മനസ്സില്‍ കാല്പനികത കൂടുമ്പോള്‍ തോന്നും ഒരു ചുംബനത്തിന്‍റെ അകലം മാത്രമാണ് പ്രണയവും സൌഹൃദവും തമ്മിലുള്ളതെന്ന്. മറ്റു ചിലപ്പോഴാകട്ടെ സുഹൃത് ബന്ധം തന്നെയാണ് വലുതെന്ന് തോന്നും. രണ്ടും രണ്ട് ധ്രുവങ്ങളാണെന്ന് ചിന്തിക്കുമ്പോള്‍ തന്നെ, പലപ്പോഴും തോന്നും രണ്ടും തമ്മില്‍ അധികം അകലമില്ലെന്ന്. മനസ്സില്‍ ഒരു അകലം ബോധപൂര്‍വം സൃഷ്‌ടിച്ചിരിക്കുകയാണെന്ന്.
നേരിയ ഒരതിര് മാത്രമാണ് സൌഹൃദത്തിനും പ്രണയത്തിനും തമ്മിലുള്ളത്. പ്രണയമാണോ സൌഹൃദമാണോ വലുതെന്ന് ചോദിച്ചാല്‍ രണ്ടും വലുത് തന്നെ. പക്ഷേ, സൌഹൃദത്തിനാണ് ആഴം കൂടുതല്‍. ഒരു വ്യക്തിയെ പൂര്‍ണമായി മനസ്സിലാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാനും പലപ്പോഴും സൌഹൃദത്തിന് മാത്രമേ കഴിയൂ. കാരണം അവിടെ സ്വാര്‍ത്ഥതയില്ല, വാശിയില്ല.
സുഹൃത്തിന്‍റെ നന്മ മാത്രം കാംക്ഷിക്കുന്നവരായിരിക്കും നല്ല കൂട്ടുകാര്‍. പുതിയ കാലഘട്ടത്തില്‍ ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ കൂടി എന്നത് പകല്‍ പോലെ തെളിച്ചമാര്‍ന്ന സത്യമാണ്. സൌഹൃദത്തിന് പുതിയ മേച്ചില്‍ പുറങ്ങള്‍ വന്നെങ്കിലും 'പരിധികള്‍' വിടാതിരിക്കാന്‍ നല്ല കൂട്ടുകാര്‍ ശ്രദ്ധിച്ചു. ആഴമേറിയ സൌഹൃദങ്ങള്‍ക്ക് പലപ്പോഴും പ്രണയത്തേക്കാള്‍ തെളിച്ചം ലഭിച്ചു. പ്രണയത്തെക്കാള്‍ ബന്ധം ഊഷ്‌മളവും ദൃഢവുമായിരിക്കുന്നത് സൌഹൃദത്തില്‍ തന്നെയാണ്.
ജീവനു തുല്യം സ്നേഹിക്കുന്ന കാമുകിയെക്കാള്‍/കാമുകനെക്കാള്‍ പലപ്പോഴും ഹൃദയ വ്യഥകള്‍ മനസ്സിലാക്കുന്നത് ആത്‌മാര്‍ത്ഥ സുഹൃത്തായിരിക്കും. വെറുതെയല്ല, കല്യാണപ്രായമാകുമ്പോള്‍ ആത്‌മാര്‍ത്ഥ സുഹൃത്തിന്‍റെ മുഖം തന്നെ ആദ്യം മുന്നില്‍ തെളിയുന്നത്. പ്രണയത്തില്‍ രണ്ടു പേരുടെയും സ്വഭാവത്തിലെ പല ഘടകങ്ങളും മറഞ്ഞിരിക്കും. എന്നാല്‍ സൌഹൃദത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല. മനസ്സു തുറന്ന് സംസാരിക്കാനും ദേഷ്യപ്പെടാനും മിണ്ടാതിരിക്കാനും കുറേ കാലങ്ങള്‍ക്കു ശേഷം വീണ്ടും ഇണങ്ങാനും സൌഹൃദത്തില്‍ കഴിയും. അവിടെ ഒന്നിനും വിലങ്ങുതടികളില്ല. എല്ലായിടത്തും സ്വാതന്ത്ര്യമാണ്.
സൌഹൃദത്തെ അപേക്ഷിച്ച് പ്രണയത്തില്‍ സ്വാര്‍ത്ഥത കൂടുതലാണ്. സ്വാര്‍ത്ഥത കലര്‍ന്ന സ്നേഹമാണ് പ്രണയത്തില്‍ ഉള്ളത്. രണ്ടു പേരും പരസ്‌പരം സ്വാതന്ത്ര്യത്തില്‍ കൈ കടത്തും. പരസ്‌പരം അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. സ്വാതന്ത്ര്യം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് പ്രണയം ഒരു ഭീമന്‍വിലക്ക് തന്നെയാകും. അവിടെയാണ് തുറന്ന സൌഹൃദങ്ങള്‍ മൂല്യമുള്ളതാകുന്നത്.
പരസ്‌പരം മനസ്സിലാക്കുന്ന, അടുത്തറിയുന്ന ആത്മാര്‍ത്ഥ മിത്രം ഒരു ആശ്വാസം തന്നെയാണ്. സംശുദ്ധമായ ഗ്രാമീണ പ്രഭാതം പോലെ, കാട്ടരുവിയിലെ ഉറവ പോലെ, പൌര്‍ണമി നിലാവ് പോലെ മനസ്സില്‍ കുളിര് കോരുന്ന അനുഭവമാണ് നല്ല സൌഹൃദം തരുന്നത്. പല സൌഹൃദങ്ങളും ചിലപ്പോഴൊക്കെ പ്രണയത്തിലേക്ക് രൂപാന്തരപ്പെടാറുണ്ട്. അത് നിലനില്‌ക്കുന്നതുമായിരിക്കും. പക്ഷേ, ഒരു പ്രണയം പോലും ഒരിക്കലും സൌഹൃദത്തിലേക്ക് വഴി മാറി ഒഴുകുകയില്ല. അതിന് കഴിയില്ല എന്നതാണ് സത്യം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment