് ഡയറക്ടര്‍, സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളായ നിള, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നിവയുടെ മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം 'മാറ്റിനി' സിനിമയ്‌ക്കെതിരെയും ആരോഗ്യവകുപ്പ് അധികൃതര്‍ കേസ്സെടുത്തിരുന്നു

രണ്ട് വര്‍ഷം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍പ്രകാരം ആണ് കേസ്സെടുത്തിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ.രാജുവാണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌കോടതിയില്‍ കേസ് ഫയല്‍ചെയ്തിരിക്കുന്നത്.

mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment