പൂര്‍ണരൂപത്തില്‍ കൊടുക്കാതെ പാട്ട് നശിപ്പിക്കുന്നു: ജയചന്ദ്രന്‍
കൊച്ചി: താന്‍ പാടുന്ന നല്ല പാട്ടുകള്‍ പോലും സിനിമയില്‍ വരുന്നില്ലെന്നും വന്നാല്‍ത്തന്നെ ഒരു വരിയോ രണ്ടു വരിയോ കൊടുത്ത് നശിപ്പിക്കുകയാണെന്നും ഗായകന്‍ പി. ജയചന്ദ്രന്‍. ഇതു നല്ല പ്രവണതയല്ലെന്നും പുതിയ ഗായകരോട് ഇങ്ങനെ ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മൈ ബോസ് എന്ന സിനിമയുടെ ഓഡിയോ റിലീസിങ് വേദിയില്‍ സംസാരിക്കുകയായിരുന്നു ജയചന്ദ്രന്‍.
വാച്ച് റിപ്പയറു ചെയ്യുന്നതുപോലെ, പല തവണ സ്റ്റുഡിയോയില്‍ പോയി റിപ്പയറു ചെയ്താണ് ഒരു ഗാനം ശരിയായി വരുന്നത്. രണ്ടു വര്‍ഷത്തിനിടയില്‍ താന്‍ പാടിയ നല്ല ഗാനങ്ങള്‍ പോലും സിനിമയില്‍ ഉപയോഗിച്ചില്ലെന്നതില്‍ ദുഖമുണ്ട്. പ്രണയം എന്ന സിനിമയില്‍ പാട്ടില്‍, ഈ പാട്ടില്‍... എന്ന ഗാനം ശ്രേയ ഘോഷാലും ഞാനും പാടിയിട്ടുണ്ട്. ചിത്രത്തില്‍ പക്ഷേ, ഞാന്‍ പാടിയത് രണ്ടു വരി മാത്രമാണ് ഉപയോഗിച്ചത്. ശ്രേയ പാടിയത് മുഴുവനായി ഉപയോഗിക്കുകയും ചെയ്തു. എങ്കില്‍, എന്തിനാണ് എന്നെക്കൊണ്ടു പാടിപ്പിച്ചത് ?
ഇങ്ങനെയാണെങ്കില്‍ എന്നെക്കൊണ്ടു പാടിപ്പിക്കണ്ട, എന്നെ കഷ്ടപ്പെടുത്തേണ്ട, എന്നെ വിളിക്കേണ്ട എന്ന് ഞാന്‍ പലരോടും പറയാറുണ്ട്. സംവിധായകനോ സംഗീത സംവിധായകനോ എത്ര തവണ പാടാന്‍ പറഞ്ഞാലും പാടാന്‍ തയ്യാറാണ്. പക്ഷേ, പാടിക്കഴിഞ്ഞിട്ട് ഒരു വരിയോ രണ്ടു വരിയോ സിനിമയില്‍ കൊടുക്കുന്നത് വൃത്തികെട്ട സ്വഭാവമാണ്.
പഴയ ഗാനങ്ങള്‍ ഒരു വരി പോലും കളയാതെ പിക്ചറൈസ് ചെയ്തതുകൊണ്ടാണ് ചെവിയില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്നത്. ഒരു പാട്ടിനിടയില്‍ അനേകം ഷോട്ടുകള്‍ കാണിച്ചാല്‍ ഷോട്ടുകള്‍ മാത്രമേ കാണൂ, പാട്ട് ചെവിയില്‍ ഉണ്ടാവില്ല. വളരെ കുറച്ചു പാട്ടുകളേ പാടിയിട്ടുള്ളുവെങ്കിലും ഗായകന്‍ ബ്രഹ്മാനന്ദന് അര്‍ഹിക്കുന്ന അംഗീകാരം കേരളം നല്‍കാത്തതില്‍ ദുഖമുണ്ടെന്നു ജയചന്ദ്രന്‍ പറഞ്ഞു. ബ്രഹ്മാനന്ദന്റെ കുടുംബത്തെ സഹായിക്കാനായി താന്‍ ഒരു പരിപാടി നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
mathrubhumi
www.keralites.net |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment