Sunday 1 July 2012

[www.keralites.net] ജഗതിയുടെ ആരോഗ്യത്തിനായി തമിഴ്നാട്ടില്‍ പൂജ

 

ജഗതിയുടെ ആരോഗ്യത്തിനായി തമിഴ്നാട്ടില്‍ പൂജ 

  

Fun & Info @ Keralites.net 
അമ്മ'യുടെ മക്കള്‍ അറിയുന്നുണ്ടോ...? ജഗതിക്കായി ഉള്ളുരുകി തമിഴ്‌മക്കള്‍!കൊച്ചി/കോട്ടയം: പകരംവയ്‌ക്കാന്‍ ആരുമില്ലാത്ത മലയാളത്തിന്റെ അഭിനയസമ്രാട്ട്‌ ആരോഗ്യശ്രീമാനായി തിരിച്ചെത്താന്‍ തമിഴ്‌നാട്ടിലെ 
ആശുപത്രിക്കു മുന്നില്‍ ഭരണകക്ഷിയുടെ നേതൃത്വത്തില്‍ പൂജയും പ്രാര്‍ഥനയും. ജഗതി ശ്രീകുമാര്‍ തുടങ്ങിവച്ചതും കരാറായതുമായ ചിത്രങ്ങളില്‍ പകരക്കാരനെത്തേടി മലയാള സിനിമാലോകം പരക്കംപാച്ചിലില്‍. നടീനടന്‍മാരുടെ സംഘടനയായ 'അമ്മ'യാകട്ടെ, ഗുരുതരപരുക്കേറ്റു തളര്‍ന്നുകിടക്കുന്ന മകനെ മറന്ന്‌ സംഘടനയില്‍ ആളെച്ചേര്‍ക്കാനും അധികാരമാര്‍ക്കെന്ന്‌ ഉറപ്പിക്കാനുമുള്ള തിരക്കില്‍!
ഒരാഴ്‌ച മുമ്പാണ്‌ ജഗതിയുടെ ആരോഗ്യത്തിനായി, അദ്ദേഹം ചികിത്സയില്‍ കഴിയുന്ന വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കു മുന്നില്‍ തമിഴകം ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തിയത്‌. മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇത്‌.രണ്ടുമണിക്കൂര്‍ നീണ്ട ചടങ്ങില്‍ പ്രമുഖ തമിഴ്‌ താരങ്ങളെക്കൂടാതെ ആരോഗ്യമന്ത്രി ഡോ. വിജയ്‌, വെല്ലൂര്‍ മേയര്‍ ധര്‍മ്മലിംഗം, ജില്ലാ കലക്‌ടര്‍ തുടങ്ങിയവരും പങ്കെടുത്തു. ജഗതിയുമൊത്ത്‌ രണ്ടേരണ്ടു ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള ജയലളിത ആ സൗഹൃദം ഇന്നും പുലര്‍ത്തുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില എല്ലാ ദിവസവും അറിയിക്കണമെന്നാണ്‌ ആശുപത്രി അധികൃതരോടു നിര്‍ദേശിച്ചിട്ടുള്ളത്‌. ജില്ലാ കലക്‌ടറെ ആഴ്‌ചയിലൊരിക്കല്‍ ആശുപത്രിയിലെത്തി വിവരം തിരക്കാനും 'പുരട്‌ചി തലൈവി' ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
അതേസമയം, മലയാള സിനിമയുടെ അവിഭാജ്യഘടകവും നെടുംതൂണുമായ ജഗതിയോടു 'മല്ലുവുഡ്‌' ചെയ്‌തതോ? ജഗതിയുടെ ചികിത്സയ്‌ക്കായി ഫണ്ട്‌ സമാഹരിച്ചു നല്‍കാന്‍ 'അമ്മ'യ്‌ക്കു പരിമിതിയുണ്ടെന്നാണ്‌ പ്രസിഡന്റിന്റെ നിലപാട്‌.ജഗതിക്കു തുണയായി വീട്ടുകാരുണ്ടെന്നും അവര്‍ സഹായം ആവശ്യപ്പെട്ടില്ലെന്നുമുള്ള ബാലിശവാദവും അവര്‍ നിരത്തുന്നു. 'അമ്മ' കൈനീട്ടം പദ്ധതി തുടങ്ങിയപ്പോള്‍ രണ്ടുപേര്‍ക്കുള്ള കൈനീട്ടത്തുക താന്‍ മുടക്കാമെന്നേറ്റ ജഗതിയോടാണ്‌ ഈ 'ചിറ്റമ്മ'നയം. വെല്ലൂരില്‍ നടന്ന പ്രാര്‍ഥനയില്‍ കേരളത്തില്‍നിന്നുള്ള ഒരു നടി മാത്രമാണു പങ്കെടുത്തത്‌- ജഗതിയോടൊപ്പം പതിനെട്ടോളം സിനിമയില്‍ അഭിനയിച്ച ജീജ സുരേന്ദ്രന്‍.
അവരാകട്ടെ എ.ഐ.എ.ഡി.എം.കെയുടെ കേരളഘടകം പ്രസിഡന്റും. ജഗതിയുടെ വിടവു നികത്താനുള്ള വൃഥാശ്രമത്തില്‍ പഴയ വില്ലന്‍മാര്‍ക്കും പുതിയ കൊമേഡിയന്‍മാര്‍ക്കും പുറമേ ബോളിവുഡില്‍നിന്നുവരെ മലയാളസിനിമ ആളെയിറക്കി. ദ്വയാര്‍ഥപ്രയോഗമാണ്‌ ഹാസ്യമെന്നു ധരിച്ചുവശായ നടനു വിപണിവിലയേറി.
അതോടെ ഇയാള്‍ അഹങ്കാരം വര്‍ധിച്ച്‌ സെറ്റില്‍ കൃത്യമായെത്താതെ എല്ലാവരെയും വലയ്‌ക്കുന്നതു വിനോദമാക്കിയെന്ന്‌ 'അമ്മ'യില്‍ പരാതിയെത്തി. മൊബൈല്‍ ഫോണ്‍പോലും സ്വന്തമായില്ലാതെ, ലൊക്കേഷനില്‍നിന്നു ലൊക്കേഷനിലേക്ക്‌ കൃത്യമായെത്തിയിരുന്ന ജഗതി അത്തരമൊരു യാത്രയ്‌ക്കിടെയാണ്‌ കാറപകടത്തില്‍പ്പെട്ടതും. മലയാളത്തിലെ വില്ലന്‍നടനെയും ഹിന്ദിയിലെ വില്ലന്‍നടനെയുമൊക്കെ ജഗതിക്കു പകരക്കാരനാക്കാന്‍ ശ്രമിച്ചു.രഞ്‌ജിത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ജഗതിയെക്കുറിച്ചൊരു കുറിപ്പുകണ്ടതു വേറിട്ട ചിത്രമായി. 'അമ്മ'യുടെ ജനറല്‍ബോഡിയില്‍ ദേവനും നരേനും സുകുമാരിയും ജഗതിയെ ഓര്‍മിച്ചു.
ഡേറ്റ്‌ വാങ്ങിയിരുന്ന നിര്‍മാതാക്കള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെക്കണ്ട്‌ വഴിപാടു തീര്‍ത്തു. ഡേറ്റ്‌ റദ്ദാക്കുന്നതിനെക്കുറിച്ചും അഡ്വാന്‍സ്‌ തുകയെക്കുറിച്ചുമൊക്കെ ജഗതിയുടെ ഉറ്റവരെ ഓര്‍മിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 17 സിനിമകളിലാണ്‌ അപകടസമയത്ത്‌ ജഗതി കരാറായിരുന്നത്‌.
പാതിയില്‍ നിലച്ചവയില്‍ ജഗതിയുടെ വേഷം മറ്റു ചിലര്‍ക്കു നല്‍കി. സുരാജ്‌ വെഞ്ഞാറമൂടും ബാബുരാജുമൊക്കെ ഇങ്ങനെയെത്തിയവരാണ്‌. 'മിസ്‌റ്റര്‍ മരുമകനി'ല്‍ ബാബുരാജും ഡയമണ്ട്‌ നെക്‌ലേസില്‍ പാതിഭാഗം മണിയന്‍പിള്ള രാജുവും അഭിനയിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment