രണ്ടു ചെറുമക്കള്‍ അവരുടെ പഠനമേശയ്ക്കരികെ കടന്നുവന്ന മുത്തച്ഛനോട് സ്കൂളില്‍ നിന്നും ഓരോ ടേമിലും തരാറുള്ള പ്രോഗ്രസ് കാര്‍ഡിണ്റ്റെ കാര്യം പറയുകയുണ്ടായി. സാധാരണ മാതാപിതാക്കള്‍ പ്രസ്തുത കാര്‍ഡില്‍ ഒപ്പുവച്ച് ക്ളാസ് ടീച്ചറെ വിവരം ധരിപ്പിക്കുകയാണ് പതിവ്. ഓരോ വിഷയത്തിനും കിട്ടിയ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ കാര്‍ഡില്‍ ജയിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ക്കു നേരെ ചുവപ്പടയാളം ഇടാറുണ്ട്. ഈ കാര്യമായിരുന്നു ചെറുമക്കള്‍ തമ്മില്‍ മുത്തച്ഛനുമായി നടത്തിയ ചര്‍ച്ചയിലെ വിഷയം. മുത്തച്ഛന്‍ തണ്റ്റെ സ്കൂള്‍ പഠനകാലത്തെ കാര്യങ്ങള്‍ ചെറുമക്കളോട് വീമ്പടിക്കുവാന്‍ തുടങ്ങി. എല്ലാറ്റിനും നല്ല മാര്‍ക്ക് കരസ്ഥമാക്കുമായിരുന്നെന്നും തണ്റ്റെ കാര്‍ഡില്‍ ചുവപ്പടയാളം ഇടുവാന്‍ അവസരം നല്‍കിയിട്ടില്ലെന്നും അദ്ധ്യാപകരുടെ പുകഴ്ചയ്ക്ക് പാത്രീഭൂതനായിരുന്നുവെന്നും മറ്റും പറഞ്ഞുകൊണ്ടേയിരുന്നു. ചെറുമക്കളും അതുപോലെ മിടുക്കരായി പഠിക്കണമെന്നും മറ്റും ഉപദേശിച്ചുകൊണ്ടുമിരുന്നു. എന്നാല്‍ കുട്ടികള്‍ അപ്പോള്‍ അവരുടെ കൈയില്‍ വച്ചിരുന്ന പ്രോഗ്രസ് കാര്‍ഡ് മുത്തച്ഛണ്റ്റെ പഴയപെട്ടി അടുക്കിയതില്‍ നിന്നും ലഭിച്ചതാണെന്നും അതിലെ ചുവപ്പടയാളത്തിണ്റ്റെ കാര്യമാണ് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നതെന്നും ഓര്‍മ്മിപ്പിച്ചു!
നാം എത്ര സൂക്ഷിച്ചുവേണം ഉപദേശങ്ങള്‍ നല്‍കേണ്ടത്. ഇളംതലമുറക്കാര്‍ അനേകം കാര്യങ്ങള്‍ മുന്‍തലമുറക്കാരെക്കാള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. കൊച്ചുക്ളാസ്സുകളില്‍പോലും അവരെ അനേക വിവരങ്ങള്‍ പഠിപ്പിക്കുന്നുണ്ടാവും. അവരുടെ മുമ്പില്‍ നാം വിലകുറഞ്ഞവരായിത്തീരാന്‍ പാടില്ല. അതേസമയം അവരെ നല്ലവഴിയില്‍ നടത്തുകയും വേണം. മേല്‍പ്പറഞ്ഞ കഥയിലെപ്പോലെ മുത്തച്ഛനെ പ്രതികൂട്ടിലാക്കത്തക്കവിധം സംഭവിച്ചുകൂടാ. മൂടിവയ്ക്കുക മാത്രമല്ല, ഇല്ലാത്തത് ഉണ്ടെന്ന് അഭിനയിക്കുന്നതും ദോഷകരമാണ്. മറ്റൊരു കഥയില്‍ ഇപ്പോഴത്തെ കുട്ടികള്‍ ഇംഗ്ളീഷ് മീഡിയത്തില്‍ പഠിച്ചുകൊണ്ട് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കുവാന്‍ കഴിയാതെ പോയ മാതാപിതാക്കളെ കബളിപ്പിക്കുന്ന കാര്യമാണ്. ഒരു കുട്ടി പരീക്ഷയ്ക്ക് പോകാതെ എവിടെയോ ആ ദിവസങ്ങളില്‍ കളിച്ചു നടക്കുകയായിരുന്നു. പ്രോഗ്രസ് കാര്‍ഡുമായി ഭവനത്തില്‍ മാതാപിതാക്കളെ സമീപിച്ചപ്പോള്‍ എല്ലാ വിഷയത്തിനും എതിരെ ഇംഗ്ളീഷില്‍ അയല്‍ി എന്നതിന് 'അ' എന്ന് അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ മകന്‍ അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തത് എല്ലാ വിഷയത്തിനും ' അ ഗ്രേഡ്' കരസ്ഥമാക്കിയെന്നായിരുന്നു. കുട്ടികള്‍ കൌശലം പ്രയോഗിച്ച് മാതാപിതാക്കളുടെ കണ്ണില്‍ മണ്ണിടുന്ന കാലമാണല്ലോ ഇത്. സ്കൂളില്‍ നിന്നോ, കോളേജില്‍ നിന്നോ വിനോദയാത്രയ്ക്ക് എന്ന പേരില്‍ മറ്റ് ഇടങ്ങളിലേക്ക് കൂട്ടുകാരുമായി പോകുകയും അസാന്‍മാര്‍ഗ്ഗികമായ കാര്യങ്ങളില്‍ ചെന്ന് പെടുകയും ചെയ്യുന്ന കഥകളും കേള്‍ക്കാറുണ്ട്. ജാഗ്രതയോടെ കുട്ടികളുടെ കാര്യാദികള്‍ അന്വേഷിക്കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
No comments:
Post a Comment