കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുന്‍ മന്ത്രിയും ഇപ്പോള്‍ എം.എല്‍.എയുമായ സി.പി.എം നേതാവ് അബ്ദുര്‍ റസാക്ക് മൊല്ല ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നു. ഇതിനായി അദ്ദേഹം ഒക്ടോബര്‍ 19ന് കൊല്‍ക്കത്തയില്‍ നിന്നും സൗദി അറേബ്യയിലേയ്ക്ക് പോകും. മക്കയില്‍ ഹജ് കര്‍മം നിര്‍വഹിച്ചതിന് ശേഷം അദ്ദേഹം പലസ്തീനിലേയ്ക്ക് പോകും. അവിടെനിന്നും നവംബര്‍ ഏഴിനോ എട്ടിനോ കൊല്‍ക്കത്തയില്‍ തിരിച്ചെത്തും. അബ്ദുര്‍ റസാക്കിന്റെ ഈ ഹജ്ജ് യാത്രയില്‍ ഭാര്യ, മുന്‍ പേഴ്‌സണല്‍ സെക്രട്ടറി റിനാസേം അഹമ്മദ്, മൂര്‍ഷിദാബാദിലെ സുഹൃത്ത് അമീറുല്‍ ഇസ്‌ലാം എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കും. കൊല്‍ക്കത്തയിലുള്ള ഒരു ട്രാവലിങ് ഏജന്‍സിയാണ് അദ്ദേഹത്തിന്റെ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ഹജ്ജ് യാത്രയുടെയും പലസ്തീന്‍ യാത്രയുടെയും വാര്‍ത്തകള്‍ മൊല്ല സ്ഥിരീകരിച്ചിട്ടുണ്ട്. മതപരമായ ഈ ചടങ്ങ് സ്വകാര്യമാക്കിവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി മൊല്ല സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അടക്കമുള്ള യോഗങ്ങളില്‍ നിന്നും വിട്ടുനിന്നുകൊണ്ടും സംസ്ഥാന നേതാക്കളില്‍ പലരെയും പരസ്യമായി വിമര്‍ശിച്ചുകൊണ്ടും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് അബ്ദുര്‍ റസാക്ക്.
ഏറെക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തന അനുഭവമുള്ള, സംസ്ഥാന നേതാവായ അബ്ദുര്‍ റസാക്ക് മൊല്ലയെപ്പോലുള്ള ഒരു നേതാവിന്റെ മതപരമായ ചടങ്ങിനോട് പാര്‍ട്ടി നേതൃത്വം എങ്ങിനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. ഇതിനുമുമ്പ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പരേതനായ സുഭാഷ് ചക്രവര്‍ത്തി താരകേശ്വര്‍ ശിവക്ഷേത്രത്തില്‍ പൂജ ചെയ്തതും താന്‍ പ്രാഥമികമായി ഒരു ബ്രാഹ്മണനാണെന്നും അതിനുശേഷമേ പാര്‍ട്ടി നേതാവാകുന്നുള്ളൂ എന്നും അഭിപ്രായപ്പെട്ടത് പാര്‍ട്ടിക്കുള്ളില്‍ ഏറെ വിമര്‍ശനത്തിന് വഴിയൊരുക്കിയരുന്നു. തന്റെ നടപടി തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് പിന്നീട് പരസ്യമായി സമ്മതിക്കേണ്ടിവന്നിരുന്നു.
രവി പാലൂര്‍
അടികുറിപ്പ്
ഇതില്‍ അത്ഭുതപെടനുണ്ടോ?
സ: മുണ്ടശ്ശേരി തൃശൂര്‍ ബിഷപ്പിന്ടെ കാല്‍കഴുകി വെള്ളം കുടിചിട്ടില്ലേ? സ: നായനാരുടെ ഭാര്യ അദ്ദേഹത്തിന്ടെ മരണാനന്തര ക്രിയകള്‍ ചെയ്തിട്ടില്ലേ? സ: അച്ചുതാനന്ദന്റെ ഭാര്യയും പുത്രന്‍ അനില്‍കുമാറും വലിയ ഈശ്വര ഭക്തര്‍ അല്ലെ? അനില്‍കുമാര്‍ ശബരിമലയും ഗുരുവായൂരും ഒക്കെ വന്ദിക്കുന്ന ആള്‍ അല്ലെ? സ: കോടിയേരിയുടെ കാടാമ്പുഴ "മുട്ട് ഇറക്കല്‍" വിവാദം സ്രിഷ്ടിച്ചില്ലേ? അങ്ങനെ അങ്ങനെ പലതും ഉണ്ട് പറയാന്‍. പാര്‍ട്ടി വേറെ മതം വേറെ
നന്ദകുമാര്‍
No comments:
Post a Comment