Wednesday, 5 September 2012

[www.keralites.net] ഇന്തോനേഷ്യയില്‍ 'മാ-നേന്‍ '

 

ഇന്തോനേഷ്യയില്‍ 'മാ-നേന്‍ ' എന്ന അതിവിശിഷ്ഠമായൊരു ചടങ്ങുണ്ട്. ആ ദിവസം മമ്മികളില്‍ അടക്കിയ മരണപ്പെട്ടവരെ ബന്ധുക്കള്‍ പുറത്തെടുത്ത് കുളിപ്പിച്ച്, പൗഡറിട്ട്, ഡൈ ചെയ്ത്, പുത്തനുടുപ്പിടുവിച്ച് കുറച്ചുനേരം കൂടെ നിര്‍ത്തി വീണ്ടും കുഴിയിലേക്ക് കിടത്തും. മരിച്ചവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇന്തോനേഷ്യക്കാര്‍ 'മാ-നേന്‍ ' -ലൂടെ. കുടുംബത്തില്‍ മരിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും മരണപ്പെട്ട വ്യക്തിയില്‍ നിന്ന് അനുഗ്രഹം വാങ്ങാനെത്തും. 2012 ആഗസ്റ്റ് 23-ന് ഇന്തോനേഷ്യയിലെ ടാനാ ടോറജോയില്‍ 'മാ-നേന്‍' വീണ്ടും നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവര്‍ കുഴിമാടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കപ്പെട്ടു. പുതിയ കാലത്തിലേക്ക് അവര്‍ വേഷമണിഞ്ഞു. ഉറ്റവര്‍ അവര്‍ക്കരികില്‍ വന്ന് അനുഗ്രഹം വാങ്ങി. സ്‌നേഹസങ്കടങ്ങളോടെ ഓര്‍മകള്‍ മനസ്സില്‍ നിറച്ച് അവര്‍ വീണ്ടും മരണപ്പെട്ടവരെ കുഴിമാടത്തിലേക്ക് യാത്രയാക്കി. അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാം എന്ന് ചിലരെങ്കിലും ഓര്‍ത്തിരിക്കും.

Fun & Info @ Keralites.net
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ മാര്‍ത്ത ബുട്ടോവിനെ ശവപ്പെട്ടിയില്‍ നിന്ന് പുറത്തെടുക്കുന്നു.


Fun & Info @ Keralites.net
മാര്‍ത്ത ബുട്ടോ


Fun & Info @ Keralites.net
മാര്‍ത്ത ബുട്ടോ


Fun & Info @ Keralites.net
80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട പീറ്റര്‍ സാമ്പേ സമ്പാരെയാണ് ചിത്രത്തില്‍ . (AP Photo/Elang Herdian)


Fun & Info @ Keralites.net
പീറ്റര്‍ സാമ്പേ സമ്പാരെ ബന്ധുക്കള്‍ക്കൊപ്പം.


Fun & Info @ Keralites.net
പീറ്റര്‍ സാമ്പേ സമ്പാരെ


Fun & Info @ Keralites.net
പീറ്റര്‍ സാമ്പേ സമ്പാരെ


Fun & Info @ Keralites.net
മരണപ്പെട്ടവര്‍ ..



Fun & Info @ Keralites.net
മമ്മികള്‍ മാനേനിനായി പുറത്തെടുത്തപ്പോള്‍

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment