കൊച്ചി: ഐ.ജി. ടോമിന്‍ തച്ചങ്കരിക്ക് ഉപരിപഠനത്തിനു പോകാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കുന്നു. വിജിലന്‍സ് കേസും അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടിയും നേരിടുന്ന തച്ചങ്കരിക്ക് ഒന്നര വര്‍ഷത്തെ പബ്ലിക് പോളിസി ആന്റ് മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സിനു പഠിക്കാനാണ് അനുമതി നല്‍കുന്നത്.
ഗുഡ്ഗാവിലെ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഏഴാം ബാച്ചിലേക്കാണ് തച്ചങ്കരി പ്രവേശനം നേടുന്നത്. ഒന്നര വര്‍ഷം നീളുന്ന കോഴ്‌സില്‍ ആറു മാസം പഠനം വിദേശത്തായിരിക്കുമെന്നാണു നിബന്ധന. ഈ കോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കേഡര്‍ ക്ലിയറന്‍സും വിജിലന്‍സ് ക്ലിയറന്‍സും നേടേണ്ടതുണ്ട്.
എന്നാല്‍ തച്ചങ്കരി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസും അനുമതിയില്ലാതെ വിദേശയാത്ര നടത്തിന്റെ പേരില്‍ അച്ചടക്ക നടപടിയും നേരിടുന്നുണ്ട്. വകുപ്പു തല അന്വേഷണം നടക്കുന്നതിനാലും സര്‍വീസ് റെക്കോര്‍ഡ് മോശമായതിനാലും എ.ഡി.ജി.പി. ആയി സ്ഥാനക്കയറ്റം നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തനിക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കിയില്ലെന്നു കാണിച്ച് തച്ചങ്കരി നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ ഈ എതിര്‍വാദം ട്രൈബ്യൂണലിനെ അറിയിച്ചത്.
ഒന്നിലധികം നടപടികള്‍ നേരിടുന്ന തച്ചങ്കരിക്ക് ഉപരിപഠനത്തിനു പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നു. എന്നാല്‍ തച്ചങ്കരിക്ക് അനുമതി നല്‍കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണു സൂചന.
നവംബര്‍ 19 മുതലാണ് ഈ കോഴ്‌സ് തുടങ്ങുന്നത്. തച്ചങ്കരി പഠനത്തിനു പോകുന്നതോടെ അദ്ദേഹത്തിന് എതിരായ അന്വേഷണങ്ങള്‍ ഇഴഞ്ഞു നീങ്ങാനാണു സാധ്യത. ഈ ബിരുദം നേടിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പിന്നീട് സര്‍ക്കാര്‍ സര്‍വീസ് ഉപേക്ഷിച്ച് വിദേശത്തും മറ്റും വന്‍ശമ്പളത്തില്‍ ജോലി നേടാറാണു പതിവ്.
Mathrubhumi
അടിക്കുറിപ്പ്
അല്ഭുതപ്പെടാന്‍ എന്തിരിക്കുന്നു ? ദൈവത്തിന്‍റെ സ്വന്തം നാട് കുറെക്കാലമായി ഒരു നാഥനില്ലാ കളരിയല്ലേ ?
നന്ദകുമാര്‍
No comments:
Post a Comment