Friday, 23 November 2012

[www.keralites.net] സൂപ്പര്‍താര സിനിമകള്‍ക്കെതിരെ മന്ത്രി ഗണേഷ് കുമാര്‍

 

സൂപ്പര്‍താര സിനിമകള്‍ക്കെതിരെ മന്ത്രി ഗണേഷ് കുമാര്‍

Fun & Info @ Keralites.netകൊച്ചി: ന്യൂ ജനറേഷന്‍ സിനിമകള്‍ മലയാള ചലച്ചിത്രരംഗത്തെ താരാധിപത്യത്തെ തകര്‍ക്കുന്നതും അഭിനേതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതുമാണെന്ന് സംസ്ഥാന സിനിമാ മന്ത്രിയും നടനും കൂടിയായ കെ.ബി. ഗണേഷ് കുമാര്‍. പി.കെ. സക്കീര്‍ സംവിധാനം ചെയ്യുന്ന ഗുഡ് ഐഡിയ എന്ന സിനിമയുടെ ഓഡിയോ സിഡി റിലീസ് ചെയ്യുകയായിരുന്ന മന്ത്രി സൂപ്പര്‍താര സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ചു. 

ഞാനും ഒരു നടനാണ്. മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ ഒരു ശാപമാണെന്നു താന്‍ പറഞ്ഞപ്പോള്‍ അതു സിനിമയുടെ നാശമായിരുന്നില്ല. തന്നെപ്പോലുള്ള സഹനടന്മാര്‍ക്ക് അതു നാശമായിരുന്നു. ഒരു നടന് അഭിനയിക്കാനുള്ള അവകാശം നിഷേധിച്ച കാലമായിരുന്നു സൂപ്പര്‍താരങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന കാലം. സഹനടന്മാര്‍ അതിലുണ്ടെന്നു പറയാം. കാശു കിട്ടിയെന്നു പറയാം. വീട്ടുവാടക കൊടുത്തു എന്നു പറയാം. 

മമ്മൂട്ടിയും മോഹന്‍ലാലും അഭിനിയിക്കുന്ന സിനിമകളില്‍ 60 സീനുണ്ടെങ്കില്‍ 58 സീനിലും അവര്‍ തന്നെയായിരിക്കും. രണ്ടു സീനുകള്‍ അവര്‍തന്നെ മറ്റെന്തെങ്കിലും ആവശ്യത്തിനു വരുന്ന സീനായിരിക്കും. 50 സീനില്‍ മറ്റുള്ളവര്‍ സൈഡില്‍ നില്‍ക്കും, ഇടി കൊള്ളും. ഏഴു സീനിലും ഒരു പാട്ട് സീനിലും മാത്രം വരുന്ന വെറും ഉപകരണം മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങള്‍. പ്രത്യേകിച്ച് ഷാജി കൈലാസിന്റെ സിനിമകള്‍. നായിക നായകന്റെ വായിലിരിക്കുന്ന ചീത്ത കേള്‍ക്കാന്‍ വന്ന പെണ്ണാണെന്നു തോന്നും. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് തീരെ വില നല്‍കാത്ത സിനിമകളായിരുന്നു അക്കാലത്ത്. ടെലിവിഷന്‍ സീരിയലുകളാണ് ഇവരില്‍ പലരെയും രക്ഷിച്ചത്. 

ഇതില്‍നിന്നു രക്ഷപ്പെട്ട രണ്ടു പേരയുള്ളൂ. വില്ലന്‍ വേഷം ചെയ്യാന്‍ തയ്യാറാണെന്നു പറഞ്ഞ സിദ്ദിഖും സായികുമാറും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും നല്ല അഭിനയ സാധ്യതയുള്ള വേഷങ്ങളും കിട്ടി. ഞാന്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറായാല്‍ എന്റെ സ്വഭാവം അങ്ങനെയാണെന്നു പ്രചരിപ്പിക്കും. അതുപേടിച്ച് വില്ലനായി അഭിനയിക്കുന്നതു ഞാന്‍ മതിയാക്കി. വില്ലനായി അഭിനയിച്ച കാലത്ത് എനിക്കു നല്ല വേഷങ്ങള്‍ കിട്ടിയിട്ടുമുണ്ട്. ഞാനതു പതുക്കെ നിര്‍ത്തി. 

പക്ഷേ, ഇപ്പോള്‍ സഹനടന്മാരായി അഭിനയിക്കുന്നവര്‍ക്ക് കഴിവു തെളിയിക്കാനായി ന്യൂ ജനറേഷന്‍ സിനിമകളില്‍ യഥേഷ്ടം അവസരം കിട്ടുന്നുണ്ട്. സ്പിരിറ്റ് എന്ന സിനിമയിലെ നന്ദുവിന്റെ വേഷം തന്നെ ഉദാഹരണം. ഇതു കലാകാരന്മാരുടെയും കലാകാരികളുടെയും നല്ല കാലമാണ്. 

ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു സ്ഥലത്ത് ഒരു സിനിമക്കാരന്‍ സിനിമാ മന്ത്രി ആയതെന്ന് ഗണേഷ് പറഞ്ഞു. ലോകത്തുതന്നെ ആദ്യമായി ഒരു പ്രദേശിക ഭാഷയില്‍ ആന്റി പൈറസി സെല്‍ രൂപീകരിച്ചതും ആ പ്രാദേശികഭാഷയിലെ സിനിമകളുടെ വ്യാജ സിഡി കിട്ടാത്തതുമായ ഒരു പ്രദേശം കേരളമായിരിക്കും. അദ്ദേഹം പറഞ്ഞു. 

ഗണേഷ് കുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുക

Mathrubhumi Web Edition

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment