ദാരിദ്ര്യം അതിന്റെ ഉച്ചകോടിയില്‍ എത്തിനില്‍ക്കുന്ന രാഷ്ട്രമാണ് ആഫ്രിക്കയിലെ നൈഗര്‍ . പട്ടിണി നൈഗറിലെ ജനതെയൊന്നാകെ ഗ്രസിച്ചിരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്നത് നൈഗറിലാണ്. ഏഴ് വയസ്സ് തികയും മുമ്പേ വിവാഹിതകളാകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് നൈഗറിലെ കുഞ്ഞുങ്ങള്‍. കൊടിയ ദാരിദ്ര്യവും പ്രാകൃതമായ ആചാരവും കൊച്ചുകുഞ്ഞുങ്ങളെ പ്രായമെത്തും മുമ്പേ വിവാഹം കഴിപ്പിച്ചയക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കുന്നു. കല്ല്യാണം കഴിപ്പിച്ചയച്ചാല്‍ മക്കളെങ്കിലും രക്ഷപ്പെടുമെന്ന് അവര്‍ സ്വയം സമാശ്വസിക്കുന്നു. പക്ഷേ കാര്യങ്ങള്‍ അതോടു കൂടി കൂടുതല്‍ ദയനീയമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നൈഗറില്‍ നിന്നുള്ള സങ്കടപ്പെടുത്തുന്ന കാഴ്ചകള്‍. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ജെറോം ഡിലെയ് എടുത്ത ചിത്രങ്ങള്‍ .
|
സാലി ഈദി, 11 വയസ്സ്. പതിനൊന്നാം വയസ്സില്‍ ഒരു കാളവണ്ടിയില്‍ അവള്‍ ഇരുപത്തിമൂന്നുകാരനായ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തപ്പെട്ടു. കളിച്ചുനടക്കേണ്ട പ്രായത്തില്‍ കുടുംബസ്ഥയാകേണ്ടി വന്ന ദൈന്യത സാലി ഈദി കണ്ണുകളില്‍ .. കിടപ്പുമുറിയില്‍ നിന്നെടുത്ത ചിത്രം. |
|
സാറ അമാദൗ, 14 വയസ്സ്. ഹോകന്തകി, നൈഗര്‍ . |
|
ഷൗബലി ലവാലി, 15 വയസ്സ്. ക്‌നീറ്റി, നൈഗര്‍ . 'എന്റെ അച്ഛന് മൂന്ന് ഭാര്യമാരില്‍ 23 മക്കളുണ്ട്. വീട്ടില്‍ അത് മൂലം ഒരു പാട് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാവാം എന്നെ നേരത്തെ വിവാഹം കഴിപ്പിച്ചയച്ചത്.'- ഷൗബലി ലവാലി പറയുന്നു. |
|
റീചാര്‍ജ്ജ് ചെയ്യുന്നതിനായി മരത്തിന്‍ കീഴിലെ മൊബൈല്‍കടയിലേക്ക് പോകുന്ന വിവാഹിതരായ കുട്ടികള്‍ . ഹോകന്തകി, നൈഗര്‍ . |
|
റാമ, 14 വയസ്സ്. ഹോകന്തകി, നൈഗര്‍ . റാമയുടെ അമ്മ പറയുന്നത് പന്ത്രണ്ടാം വയസ്സില്‍ 100,000 ഫ്രാങ്ക്‌സ് (200 ഡോളര്‍ ) പുരുഷധനം വാങ്ങി അവളെ കല്ല്യാണം കഴിപ്പിച്ചയച്ചുവെന്നാണ്. ദാരിദ്ര്യം കാരണമല്ല റാമയെ കെട്ടിച്ചുവിട്ടതെന്ന് സമ്മതിക്കാന്‍ അമ്മ തയ്യാറായില്ല. |
|
സാദിയ ഔമാരു, 14 വയസ്സ്. ടാബോക്കെയിലെ ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ നിന്നുള്ള ദൃശ്യം. ഹോകന്തകി ആണ് സാദിയ ഔമാരുവിന്റെ വീട്. |
|
മുപ്പത്തിയെട്ടുകാരനെ വിവാഹം കഴിക്കേണ്ടി വന്ന പതിമൂന്നൂകാരി, മാഗഡി ഗോബിര്‍ , നൈഗര്‍. |
|
പെണ്‍കുട്ടികള്‍ |
|
പാചകമൊരുക്കുന്നതില്‍ സഹായിക്കുന്ന കുട്ടികള്‍ |
|
എയ്ച്ച, 14 വയസ്സ്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് എയ്ച്ച വിവാഹിതയായത്. കൈഹി നഗറിലെ ഭര്‍ത്തൃവീട്ടില്‍ നിന്നെടുത്ത ദൃശ്യം. |
|
കളിക്കുന്ന കുട്ടികള്‍, ഹോകന്തകി. അന്ധവിശ്വാസം കൊണ്ട് ഇരിക്കപ്പൊറുതി കിട്ടാത്ത പ്രദേശമാണ് ഹോകന്തകി. |
|
വിവാഹമെന്ന കുരുക്കും കാത്ത് ഹോകന്തകിയിലെ പെണ്‍കുട്ടികള്‍ . |
|
സാദിയ ഔമാരു, 14 വയസ്സ്. വെറും 50,000 ഫ്രാങ്ക് (100 ഡോളര്‍ ) ഭര്‍ത്തൃവീട്ടുകാരില്‍ നിന്ന് വാങ്ങിയാണ് സാദിയ ഔമാരുവിനെ വിവാഹം കഴിപ്പിച്ചയച്ചത്. കല്ല്യാണത്തിന് ഏറെ മുമ്പ് തന്നെ കിട്ടിയ പണമെല്ലാം സാദിയ ഔമാരുവിന്റെ അച്ഛന്‍ ചെലവഴിച്ചുതീര്‍ത്തിരുന്നു. സാദിയ ഔമാരു ഭര്‍ത്തൃവീട്ടിലേക്ക് പോകുമ്പോള്‍ ഒരു പുതപ്പ് മാത്രമാണ് അച്ഛന്‍ നല്കിയത്. |
|
പള്ളിപ്രാര്‍ത്ഥന കഴിഞ്ഞിറങ്ങുന്ന ഉപ്പയും മകനും. |
|
കുട്ടികള്‍ , നാളത്തെ ഭര്‍ത്താക്കന്മാര്‍ ... |
No comments:
Post a Comment