ഉറങ്ങാന്‍ കാരണങ്ങളുണ്ട്
മനുഷ്യരെ സംബന്ധിച്ച് ഉറക്കം വേണ്ടത് തന്നെയാണ്. ശരിയായ ഉറക്കം ലഭിച്ചാലേ ശരിയായ ആരോഗ്യവും ഉണ്ടാവു. ഉറങ്ങി ഉണ്ടാക്കണം ഉണര്‍വ് എന്നാണ് കുഞ്ഞുണ്ണിക്കവിത. അധികംപേരും ഉറങ്ങുന്നത് രാത്രിയിലാണ്. എന്നാല്‍ പകല്‍ ഉറങ്ങേണ്ടവരും രാത്രി ജോലിചെയ്യേണ്ടവരും നമ്മുടെ സമൂഹത്തിലുണ്ട്. ഉറക്കം എപ്പോള്‍, എങ്ങനെ എന്നത് നാം തീരുമാനിക്കേണ്ട സംഗതിയാണ്. പ്രധാനമന്ത്രിയും ശിപായിയും ഒരുപോലെയായിടും ഉറക്കം തൂങ്ങിടുമ്പോള്‍ എന്ന് ഉറക്കത്തിന്റെ പരിസരബോധമില്ലായ്മയെകുറിച്ച് കുഞ്ഞുണ്ണിമാഷ് തന്നെ കളിയാക്കി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഷ്ട്രപതി പ്രണബ് കമാര് മുഖര്‍ജി നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ നമ്മുടെ മന്ത്രിമാര്‍ അതൊന്നും വലിയ കാര്യമല്ലെന്ന ഭാവത്തില്‍ കസേരയിലിരുന്ന് ഉറങ്ങുന്ന കാഴ്ച നാം കണ്ടതാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഉറക്കത്തിന് അവരവരുടേതായ ന്യായങ്ങള്‍ നിരത്താനുണ്ടാകും. എല്ലാവരും ഉറങ്ങുമ്പോള്‍ താനെന്തിന് ഉറങ്ങാതിരിക്കണം എന്ന ചിന്തകൊണ്ടാകാം രാഷ്ട്രപതിയുടെ കണ്‍പോളകളും അടഞ്ഞുപോയത്.
ബഹുമാനപെട്ട രാഷ്ട്രപതീ, താങ്കള്‍ ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്മിപ്പിച്ചതുകേട്ട് പാവം മന്ത്രിമാര്‍ ഉറങ്ങിപ്പോയതാകും. കൃത്യമായി ചെയ്യുന്ന ഒരു കാര്യം വീണ്ടും വീണ്ടും പറയുന്നത് കേട്ട് ബോറടിച്ചാലും ഉറക്കം വരുമല്ലോ?
താങ്കള്‍ പ്രസംഗിക്കുന്ന സമയത്ത് അമേരിക്കയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചും യു.പി.എ പുന:സംഘടയെക്കുറിച്ചും അല്പം ചിന്തിച്ചത് അത്ര വലിയ തെറ്റാണോ? ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ വശങ്ങളും പഠിച്ച പി.സി. ജോര്‍ജ് എന്തിന് ഇതൊക്കെ കേള്‍ക്കണം?
ക്രമസമാധാനം നിയന്ത്രിക്കുന്ന തിരുവഞ്ചൂര്‍ സാറിന് താങ്കള്‍ എതൊക്കെ പറയുമെന്ന് മുമ്പേ അറിയാം. പിന്നെന്തിന് കണ്ണടക്കാതെ എല്ലാം കേട്ടിരിക്കണം. പുതുമയുള്ള കാര്യം വല്ലതുമാണെങ്കില്‍ സഹിക്കാമായിരുന്നു. എന്തെങ്കിലും കൂടുതല്‍ അറിയണമെങ്കില്‍ ജോര്‍ജ് സാറ് പറഞ്ഞുതരും.
താങ്കള്‍ കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് അംഗമായിരുന്ന മന്ത്രിസഭയില്‍ ഉള്ളവര്‍ ഈ ഉത്തരവാദിത്തം കാണിച്ചോ എന്ന് പതിപക്ഷ പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഐസക് സാറോ, ബേബി സാറോ ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? രാഷ്ട്രപതിയായാല്‍ പിന്നെ തത്വം പറച്ചില് എന്നു കരുതുന്നവരും ഒട്ടും കുറവല്ലല്ലോ...
Images: Madhyamam |
കേരളത്തിലെ ജനങ്ങളെ എങ്ങനെ പവര്‍കട്ടില്‍ നിന്നും രക്ഷിക്കാം എന്നതിനെ കുറിച്ച് ഓര്‍ത്താണ് ആര്യാടന് സാറിന്റെ വിഷമം. കറണ്ടു കട്ട് കാരണം രാത്രി ഉറങ്ങാന്‍ പോലും പറ്റിയില്ല അല്ലേ? ഇതൊക്കെ ആരു മനസ്സിലാക്കാന്‍! ഉത്തരവാദിത്വം തലക്കുപിടിച്ച്്് ജനങ്ങള്‍ക്കു വേണ്ടി വിദേശയാത്ര നടത്തിയ താന്‍ എന്തിന് ഇതു കേള്‍ക്കണം എന്നു തൊഴില്‍ മന്ത്രി ഷിബു സാര്‍.
കേരളം ഭരിക്കുന്നതിന്റെ ആലസ്യത്തിലാണ് താന്‍ ഉറങ്ങിപ്പോയതെന്നു ശ്രീമാന്‍ ഇബ്രാഹിം കുഞ്ഞും പറയും. വിശ്വമലയാള സമ്മേളനം വരുത്തിവെച്ച പൊല്ലാപ്പുകള്‍ ക്ഷീണിപ്പിച്ച ആളാണ് താനെന്ന് സാംസ്കാരിക മന്ത്രി കെ സി ജോസഫും പറയുമായിരിക്കും. മുല്ലപ്പെരിയാറിനെക്കുറിച്ചോര്ത്ത് താന്‍ ഉറങ്ങാറില്ല എന്നു പാവം പി.ജെ. ജോസഫും കരുതിക്കാണും. ഉറങ്ങാന്‍ ഒരവസരം കിട്ടിയാല്‍ അത് ഉപയോഗിക്കാതിരിക്കുന്നത് വിഡ്ഢിത്തമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ?
ഇങ്ങനെ എത്ര എത്ര കാര്യങ്ങളാണ് ഈ പാവം ജനപ്രതിനിധികളുടെ തലയില്‍. രാത്രി ഓരോന്ന് ആലോചിച്ച് കിടന്ന് ഉറക്കം വരാതെ നേരംവെളുപ്പിക്കുന്ന അവര്‍ പിന്നെ എങ്ങനെ ഉറങ്ങാതിരിക്കും?
പിന്കുറിപ്പായി ഒരു ചോദ്യം: ഒരു പണിയുമില്ലാത്തത് കൊണ്ടാണോ ഭാരദത്തിന്റെ പ്രഥമ പൗരനുറങ്ങിയത്?
നാട് നന്നാക്കാന്‍ ജനങ്ങള്‍ അധികാരത്തിലെത്തിച്ച മന്ത്രിമാരും മറ്റും ഉറങ്ങുമ്പോള്‍ രാഷ്ട്രപതി ഉറങ്ങുന്നതില്‍ എന്താണ് തെറ്റുള്ളത്. ഏതായാലും നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ പാവം പ്രജകള്‍ വിളിച്ചുണര്ത്തിക്കൊണ്ടേയിരിക്കാം.... എന്നാല്‍ ദയവായി ഉറക്കം നടിക്കരുതേ...
Best Regards,
Zameer Mavinakatta
Riyadh,
Kingdom Of Saudi Arabia
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment