Saturday, 6 October 2012

[www.keralites.net] ഷവർമ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ

 

ഷവമ കഴിച്ച വിദ്യാത്ഥി ആശുപത്രിയി
 

  Fun & Info @ Keralites.net


 

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം ഷവമ വീണ്ടും വില്ലനായി. ഷവമ കഴിച്ച്  ഭക്ഷ്യവിഷബാധയേറ്റ  കോഴിക്കോട് ചേവായൂ‌ സ്വദേശി ആദി മുഹമ്മദ് (16) ചങ്ങനാശേരിയിലെ ആശുപത്രിയി ചികിത്സയിലാണ്.
ചങ്ങനാശേരിയില്‍ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ആദില്‍ കോഴിക്കോട് റെയിവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ട് ബണ്‍ എന്ന ഹോട്ടലില്‍ നിന്ന് ഇന്നലെ ഷവര്‍മ വാങ്ങിക്കഴിച്ചിരുന്നു. ചങ്ങനാശേരിയി മത്സരത്തിനിടെ അവശനായി കുഴഞ്ഞു വീണ ആദിലിനെ ആശുപത്രിയി പ്രവേശിപ്പിച്ചു. അപ്പോഴാണ് താ ഷവമ കഴിച്ച വിവരം ആദി പുറത്തു പറഞ്ഞത്. ആദി സുഖംപ്രാപിച്ചു വരികയാണ്. തിരുവനന്തപുരത്ത് ഷവമ കഴിച്ച് ഒരു വിദ്യാത്ഥി മരണപ്പെട്ടിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിവിധ യുവജനസംഘടനകള്‍ ഹോട്ടലിന് മുന്നിലേക്ക് പ്രകടനവുമായെത്തി. വാര്‍ത്തയെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ ചിലര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു.

ഉദ്യോഗസ്ഥര്‍ ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അതേസമയം റെയ്ഡില്‍ പ്രതിഷേധിച്ച് ലിങ്ക് റോഡിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്തു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment