Monday, 28 May 2012

[www.keralites.net] Sea shells

 

Sea shells

ഇന്ത്യയില്‍ നിന്നും ഇങ്ങട്ട് വരണമെങ്കില്‍ ദുബായ് വഴിയോ , ഖത്തര്‍ വഴിയോ ആണ് സൗകര്യം . ടൂറിസം ആണ് പ്രധാനം എന്നുള്ളത് കൊണ്ട് തന്നെ വിമാന കൂലി വളരെ അധികം ആണ്. ഏകദേശം 1200 നു മുകളില്‍ അമേരിക്കന്‍ ഡോളര്‍വേണം 2way യാത്രക്ക് . ഇന്ത്യയില്‍ നിന്ന് വരുമ്പോള്‍ ഒന്പതു ( 4 + 4 . 45 hrs ) മണിക്കൂറോളം വിമാന യാത്ര ഉണ്ട് . നേരിട്ടല്ലാതതുകൊണ്ട് . ഇട താവളത്തില്‍ വരുന്ന സമയം വേറെയും . അതായത് കൊച്ചിയില്‍ നിന്നും രാവിലെ എമിരേറ്റ്സ് വിമാനത്തില്‍ യാത്ര തിരിച്ചാല്‍ പിറ്റേന്ന് രാവിലെ ഇവിടെ എത്താന് കഴിയും

Fun & Info @ Keralites.net

ഇതാണ് ഇവിടുത്തെ അന്താരാഷ്ട്ര വിമാന താവളം . France , Itali , keniya ,London , Dubai, Qatar , Mauritius,South africa തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് നേരിട്ട് വിമാന സൗകര്യം ഉണ്ട് . കടലിനോടു തൊട്ടു കിടക്കുന്ന റണ്‍വേ ആണ് . ലോകത്തിലെ അപകട സാധ്യത കൂടിയ റണ്‍വേ കളില്‍ ഒന്നാണ് ഇത് വിമാനം ഇറങ്ങുന്ന സമയത്ത് കടല്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ . റണ്‍വേ അവസാനിക്കുന്നതും കടലിനോടു തൊട്ടു ആണ്

Fun & Info @ Keralites.net

റണ്‍വേ ഒരു മുകള്‍ കാഴ്ച

Fun & Info @ Keralites.net

ഇത് ഇവിടുത്തെ ആഭ്യന്തര യാത്രക്കുള്ള വിമാനം ആണ് . പറക്കും തളിക എന്ന് ഞങ്ങള്‍ ഓമന പേരിട്ടു വിളിക്കുന്ന ഇതിലെ യാത്ര ഭീതി നിറഞ്ഞ ഒന്നാണ് . കടലിനു ഏകദേശം 300 - 400 അടി മാത്രം മുകളിലൂടെ സഞ്ചരിക്കുന്ന ഇതില്‍ യാത്ര ചെയ്യുമ്പോള്‍ ഈ യാത്ര വേഗം കഴിയണേ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോകും . വിക്ടോറിയയില്‍ നിന്നും പ്രാലിന്‍ (praslin ), ഡെനിസ് എന്നീ ദ്വീപുകളിലേക്കു ആണ് ഇത്തരം സര്‍വീസുകള്‍ ഉള്ളത്. പ്രാലിന്‍ (praslin ) 20 മിനിട്ട് യാത്രയും ഡെനിസ് ലേക്ക് 30 മിനിട്ട് യാത്ര ഉണ്ട് .

Fun & Info @ Keralites.net

ജല ഗതാഗതം ആണ് കൂടുതല്‍ ആയി ആശ്രയിക്കുന്നത് . ഇതിനു വേണ്ടി വലിയതും ചെറിയതുമായ യാത്രാ ബോട്ടുകള്‍ ഉണ്ടിവിടെ . മഹേയില്‍ നിന്നും പ്രാലിന്‍ , ലാജിക് എന്നിവിടങ്ങളിലേക്ക് ഇത്തരം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നു . പ്രാലിന്‍ ഒരു മണിക്കൂര്‍ യാത്രയും പ്രളിനില്‍ നിന്ന് ലാജിക്കിലേക്ക് 20 മിനിട്ട് യാത്രയും ഉണ്ട്

Fun & Info @ Keralites.net
ബോട്ട് ജെട്ടി

Fun & Info @ Keralites.net
ലാജിക്കിലെ ഒരു യാത്രാ വാഹനം

മാഹെ , പ്രാലിന്‍ എന്നിവിടങ്ങളില്‍ ബസ് സര്‍വീസും ലഭ്യമാണ് . അഞ്ചു രൂപ കൊടുത്താല്‍ സര്‍വീസ് തുടങ്ങുന്നിടം മുതല്‍ അവസാനിക്കുന്നിടം വരെ യാത്ര ചെയ്യാം .

Fun & Info @ Keralites.netപബ്ളിക് ബസ്‌

ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ആണ് ഈ ആമകള്‍ . 250 വയസ്സിനു മുകളില്‍ പ്രായം ഉള്ള ആമകള്‍ ഇവിടെ കാണാന്‍ കഴിയും . ഇവയെ പ്രത്യേകം പാര്‍ക്കുകളില്‍ സംരക്ഷിച്ചു പോരുന്നു . ചില ആമാകള്‍ക്ക് 40 മുതല് 60 കിലോ വരെ ഭാരം ഉണ്ട് . പച്ചിലകളും പഴങ്ങളും ആണ് ഇവയുടെ പ്രധാന ഭക്ഷണം.

Fun & Info @ Keralites.net

Fun & Info @ Keralites.net

മറ്റു ചില ദൃശ്യങ്ങള്‍ താഴെ

Fun & Info @ Keralites.net

Fun & Info @ Keralites.net
ഇവിടുത്തെ അമ്പലം

Fun & Info @ Keralites.net

Fun & Info @ Keralites.net

ഇവിടെനിന്നും സംസ്കരിച്ചു കയറ്റി അയക്കുന്ന tuna എന്നാ മത്സ്യം

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment