Sunday, 23 September 2012

[www.keralites.net] തിലകന്‍ അന്തരിച്ചു; മലയാളത്തിന്റെ നടന തിലകം ഇനി ഓര്‍മ്മകളില്‍‍‍‍‍

 

തിലകന്‍ അന്തരിച്ചു; മലയാളത്തിന്റെ നടന തിലകം ഇനി ഓര്‍മ്മകളില്‍

തിരുവനന്തപുരം: മലയാളിയുടെ മനസ്സില്‍ നടന ചാതുര്യമൊരുക്കിയ നിമിഷങ്ങള്‍ ബാക്കിവച്ച്‌ നടന്‍ തിലകന്‍ യാത്രയായി. മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ (77)അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. തിരുവനന്തപുരത്തെ കിംസ്‌ ആശുപത്രിയില്‍ പുലര്‍ച്ചെ 3:35 ന്‌ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. മൃതദേഹം പതിനൊന്ന്‌ മണിക്ക്‌ വിജെടി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ സര്‍ക്കാര്‍ ബഹുമതികളോടെ ശാന്തികവാടത്തില്‍.

ഒരു മാസം മുമ്പ്‌ ഒറ്റപ്പാലത്ത്‌ ഷൂട്ടിംഗ്‌ സെറ്റില്‍ വച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ തിലകനെ വാണിയംകുളത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്‌ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക്‌ മാറ്റി. രോഗം ഭേദമായതിനു ശേഷം മകന്‍ ഷോബി തിലകനൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. വീണ്ടും ശാരീരികാസ്വസ്‌ഥത ഉണ്ടായതിനെത്തുടര്‍ന്ന്‌ എസ്‌.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട്‌ കിംസ്‌ ആശുപത്രിയില്‍ പ്രവശിപ്പിക്കുകയുമായിരുന്നു. കടുത്ത ന്യൂമോണിയയും ഹൃദയാഘാതവും മസ്‌തിഷ്‌ഘാതവും ഉണ്ടായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌.

ഷാജി തിലകന്‍,ഷമ്മി തിലകന്‍, ഷിബു തിലകന്‍, ഷോബി തിലകന്‍, സോണിയ തിലകന്‍, സോഫിയ തിലകന്‍ എന്നിവരാണ് മക്കള്‍.

നാടകാരങ്ങില്‍ നിന്ന്‌ സിനിമയിലെത്തിയ ആളാണ്‌ സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍. 1979 ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെയാണ്‌ വെളളിത്തിരയിലെത്തിയത്‌.

പെരുന്തച്ചനിലെ പെരുന്തച്ചനായും കിരീടത്തിലെ പോലീസുകാരനായും മൂന്നാംപക്കത്തിലെ മുത്തച്‌ഛനായും സ്‌ഫടികത്തിലെ ചാക്കോമാഷായും നിധിപോലെ സൂക്ഷിക്കാനാവുന്ന നിരവധി അഭിനയമുഹൂര്‍ത്തങ്ങള്‍ മലയാളിക്ക്‌ സമ്മാനിച്ചാണ്‌ തിലകന്‍ കടന്നുപോയത്‌.ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ റുപ്പീ, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലുടെ തിലകന്‍ ശക്തമായ തിരിച്ചുവരവു നടത്തിയിരുന്നു.അദ്ദേഹത്തിലെ അഭിനയപ്രതിഭയെ 2009 ല്‍ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചിരുന്നു.

 

 

Abdul Jaleel
Office Manager


Fun & Info @ Keralites.net  : 00966 (1) 2116891
Fun & Info @ Keralites.net  : www.alrajhibank.com.sa

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment