ഈജിപ്തിന്റെ സിനിമാ സംസ്കാരത്തിന് മുല്ലപ്പൂ വിപ്ളവത്തിന്റെ ഗന്ധം
ദോഹ: ഈജിപ്തിന്റെ പുതിയ സിനിമാ സംസ്കാരം അറബ് വസന്തത്തിന് ശേഷമുള്ളള കാലത്തെ അടയാളപ്പെടുത്തുന്നതാണെന്ന് ഈജിപ്ഷ്യന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍. ദോഹ ട്രിബേക്ക ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഇന്നലെ സൂഖ് വാഖിഫിലെ പ്രസ് സെന്‍ററില്‍ നടന്ന തുറന്ന ചര്‍ച്ചയിലാണ് മുല്ലപ്പൂവിപ്ളവം ഈജിപ്ഷ്യന്‍ സിനിമാസംസ്കാരത്തിലുണ്ടാക്കിയ പ്രകടമായ മാറ്റം വിലയിരുത്തലിന് വിധേയമായത്.
അറബ് വസന്തത്തിന് ശേഷം ഈജിപ്ഷ്യന്‍ സിനിമാലോകത്തുണ്ടായ മാറ്റം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് അവിടെ നിന്നുള്ള പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുടെ അഭിപ്രായം. അറബ് വസന്തത്തില്‍ നിന്ന് പുതിയൊരു സിനിമാസംസ്കാരം തന്നെ പിറവികൊള്ളുമെന്ന് ഈജിപ്തിന്‍െറ പുതിയ തലമുറ പ്രതീക്ഷിക്കുന്നു. ഈജിപ്തിന്‍െറ പല പുതിയ സിനിമകളുടെയും പ്രമേയം അറബ്വസന്തകാലത്തെ രാഷ്ട്രീയ കാലാവസ്ഥയെ പ്രമേയമാക്കുന്നവയാണ്. മുഹമ്മദ് ഹെഫ്സിയുടെ 'തഹ്രീര്‍ 2011' പോലുള്ള ചിത്രങ്ങള്‍ ഇതിന് ഉദാഹരണമായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. 1960കളിലും 1970കളിലും ഈജിപ്തില്‍ പ്രതിവര്‍ഷം 120 സിനിമകള്‍ വരെ പുറത്തിറങ്ങിയിരുന്നു. ഇന്നത് 20 എണ്ണമായി ചുരുങ്ങിയെന്ന് പ്രശസ്ത ഈജിപ്ഷ്യന്‍ നടി യുസ്റ ചൂണ്ടിക്കാട്ടി. സിനിമ വിനോദോപാധി എന്ന നിലയില്‍ നിന്ന് മാറിയത് നല്ല സൂചനയാണെന്നും അഭിപ്രായമുയര്‍ന്നു. ഈജിപ്ഷ്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരായ ഖാലിദ് അബുല്‍ നാഘ, നെല്ലി കരീം, ഹെന്‍റാ സബ്ര, മുഹമ്മദ് ഹെഫ്സി തുടങ്ങിയവര്‍ പങ്കെടുത്തു
· സാമ്പത്തിക ചൂഷണം നടത്തുക എന്നാ ഏക ലക്ഷ്യത്തില്‍ നിന്ന് കൊണ്ട് സിനിമയെന്ന മീഡിയയെ ഹൈജാക്ക് ചെയ്തതിന്റെ ഫലമാണ് ഇന്ന് ലോകം അനുഭവിക്കുന്ന ആരാജകത്വത്തിന്റെ മൂല കാരണം ! ലൈംഗികതയും, വയലന്‍സും സമൂഹത്തില്‍ വര്‍ദ്ധിച്ചതിന്റെ പ്രധാന കാരണം ഈ സിനിമ സംസ്കാരമാണ്. നഗ്നതയും, പ്രണയത്തെ കമ്പോലവല്‍ക്കരിച്ചും സ്ത്രീയെ ഉപഭോഗ വസ്തുവാക്കി അവതരിപ്പിക്കുകയാണ് നമ്മുടെ സിനിമകള്‍. അതിനെതിരെ ശബ്ദിക്കാന്‍ ആരുമില്ലാത്ത വിധം ശൂന്യമാണ് സാമൂഹിക സാംസ്കാരിക രംഗം !
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സ്വാദീനം ചെലുത്താന്‍ കഴിയുന്ന ഈ മീഡിയയുടെ നന്മയിലേക്കുള്ള മാറ്റത്തിന് നമ്മുടെ നാട്ടില്‍ ഒരു ഉയിര്തെഴ്നെല്‍പ്പ് ആവശ്യമാണ്..സിനിമാ രംഗത്ത് അങ്ങിനെയൊരു കൂട്ടായ്മ ഉണ്ടായി വരേണ്ടതുണ്ട് !
No comments:
Post a Comment