Saturday, 30 June 2012

[www.keralites.net] chatting........

 

പനി ബാധിച്ച്‌ ഒന്നരവയസ്സുകാരന്‍ മരിച്ചത്‌ ചാറ്റിംഗ്‌ ലഹരിയില്‍ അമ്മ അറിഞ്ഞില്ല

ടോക്കിയോ: ഇന്റര്‍നെറ്റ്‌ സൗഹൃദ കൂട്ടായ്‌മയില്‍ ചാറ്റിംഗില്‍ ഏര്‍പ്പെട്ട 29 കാരിക്ക്‌ നഷ്‌ടമായത്‌ 19 മാസം പ്രായമുള്ള മകനെ. യുമികോ തകഹാഷി എന്ന യുവതിയ്‌ക്ക് തന്റെ ചാറ്റിംഗ്‌ ഭ്രമം മൂലം പനി ബാധിച്ച്‌ അവശനായ കുഞ്ഞിനെ പരിചരിക്കാന്‍ സമയം കിട്ടിയില്ലത്രേ. ഇക്കാഴിഞ്ഞ 24ന്‌ മകന്‍ നിയോയ്‌ക്ക് പനിയാണെന്ന്‌ കണ്ട തകഹാഷി മകനെ വിശ്രമിക്കാന്‍ കിടത്തിയിട്ട്‌ ചാറ്റിംഗില്‍ ഏര്‍പ്പെട്ടു. പിന്നീട്‌ 27നാണ്‌ രാവിലെയാണ്‌ തകഹാഷിക്ക്‌ നിയോയുടെ കാര്യം ഓര്‍മ്മവന്നത്‌. ഇതിനകം തന്നെ നിയോ മരണത്തിന്‌ കീഴടങ്ങിയിരുന്നു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 26ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിയോടെ മരിച്ചിരുന്നുവെന്ന്‌ വ്യക്‌തമായി.

കുഞ്ഞിനെ അവഗണിച്ചതിനും മരണത്തിന്‌ കാരണക്കാരിയായി എന്നീ കുറ്റങ്ങള്‍ ചുമത്തി തകഹാഷിയെ വ്യാഴാഴ്‌ച പോലീസ്‌ അറസ്‌റ്റു ചെയ്‌തു. തകഹാഷിയുടെ ആദ്യ മകന്‍ ജനിച്ച്‌ അധികം ദിവസം കഴിയും മുന്‍പ്‌ മരിച്ചിരുന്നു. രണ്ടാമത്തെ മകനാകട്ടെ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന്‌ വീണു മരിക്കുകയായിരുന്നു. ഈ സമയവും തകഹാഷി ചാറ്റ്‌റൂമിലായിരുന്നുവെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്ന.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment