ലോകം വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍; ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയ്ക്കും ചൈനയ്ക്കും ബ്രസീലിനും തിരിച്ചടി: പ്രതിസന്ധി മറികടക്കാന്‍ നെട്ടോട്ടം
ലണ്ടന്‍: മൂന്ന് വര്‍ഷം മുമ്പ് ലോകം അപ്രതീക്ഷിതമായാണ് മാന്ദ്യത്തിന്റെ പിടിയിലേക്ക് വഴുതി വീണത്. ഇതിന്റെ ഫലമായി ലോകം എമ്പാടും പൊളിഞ്ഞ് വീണത് ധനകാര്യ സ്ഥപനങ്ങള്‍ അടക്കം അനേകം കച്ചവട സ്ഥാപനങ്ങളാണ്. കോടിക്കണക്കിന് ആളുകള്‍ ഇതേ തുടര്‍ന്ന് തൊഴില്‍ ഇല്ലാതെ വഴിയാധാരമായി. സര്‍ക്കാരുകള്‍ നിലം പതിച്ചു. ഇപ്പോഴും യൂറോപ്പ് ആ പ്രതിസന്ധിയുടെ ആഴത്തില്‍ നിന്ന് രക്ഷപെട്ടിട്ടില്ല. ആ ഭയാനകതയ്ക്ക് കുറവുണ്ടായത് അമേരിക്കയുടെ പെട്ടെന്നുള്ള തിരിച്ചു വരവും ഇന്ത്യയും ചൈനയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതുമായിരുന്നു.
എന്നാല്‍ സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടി ഇന്ത്യക്ക് സംഭവിച്ച് കൊണ്ടിരുന്നു എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ടക്ക വളര്‍ച്ചാ ഗ്രാഫിന്റെ കഥ പറഞ്ഞു കൊണ്ടിരുന്ന ഇന്ത്യ ഒറ്റയടിക്ക് 5. 5 എന്ന വളര്‍ച്ച നിരക്കിലേക്ക് വീണ് പോയതാണ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. മത്സരക്കുതിപ്പിനിടയില്‍ ഇന്ത്യ തളര്‍ന്ന് പോയി എന്നായിരുന്നു ലോകം മനസ്സിലാക്കിയത്. ഇതോടെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ സാധ്യതയും വിലയിരുത്തപ്പെട്ടു. എന്നാല്‍ ഈ തിരിച്ചടി ഇന്ത്യക്ക് മാത്രമല്ലെന്നും ഒന്നും രണ്ടും ശക്തികളായ അമേരിയ്ക്കും ചൈനയ്ക്കും ബാധകമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
രണ്ടക്കം തൊട്ട ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു അഞ്ചു ശതമാനത്തിലേക്ക് എത്തിയതിന്റെ ഷോക്ക് മാറും മുമ്പാണ് തുടര്‍ ഭൂമി കുലുക്കം പോലെ ലോക ശക്തികളില്‍ ആദ്യ സ്ഥാനത്തുള്ള അമേരിക്കയും ചൈനയും കൂടി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതുക ആണെന്ന റിപ്പോര്‍ട്ട് ലോകം കഴിഞ്ഞ ദിവസം ശ്രവിച്ചത്. ലോകത്തെ നയിക്കാന്‍ കെല്‍പ്പുള്ള മൂന്നു രാജ്യങ്ങള്‍ ഒരു പോലെ സാമ്പത്തിക പ്രയാസത്തിലേക്ക് നീങ്ങുകയാണ് എന്ന വാര്‍ത്ത തീര്‍ച്ചയായും മുന്‍ കാലങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ശക്തമായ രീതിയില്‍ ലോക ജനതയെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. മാത്രമല്ല വന്‍ കുതിപ്പ് നടത്തിയ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി കടന്നു വന്ന ബ്രസില്‍ ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ പ്രതീക്ഷിച്ചതിന്റെ പകുതി വളര്‍ച്ച മാത്രമേ കണ്ടെത്തിയുള്ളൂ എന്നതും ലോകത്തിനു നല്‍കുന്ന മുന്നറിയിപ്പാണ്. ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി വിലയിരുത്തപ്പെടുന്ന ബ്രസിലിന്റെ തളര്‍ച്ച ലോക രാജ്യങ്ങള്‍ 2012ല്‍ നടത്തുന്ന പ്രകടനത്തില്‍ ഭയാനകമായ അസ്വസ്ഥതയാണ് ലോകം പങ്കു വെയ്ക്കുന്നത്.
പ്രതിസന്ധികള്‍ ഒന്നിന് പിന്നാലെ ഒന്നായി വന്നു കൊണ്ടിരിക്കുമ്പോള്‍ ചെറിയ ആഘാതങ്ങളില്‍ നിന്നു മുക്തി നേടുന്ന സമ്പത്ത് വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധികള്‍ പിന്നാലെ എത്തുമ്പോള്‍ കുറേക്കൂടി ആഴത്തിലേക്ക് താഴുകയാണ്. ചെളിയില്‍ പൂണ്ടു പോയ കാല്‍ വലിചൂരാന്‍ വൃഥാ ശ്രമിക്കുന്നത് പോലെ. ഇടക്കൊന്നു പച്ച പിടിച്ചു കയറിയ അമേരിക്കന്‍ തൊഴില്‍ ലഭ്യതയുടെ കണക്കുകളില്‍ വീണ്ടും താഴ്ച ഉണ്ടായതു ഒട്ടും ശുഭകരം ആയ വാര്‍ത്തയായി അമേരിക്ക കരുതുന്നില്ല. അതിനിടെ ചൈനീസ് വിപണിയില്‍ നിന്നു ഉദ്പാദന, കാര്‍ഷിക രംഗങ്ങളിലെ തളര്‍ച്ച കൂടി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏതു വിധം ആകും ജനം പ്രതികരിക്കുക എന്ന് പോലും വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രംഗത്ത് സാമ്പത്തിക വെല്ലുവിളികള്‍ ഇത് വരെ വ്യാപകമായ ചര്‍ച്ച ആയിട്ടില്ലെങ്കിലും പ്രതിസന്ധികളുടെ ആഴത്തിലേക്ക് പോകാന്‍ രാഷ്ട്രീയക്കാര്‍ വലിയ താല്‍പ്പര്യം കാണിച്ചിട്ടില്ല. ലോകം തളരുമ്പോഴും തങ്ങള്‍ വളരുകയാണ് എന്ന് പറഞ്ഞിരുന്ന അമേരിക്കന്‍ ദാര്‍ഷ്ട്യത്തിനു കനത്ത തിരിച്ചടിയാണ് നാള്‍ക്കു നാള്‍ വര്‍ധിക്കുന്ന തൊഴില്‍ ഇല്ലാ പടയുടെ വര്‍ധന. അതേ സമയം, ചൈനയില്‍ വര്‍ധിച്ചു വരുന്ന ഉല്‍പ്പാദന രംഗത്തെ മുരടിപ്പ് സമ്പത്ത് വ്യവസ്ഥക്ക് കനത്ത തിരിച്ചടി ആണ് സമ്മാനിക്കുന്നത്. ലോകം ഒട്ടാകെ ആയി കയറ്റുമതി രംഗത്തെ അനിഷേധ്യ നേതാവായി തുടരുന്ന ചൈനയ്ക്കു ഉല്‍പ്പാദന രംഗത്തുണ്ടാകുന്ന തളര്‍ച്ച ഒരര്‍ഥത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
അതാതു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കാള്‍ കൂടുതല്‍ ഭയാനകമായി ആ രാജ്യങ്ങളിലെ സാമ്പത്തിക ഘടനയെ ബാധിച്ചത് ബഹ്യഘടകങ്ങള്‍ തന്നെയാണ്. അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതും ഇന്ത്യയില്‍ പെരുകി കയറുന്ന അഴിമതി വര്‍ത്തമാനവും ഊര്‍ജ്വസലതയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവവും പ്രശ്‌ന കാരണമാകുമ്പോള്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെ ആണ് ചൈനയെ പിടിച്ചു കുലുക്കുന്നതും. എങ്കിലും ഇക്കാരണങ്ങളാള്‍ ഇവരെ ബാധിച്ചിരിക്കുന്നത് ഇന്നും ലോകം വേണ്ടത്ര ഗൗരവം കൊടുക്കാത്ത യൂറോ സോണ്‍ രാജ്യങ്ങളുടെ തകര്‍ച്ച തന്നെയാണ്. പ്രത്യേകിച്ചും ഗ്രീസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങുടെ തകര്‍ച്ചയില്‍ ഇന്ത്യയ്ക്കും അമേരിക്കക്കും ചൈനക്കും എല്ലാ ഒരേപോലെ നഷ്ടമുണ്ട്. അമേരിക്കയും ചൈനയും കൂടുതല്‍ പ്രതിസന്ധി നേരിട്ടാല്‍ അത് ലോകത്തിനു മേല്‍ സൃഷ്ട്ടിക്കുന്ന സാമ്പത്തിക ഭാരം ഭയാനകമായിരിക്കും എന്നാണ് വിവിധ ലോക രാഷ്ട്രങ്ങളിലെ സാമ്പത്തിക വിദഗ്ധര്‍ പങ്കു വയ്ക്കുന്ന ആശങ്ക.
ഇന്ത്യയുടെ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു: വളര്‍ച്ചാനിരക്ക് വെറും 5.3 ശതമാനം; രൂപ തിരിച്ചു കയറാന്‍ സാധ്യത കുറവ്, ഡോളറിന് 55നു മുകളില്‍ തുടരും
രൂപ വീണ്ടും തകര്‍ന്നടിഞ്ഞു; പൗണ്ട് വില റിക്കോര്‍ഡിനു അരികില്‍; ഒരാഴ്ച്ചകൊണ്ട് ഇന്ത്യക്കു നഷ്ടം 2000 കോടി രൂപ
എല്ലായിടത്തും തളര്‍ച്ച, കുതിച്ചുയരുന്ന വില, ഇടിയുന്ന രൂപ; ഇന്ത്യ നിലതെറ്റി വീഴുന്നു
കഴിഞ്ഞ ദിവസം ഫെഡറല്‍ റിസര്‍വ് ബാങ്ക് ചെയര്‍മാന്‍, ബെന്‍ ബെര്‍നാകെ നിയമ വിദഗ്ദ്ധരുടെ മുന്നില്‍ സത്യാ വാങ്ങ്മൂലം വഴി നല്‍കിയ വിവരങ്ങളിലാണ് യു എസ് സമ്പത്ത് രംഗം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വരച്ചു കാട്ടുന്നത്. യു എസ് പ്രതിസന്ധി ഇപ്രകാരം തരണം ചെയ്യുമെന്ന് വ്യക്തമായ പ്ലാന്‍ മുഖേനെ ബെന്‍ വിദഗ്ദ്ധര്‍ക്ക് മുന്നില്‍ വരച്ചു കാട്ടുന്നു. യൂറോപ്യന്‍ വിപണി കൂടുതല്‍ പ്രതിസന്ധി നേരിട്ടാല്‍ അതിനെ മറികടക്കാനുള്ള സൂചനയും ബെന്‍ നല്‍കുന്നുണ്ട്. അമേരിക്കന്‍ വിപണി തുടര്‍ച്ചയായ നാലാം മാസവും തൊഴില്‍ ഇല്ലായ്മ പെരുകുന്നതിന് ഈ റിപ്പോര്‍ട്ടില്‍ കാരണം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ലോകത്തെമ്പാടും നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ സാമ്പത്തിക വെല്ലുവിളികള്‍ വിവരിക്കുന്ന വാര്‍ത്തകള്‍ ആണ് പ്രചരിക്കുന്നതും.
ഉല്‍പ്പാദന രംഗത്ത് ചൈന നേരിടുന്ന വെല്ലുവിളി കഴിഞ്ഞ തുടര്‍ച്ചയായ മൂന്നു മാസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളും നേരിടുകയാണ്. ആഭ്യന്തര ഉല്‍പ്പാദന രംഗത്തെ തളര്‍ച്ച ലോകമെമ്പാടും പടര്‍ന്നു പിടിക്കുക ആണെന്നാണ് ഈ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ചൈനീസ് കമ്പനികളുടെ തളര്‍ച്ച കഴിഞ്ഞ ദിവസം കൂടുതല്‍ ആധികാരികമായി റിപ്പോര്‍ട്ട് ചെയ്തത് ചൈന ഡെയിലി പത്രമാണ്. കഴിഞ്ഞ അഞ്ചു മാസങ്ങളില്‍ ഏറ്റവും വലിയ ഉല്‍പ്പാദന തകര്‍ച്ചയാണ് ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ നേരിടുന്നതെന്ന് നാശണല്‍ ബ്യുറോ ഓഫ് സ്റ്റാറിറ്റിക്‌സ് ആന്‍ഡ് ചൈന ഫെഡറേഷന്‍ ഓഫ് ലോഗിസ്റ്റിക്‌സ് ആന്‍ഡ് പര്‍ചേസിങ്ങ് നല്‍കുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി പത്രം പറയുന്നു.
അതിനിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ കുരുക്കുകള്‍ മുറുകുകയാണ് എന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനവുമായി ബ്രിട്ടീഷ് ഉല്‍പ്പാദന രംഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും വെളിയില്‍ എത്തി.
(കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment