കോഴിക്കോട്: എ.ഡി.ജി.പി: വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ നടന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അട്ടിമറിച്ചതായി കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും. പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ മൊഴിമാറ്റിപ്പറഞ്ഞാല്‍ വീടു വയ്‌ക്കാനും മറ്റും പണം നല്‍കാമെന്നു കുഞ്ഞാലിക്കുട്ടി വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും പിന്നീട് അതു ലംഘിച്ചെന്നും ഇരുവരും ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രത്യേകസംഘം അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തനായ ചേളാരി ഷെറീഫാണു തങ്ങളെ സമീപിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടു വച്ചുനല്‍കാമെന്നും പണം നല്‍കാമെന്നുമായിരുന്നു വാഗ്‌ദാനം. അതു വിശ്വസിച്ച് അന്വേഷണ സംഘത്തിനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടി വാഗ്‌ദാനം പാലിച്ചില്ല. ഇതേത്തുടര്‍ന്നു കോഴിക്കോട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഖേന കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു. ഈ മാസം ആദ്യം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. പിന്നീടു മന്ത്രിയുടെ വീട്ടില്‍ പോയി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നേരിട്ടു പണം നല്‍കാനാവില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്‌റ്റ് മുഖേന വീടു നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞെങ്കിലും നടന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുഴവന്‍ ഇരകളുടെയും പേരു പുറത്തുവന്നിട്ടില്ല. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്തു പെണ്‍കുട്ടികളുടെ പേരുകള്‍ പുറത്തുവരാനുണ്ട്. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും ബിന്ദുവും റോസ്ലിനും പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു പ്രത്യേകാന്വേഷണ സംഘം കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുംമുമ്പ് തന്റെ വാദംകൂടി കേള്‍ക്കണമെന്നാണ് വി.എസിന്റെ ആവശ്യം. സെപ്‌റ്റംബര്‍ ഒന്നിനു വി.എസിന്റെ ഹര്‍ജിയില്‍ വാദം തുടങ്ങാനിരിക്കെയാണ് ഇരകളുടെ പുതിയ വെളിപ്പെടുത്തല്‍. |
No comments:
Post a Comment