Friday, 7 September 2012

[www.keralites.net] ജയരാജന്മാര്‍ അറിയാത്തത്; പറയാത്തതും : ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍

 

ജയരാജന്മാര്‍ അറിയാത്തത്; പറയാത്തതും

ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍

 

എണ്‍പത്തിയഞ്ചു വര്‍ഷത്തെ ജീവിതത്തിനിടയില്‍ എന്നെ പരസ്യമായി അവഹേളിച്ചവര്‍ ജയരാജന്മാര്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിരവധി വിഷയങ്ങളില്‍ ഇതിനു മുന്‍പ് പലരുമായും ഞാന്‍ തര്‍ക്കങ്ങളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലൊന്നും അവഹേളനപരമായ വാക്കുകള്‍ ആരും പരസ്​പരം ഉപയോഗിച്ചിരുന്നില്ല. പരസ്​പരബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളത്. ആരോഗ്യപരമായ സംവാദങ്ങളെ ഭയപ്പെടുന്നവരാണ് ഒറ്റയ്ക്കുനിന്ന് എതിരാളികളെ തെറിപറയുന്നത്. ജയരാജന്മാര്‍ ഇന്ന് പഴയ നാടുവാഴികളെപ്പോലെയാണ്. ഇഷ്ടംപോലെ പണം, സമ്പത്ത്, ആരെ വേണമെങ്കിലും കായികമായി നേരിടാന്‍ പറ്റുന്ന കിങ്കരന്മാര്‍. ഇങ്ങനെ വിഭവസമൃദ്ധിയില്‍ അഭിരമിക്കുന്ന ജയരാജന്‍മാര്‍ക്ക് ആരെയും ഭയപ്പെടാനില്ല; പാര്‍ട്ടി അണികളെപ്പോലും.

85 വയസ്സു കഴിഞ്ഞ് വയോധികനായ എന്നെ ജയരാജന്‍മാര്‍ക്ക് വേണമെങ്കില്‍ ശാരീരികമായി നശിപ്പിക്കാം. എന്റെ വീട്ടിന്റെ ഗേറ്റ് രാത്രിയിലും അടയ്ക്കാറില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമേ താമസമുള്ളൂ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാം. മോഷ്ടാക്കളെയും എനിക്കു ഭയമില്ല. കാരണം, അവര്‍ക്ക് വേണ്ടുന്നതൊന്നും വീട്ടില്‍നിന്ന് കിട്ടുകയില്ല. ഒരുതരി പൊന്നുപോലും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടില്ല. പണവും വീട്ടില്‍ സൂക്ഷിക്കാറില്ല.

നമ്മള്‍ കഴിച്ച് ബാക്കിവന്ന ഒരുപിടി ചോറ് വാരിവലിച്ചെറിയുമ്പോള്‍, ആ വലിച്ചെറിയുന്ന ഒരുപിടി ചോറിനു പിന്നിലെ മഹത്തായ മനുഷ്യാധ്വാനത്തെ വിസ്മരിച്ചുപോകരുത്. നിലമൊരുക്കി, വിത്തിട്ട്, വളമിട്ട്, കളപറിച്ച്, വെള്ളം നനച്ച്, കീടനാശിനി തളിച്ച്, മൂപ്പെത്തി ശേഷം കൊയ്ത,് മെതിച്ച്, നെല്ലും പതിരും വേര്‍തിരിച്ച,് ഉണക്കി കുത്തി-അരിയാക്കി പാചകം ചെയ്യുന്നതുവരെയുള്ള അഞ്ചുമാസത്തോളം നീണ്ടുനില്ക്കുന്ന പ്രക്രിയ.

അതുപോലെ, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പുഷ്‌കലകാലത്ത് അതിന്റെ നേതൃനിരയില്‍ അഭിരമിക്കുന്ന ജയരാജന്മാര്‍ക്ക് എന്റെ തലമുറയില്‍പ്പെട്ടവര്‍ അനുഭവിച്ച ബുദ്ധിമുട്ട് അറിയണമെന്നില്ല. ജയരാജന്മാര്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ നാള്‍മുതലല്ല ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിച്ചത്. അവര്‍ ജനിക്കുന്നതിനും മുന്‍പാണ്. എന്നെപ്പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭംതൊട്ട് 1951 ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പുവരെ, രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ജീവന്‍ പണയംവെച്ച് രഹസ്യസംഘടനാപ്രവര്‍ത്തനം നടത്തിയവരെക്കുറിച്ചുള്ള ചരിത്രമൊന്നും അധികം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ പൊളിച്ചെഴുത്തില്‍ എന്റെ അനുഭവങ്ങള്‍ എഴുതിയത്, ഒരു രേഖയ്ക്കുവേണ്ടി. 1943-ല്‍ ബോംബെയില്‍ നടന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല എന്നാണ് ജയരാജന്മാര്‍ എന്റെ നാട്ടില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിച്ചത്. ഞാനെന്തു പറയാന്‍!

എ.കെ.ജി. സെന്ററിലും എല്ലാ ദേശാഭിമാനി ഓഫീസുകളിലും കണ്ണൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലുമെല്ലാം സുര്‍ജിത്തും ജ്യോതിബസുവും എഡിറ്റു ചെയ്ത ഡോക്യുമെന്റ്‌സ് ഓഫ് ദി കമ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ ഇന്ത്യ എന്ന ബൃഹദ്ഗ്രന്ഥമുണ്ട്, നിരവധി വോള്യങ്ങളായി. സമയം കിട്ടുമ്പോള്‍ അതിന്റെ നാലാം വോള്യത്തില്‍ 656 മുതല്‍ 661 വരെയുള്ള പേജുകള്‍ മറിച്ചുനോക്കിയാല്‍ എന്റെ പേര് മൂന്നിടത്ത് കാണാം-പിന്നീട് ഏഴാം വോള്യത്തില്‍ 1948ലെ കല്‍ക്കത്ത കോണ്‍ഗ്രസ്സിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് ഒരിടത്തും. പോരാത്തതിന് പി.സുന്ദരയ്യയുടെ ആത്മകഥയിലും. മുന്‍പ് ബാലസംഘത്തിന്റെ യോഗങ്ങളില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ സ്ഥാപക പ്രസിഡന്റായ ഇ.കെ. നായനാരുടെയും സ്ഥാപക സെക്രട്ടറിയായ എന്റെയും പേരുകള്‍ പറയാറുണ്ടായിരുന്നു. എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയശേഷം സ്ഥാപക പ്രസിഡന്റിന്റെ പേരു മാത്രമേ പറയാറുള്ളുവത്രേ.

1943ലെ ഒന്നാം കോണ്‍ഗ്രസ്സില്‍ ബാലസംഘത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ പങ്കെടുത്തത്. 16 വയസ്സുള്ള ഞാനായിരുന്നു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി. 135 പ്രതിനിധികളില്‍ ഏറ്റവും പ്രായംകൂടിയ ആള്‍ 80 വയസ്സുള്ള പഞ്ചാബിലെ ഗദര്‍പാര്‍ട്ടി നേതാവ് ബാബ സോഹന്‍സിങ് ബഖാനയായിരുന്നു.

കണ്ണൂരില്‍നിന്ന് പി.യശോദയും ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിനിധിയായിരുന്നു. (കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യയാണ് യശോദ ടീച്ചര്‍.)

'കോണ്‍ഗ്രസ്സിന്റെ ചെരിപ്പുനക്കലാണോ വര്‍ഗസമരം' എന്നാണ് ജയരാജന്‍ എന്നോടു ചോദിച്ചത്.
2008ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന് അനുകൂലമായി ഞാന്‍ നിലപാടെടുത്തതാണ് ജയരാജന്മാരെ ചൊടിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി തിരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയതിലും അദ്ദേഹവുമായി പിണറായി വിജയന്‍ വേദി പങ്കിട്ടതിലും പ്രതിഷേധിച്ചാണ് ഞാന്‍ എല്‍.ഡി.എഫിനെ ആ തിരഞ്ഞെടുപ്പില്‍ തോല്പിക്കാന്‍ പരിശ്രമിച്ചത്. പ്രതികരണശേഷിയുള്ള ഒരു കമ്യൂണിസ്റ്റുകാരന് അന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു നിലപാടു മാത്രമേ സ്വീകരിക്കാന്‍ സാധിക്കൂ. എന്റെ നിലപാട് നിരവധി പാര്‍ട്ടി വോട്ടര്‍മാരും സ്വീകരിച്ചതുകൊണ്ടാണ് അരലക്ഷം വോട്ടിന് എല്‍.



Nandakumar

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment