Thursday 12 July 2012

[www.keralites.net] ഹൃദ്രോഗികള്‍ക്ക് കൈത്താങ്ങായ ഫ്രാന്‍സിസ് തീവണ്ടിയില്‍ നിന്നു വീണ് മരിച്ചു

 

ഹൃദ്രോഗികള്‍ക്ക് കൈത്താങ്ങായ ഫ്രാന്‍സിസ് തീവണ്ടിയില്‍ നിന്നു വീണ് മരിച്ചു

 



Fun & Info @ Keralites.netതൃശ്ശൂര്‍: ഹൃദ്രോഗികള്‍ക്ക് കൈത്താങ്ങായിരുന്ന മാനന്തവാടി സത്യസായ് സേവാ സമിതി അംഗം വൈപ്പിനിലുള്ള രോഗിയുമായി ബാംഗ്ലൂരിലേക്ക് പോകുന്നതിനിടെ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചു. മാനന്തവാടി നെല്ലൂര്‍ക്കാട് മുണ്ടക്കാമറ്റത്തില്‍ ഫ്രാന്‍സിസ് (52) ആണ് മരിച്ചത്. ആലുവയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകും വഴി പാലക്കാട് മങ്കരയിലായിരുന്നു അപകടം. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് 1200 ലേറെ ഹൃദ്രോഗികളെ പുട്ടപര്‍ത്തിയിലെയും ബാംഗ്ലൂരിലെയും സത്യസായി ആസ്​പത്രികളില്‍ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയ നല്‍കാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. 

വൈപ്പിന്‍ സ്വദേശിയായ മോഹനന്റെ ഹൃദയശസ്ത്രക്രിയക്ക് കൂട്ടുപോകുന്നതിന് എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി തീവണ്ടിയില്‍ ആലുവയില്‍ നിന്ന് കയറിയതായിരുന്നു അഞ്ചംഗ സംഘം. മുഖം കഴുകാന്‍ വാഷ്‌ബേസിനടുത്ത് പോയ ഫ്രാന്‍സിസ് തെന്നി പുറത്തേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ഉടനെ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. ഗാര്‍ഡിനോട് പറഞ്ഞ് കുറച്ചുപേര്‍ പുറത്തിറങ്ങി തിരഞ്ഞു. അരക്കിലോമീറ്റര്‍ അകലെയായി കുറ്റിക്കാട്ടിലേക്കാണ് ഫ്രാന്‍സിസ് വീണത്. യാത്രക്കാരന്‍ വീണതറിഞ്ഞിട്ടും കൂടെയുള്ളവരോട് വിവരം തിരക്കാന്‍ തയ്യാറാകാതെ തീവണ്ടി പുറപ്പെട്ടു. യാത്രക്കാരിലൊരാള്‍ പാലക്കാട് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ തീവണ്ടിയില്‍ ഫ്രാന്‍സിസിനെ പാലക്കാട് റെയില്‍വെ സ്റ്റേഷനിലേക്കും പിന്നീട് ജില്ലാ ആസ്​പത്രിയിലും എത്തിച്ചു. അവിടെ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. രാത്രി 11 ഓടെ മെഡിക്കല്‍ കോളേജിലെത്തി പരിശോധനകള്‍ നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 

20 വര്‍ഷത്തിലേറെയായി മാനന്തവാടി സത്യസായ് സേവാ സമിതിയുടെ സജീവ പ്രവര്‍ത്തകനാണ്. ഹൃദയ ശസ്ത്രക്രിയയ്ക്കായി എപ്പോള്‍ വിളിച്ചാലും ആവശ്യമായ സഹായം നല്‍കുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പത്ത് ദിവസം മുമ്പാണ് ഫ്രാന്‍സിസിന് ബാംഗ്ലൂരില്‍നിന്ന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തത്. വിശ്രമം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് കാര്യമാക്കാതെ വൈപ്പിനിലെ രോഗിയുമായി യാത്രതിരിക്കുകയായിരുന്നു. മങ്കര പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

ഫ്രാന്‍സിസിന്റെ ഭാര്യ: ചിന്നമ്മ. മക്കള്‍: എയ്‌സല്‍, ബെയ്‌സണ്‍. മരുമകന്‍: തോമസ്. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് അമ്പുകുത്തി ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. 

മാതൃഭൂമി വെബ്‌ എഡിഷന്‍

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment