Tuesday, 4 September 2012

[www.keralites.net] സലിം അഹമ്മദിന്‍റെ ‘കുഞ്ഞനന്തന്‍റെ കട’, നായകന്‍ മമ്മൂട്ടി

 

ന്യൂ ജനറേഷന്‍ സിനിമകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍, ഈ തരംഗത്തിന് തുടക്കം കുറിച്ചതിനെക്കുറിച്ച് പലരും അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ 'ആദാമിന്‍റെ മകന്‍ അബു' എന്ന ചിത്രത്തെ എല്ലാവരും മറന്നുപോകുന്നു. യഥാര്‍ത്ഥത്തില്‍ 'അബു'വാണ് ന്യൂ ജനറേഷന്‍ സിനിമ. അതുപോലെയൊരു സിനിമ മുന്‍ തലമുറയില്‍ ഉണ്ടായിട്ടില്ല. അവിഹിത ബന്ധങ്ങളും ബര്‍മുഡയിട്ട നായകന്‍‌മാരും ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് നന്‍‌മയുടെ ഒരു വൃക്ഷത്തൈ നടുകയായിരുന്നു 'ആദാമിന്‍റെ മകന്‍ അബു'വിലൂടെ സംവിധായകന്‍ സലിം അഹമ്മദ് ചെയ്തത്.

സലിം അഹമ്മദ് തന്‍റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'കുഞ്ഞനന്തന്‍റെ കട' എന്ന് പേരിട്ട ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഈ ചിത്രത്തിന് ശബ്‌ദമിശ്രണം നിര്‍വഹിക്കുന്നത് ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. 

പലചരക്ക് കട നടത്തുന്ന കുഞ്ഞനന്തന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കണ്ണൂരാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. 'അബു'വിനെ അനശ്വരനാക്കിയ സലിം കുമാര്‍ 'കുഞ്ഞനന്തന്‍റെ കട'യിലും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

നവാഗതരായ ഒട്ടേറെ അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നുള്ള നാടകപ്രവര്‍ത്തകരാണ് കൂടുതലും. കണ്ണൂര്‍ സ്ലാംഗാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത് എന്നതിനാലും ലൈവ് റെക്കോര്‍ഡിംഗ് ആയതിനാലും കണ്ണൂരില്‍ നിന്നുള്ള അഭിനേതാക്കളെയാണ് കൂടുതലും ഉള്‍പ്പെടുത്തിയതെന്ന് സലിം അഹമ്മദ് പറഞ്ഞു. അബുവിനെ ക്യാമറയില്‍ പകര്‍ത്തിയ മധു അമ്പാട്ട് തന്നെ കുഞ്ഞനന്തനുവേണ്ടിയും ക്യാമറ ചലിപ്പിക്കും.

സിനിമയോടുള്ള സലിം അഹമ്മദിന്‍റെ അപ്രോച്ചാണ് തന്നെ 'കുഞ്ഞനന്തന്‍റെ കട'യിലേക്ക് ആകര്‍ഷിച്ചതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment