കെ എന്‍ റസ്സല്‍
നല്ല ആശയത്തോടെ രൂപീകരിച്ചിട്ടുള്ള പ്രസ്ഥാനങ്ങള്‍ വഴിതെറ്റിയാല്‍ അതിണ്റ്റെ സ്ഥാനത്ത് മറ്റു പ്രത്യയ ശാസ്ത്രങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുക സ്വാഭാവികമാണ്. കമ്മ്യൂണിസത്തിണ്റ്റെ ഭൌതിക വാദസിദ്ധാന്തത്തെയും വര്‍ഗ്ഗസമരത്തെയും ഒക്കെ വിമര്‍ശന വിധേയമാക്കുമ്പോള്‍ അത് ഉദയം കൊള്ളാന്‍ കാരണമായ പ്രശ്നങ്ങളെ കുറിച്ച് കൂടി വിലയിരുത്തപ്പെടേണ്ടതാണ്. 1917 ല്‍ നടന്ന ഒക്ടോബര്‍ വിപ്ളവത്തിലൂടെ മോസ്കോ ചെമ്പടയുടെ കയ്യിലൊതുങ്ങുമ്പോള്‍ അതിന് കാരണമായത് ക്രൈസ്തവര്‍ തന്നെയാണ്. അവരുടെ കക്ഷത്തിലിരുന്ന ബൈബിളില്‍ രണ്ടു വസ്ത്രം ഉണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കണമെന്നുണ്ടായിരുന്നു. നിന്നെപ്പോലെ തന്നെ നിണ്റ്റെ അയല്‍ക്കാരനെ സ്നേഹിക്കണമെന്നും വിശക്കുന്നവന് ആഹാരം കൊടുക്കണമെന്നും എഴുതിയിരിക്കുന്നത് ഈ മതപുണ്യാളന്‍മാര്‍ കണ്ടില്ല. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു. "നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരണ്റ്റെ കൂലി നിങ്ങള്‍ പിടിച്ചുവച്ചുവല്ലോ." അതു നിങ്ങളുടെ അടുക്കല്‍ നിന്നും നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി കര്‍ത്താവിണ്റ്റെ ചെവിയില്‍ എത്തിയിരിക്കുന്നു. (യാക്കോബ 5:4) മണ്ണില്‍ അദ്ധ്വാനിക്കുന്നവനോട് മതമേധാവികള്‍ ചെയ്ത താന്തോന്നിത്തമാണ് ഈ വചന ഭാഗങ്ങളില്‍ നാം കാണുന്നത്.
മാത്രമല്ല 2 തിമൊഥെയോസ് 2:6 കൂടി വായിക്കണം. അതിങ്ങനെയാണ് "അദ്ധ്വാനിക്കുന്ന കൃഷിക്കാരന്‍ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടത്" ഈ തത്വം കര്‍ഷകണ്റ്റെ ഉപജീവനത്തിനുള്ള ദൈവത്തിണ്റ്റെ കരുതലാണ്. റഷ്യയില്‍ അരങ്ങുവാണിരുന്ന ക്രൈസതവരായ സാര്‍ ചക്രവര്‍ത്തിമാര്‍ സാധാരണ ജനങ്ങളോടു അനുവര്‍ത്തിച്ചിരുന്ന നയം അതി ദയനീയമായിരുന്നു. മതമേധാവിത്വം തിന്നുകുടിച്ച് സുഖിച്ച് നൃത്തം ചെയ്തു അരമനയില്‍ കൂത്താടുമ്പോള്‍ റഷ്യന്‍ വയലേലകളില്‍ ദരിദ്രനെ മുതലാളി നുകം വച്ച കാളകള്‍ക്കു സമാനം ഉഴുവിക്കുന്ന ചരിത്രം ഇന്ന് കേരളത്തില്‍ നിലനിന്നിരുന്ന അയിത്താചാരങ്ങളെക്കാള്‍ ഭയാനകമായിരുന്നു. ഒരു കഷണം അപ്പത്തിനു വേണ്ടി ജനം മണിക്കൂറുകള്‍ നിരയില്‍ നില്‍ക്കേണ്ട അവസ്ഥ സംജാതമായി. വിശപ്പു സഹിക്കാനാവാതെ മണ്‍കട്ട ഭക്ഷിക്കേണ്ടിവന്ന റഷ്യന്‍ ജനതയുടെ ദുഃഖകഥ ലെനിന്‍ തന്നെ തണ്റ്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സ്നേഹിക്കാനും കരുതാനും തലോടാനും പഠിപ്പിച്ച ക്രിസ്തു ശിഷ്യന്‍മാര്‍ അരമനയില്‍ അടിച്ചുപൊളിക്കുമ്പോഴാണ് ജനം ചാട്ടവാറടിയേറ്റു. റഷ്യന്‍ വയലുകളില്‍ പിടഞ്ഞുവീണു കൊണ്ടിരുന്നത്. "ഇതാണോ ക്രിസ്ത്യാനിറ്റി" ആരോടെന്നില്ലാതെ അവര്‍ ചോദിച്ചുപോയി.
തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ റഷ്യ ഉള്‍പ്പെടെയുള്ള ലോക ഭരണ ക്രമങ്ങളെ പിടിച്ചു കുലുക്കി. ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങള്‍ സോഷ്യലിസത്തിണ്റ്റെ തെളിനീര്‍കുടിച്ചു. മത കോമാളികളെ കല്‍ത്തുറുങ്കില്‍ അടച്ചു. ചൂലുകള്‍ കയ്യില്‍ കൊടുത്തിട്ടു തെരുവുകള്‍ വൃത്തിയാക്കാന്‍ റഷ്യന്‍ ജനത "ഉത്തരവിട്ടപ്പോള്‍" കൊച്ചു കുഞ്ഞുങ്ങളെ പോലെ അവര്‍ക്കു അനുസരിക്കേണ്ടി വന്നു. ഇതിണ്റ്റെയൊക്കെ കാരണം ക്രിസ്ത്യാനികള്‍ എന്നവകാശപ്പെട്ട ഒരു കൂട്ടം സേച്ഛാധിപതികളുടെ കിരാത ഭരണമായിരുന്നു. ക്രിസ്ത്യാനിത്വം തോറ്റിടത്തു മറ്റൊരു പ്രത്യയശാസ്ത്രം ഉദയം കൊള്ളുകയായിരുന്നു. അതുകൊണ്ടു ഈ നൂതന ഭരണക്രമം കുറ്റമറ്റതാണെന്ന അഭിപ്രായം ഈ ലേഖകനില്ല. പിന്നെ റഷ്യയില്‍ സോഷ്യലിസം പരാജയപ്പെട്ടതും പെരിസ്ട്രോയിക്കയും ഗ്ളാസ് (തുറന്ന സമീപനയും പുനഃസംഘടനയും) നസ്തുംവഴി റഷ്യ ജനാധിപത്യ രാജ്യമായി മാറുന്നതുമൊക്കെ പില്‍ക്കാല ചരിത്രം. കമ്മ്യൂണിസമെന്നുകേട്ടാല്‍ ഉറഞ്ഞു തുള്ളുന്ന മതവിശ്വാസികള്‍ ഈ ഭരണ ക്രമം ഭൂമിയില്‍ ഉ രുവാകാനുണ്ടായ പ്രധാന കാരണം എന്തെന്ന് അറിഞ്ഞിരിക്കാന്‍ സൂചിപ്പിച്ചെന്നേയുള്ളു.
ഇന്ത്യയില്‍ കമ്മ്യൂണിസത്തിണ്റ്റെ പ്രസക്തി ഏറിവരുമെന്നും സര്‍ഗ്ഗസമരം ഉണ്ടാകുമെന്നും ജാതിയും മതവും ഇല്ലാത്തൊരു സമത്വസുന്ദര ഭരണം ഉണ്ടാകുമെന്നും കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആള്‍ ദൈവങ്ങളും നൂറുകണക്കിന് ജാതികളും, ഉപജാതികളും മനുഷ്യനും കഴുതയും മനുഷ്യനും പട്ടിയും തമ്മിലുള്ള വിവാഹങ്ങളും മരങ്ങളും മരങ്ങളും തമ്മിലുള്ള വിവാഹങ്ങളും ദളിതന്‍ കയറുന്നിടത്തെ ശുദ്ധിയാക്കലും മനുഷ്യക്കുരിതികളും ഒക്കെ ഇല്ലാത്ത, ഒരു ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയുമെങ്കില്‍ നാമെന്തിന് എതിര്‍ക്കണം. കമ്മ്യൂണിസവും ആത്മീയതയും സമരസപ്പെടുന്നതല്ലെങ്കിലും ഈ രണ്ടു വിശ്വാസത്തെയും ഒരു പോലെ ജീവിതത്തില്‍ സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന സാമാന്യ ജനങ്ങളും ബൌദ്ധികരും ധാരാളമുണ്ട്.
കമ്മ്യൂണിസവുമായി ആശയപരമായ വൈരുദ്ധ്യം നിലനില്‍ക്കേ കൈയോട് കൈകോര്‍ത്തു നിന്നു പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ഭൌതിക മേഖലകള്‍ നമുക്കീ ഭൂമിയിലുണ്ട്. തമിഴ്നാട്ടില്‍ ഉത്തപുരത്ത് ദളിതനിന്നും ചിരട്ടിയിലാണ് വെള്ളം. സാക്ഷരതയിലും ബൌദ്ധികതയിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ പോലും കൊടിയ അയിത്തം നിലനില്‍ക്കുന്നു. ഉത്തപുരത്ത് ദളിതന് ചെരുപ്പിടാന്‍ അവകാശമില്ല. മേല്‍ മുണ്ടു ധരിച്ചാല്‍ ഉന്നതകുല ജാതണ്റ്റെ മര്‍ദ്ദനം ഉറപ്പ്. ബാര്‍ബര്‍ ഷാപ്പ് പോലും രണ്ടു കൂട്ടര്‍ക്കും വെവ്വേറെയാണ്. നടക്കാന്‍ പാതപോലും രണ്ടാണ്. സൈക്കിള്‍ പോലും ദളിതന് ഉത്തപുരത്ത് നിഷിധമാണ്. മതില്‍കെട്ടി വെവ്വേറെയാണ് താമസം.
.ഇവിടുത്തെ മേജര്‍ ക്രിസ്ത്യന്‍ പത്രം ആള്‍ ദൈവങ്ങളെ വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ചില്ലറയല്ല. ദേശാഭിമാനി ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറില്ല. അവരുടെ പരസ്യവും ഇടാറില്ല.
ഇവിടെ ന്യൂനപക്ഷ പീഡ ഉണ്ടാകുമ്പോള്‍ സഹായഹസ്തം നീട്ടുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതുമായി ബന്ധപ്പെട്ട് അനവധി അനുഭവങ്ങള്‍ കുറിക്കാനുണ്ട്. സ്ഥലപരിമിതിമൂലം അതിന് മുതിരുന്നില്ല. റഷ്യയില്‍ നിലനിന്നിരുന്നതോ ചൈനയില്‍ നിലനില്‍ക്കുന്നതോ ആയ കമ്മ്യൂണിസമല്ല ഇന്ത്യയ്ക്കു ചേരുന്നതെന്ന് ഇ.എം.എസ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്. നൂറുകണക്കിന് ജാതികളും ഉപജാതികളും അനവധി ഭാഷകളും സംസ്കാരങ്ങളുമുള്ള ഭാരതത്തിന് "ഇന്ത്യന്‍ കപ്പ്" കമ്മ്യൂണിസമാണ് അനിവാര്യം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇന്നുള്ള പാര്‍ട്ടി മെമ്പറന്‍മാരിലും നേതാക്കളിലും നല്ലൊരു പങ്ക് പള്ളിയിലും അമ്പലത്തിലും മോസ്കിലും പോകുന്നവരാണ്. ന്യൂനപക്ഷ പീഡ ഉണ്ടായപ്പോഴൊക്കെ ഇന്നും ഓടി എത്തി അവരെ ആശ്വസിപ്പിക്കുന്നത് ഈ ഭൌതിക വാദികളാണെന്ന് നാം ഓര്‍ക്കണം. ഒറീസയിലെ കന്യാസ്ത്രീകളെയും അച്ചന്‍മാരെയും പാസ്റ്ററന്‍മാരെയും വര്‍ഗ്ഗീയവാദികള്‍ വെട്ടിനുറുക്കിയപ്പോള്‍ അവര്‍ക്കു നിയമപരിരക്ഷയ്ക്കായി ഓടിവന്നതും ജീവിച്ചിരുന്നവര്‍ക്ക് സംരക്ഷണം നല്‍കിയതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കന്ദമാലില്‍ പെന്തക്കോസ്തു സഭയുടെ ആരാധനയ്ക്കായി അവരുടെ പാര്‍ട്ടി ഓഫീസ് തുറന്നുകൊടുക്കുക മാത്രമല്ല അവര്‍ക്കു കാവല്‍നിന്നതും ഈ സഖാക്കളായിരുന്നു. വിശ്വഹിന്ദുപരിഷത്ത് കത്തോലിക്കരുമായി കൈകോര്‍ത്തുകൊണ്ടു ചര്‍ച്ച നടത്തി ചങ്ങാത്തം കൂടിയപ്പോള്‍ ഒറ്റപ്പെട്ടത് പെന്തക്കോസ്തുകാരായിരുന്നു. കന്ദമാലിലെ അച്ചന്‍മാരുടെ തോന്ന്യാസം ഉപദേശിമാരുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു. "കൊലചെയ്യപ്പെട്ട പെന്തക്കോസ്തുകാരുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഇല്ലേ" എന്നു ചോദിക്കാന്‍ ധൈര്യം കാണിച്ചത് പിണറായി ആയിരുന്നു. ഈ വക കാരണങ്ങളാലാണ് ക്രൈസ്തവ സമൂഹം ഇടതു പക്ഷത്തോടടുക്കുന്നത്. ക്രിസ്ത്യാനികള്‍ക്കു നമ്പാന്‍ പറ്റുന്ന "ഈശ്വര സാന്നിദ്ധ്യമുള്ള പാര്‍ട്ടി" എന്നൊന്നു ഇവിടെ ഇല്ല. കോണ്‍ഗ്രസായാലും ബി.ജെ.പി ആയാലും ഇടതുപാര്‍ട്ടികള്‍ ആയാലും ബൈബിള്‍ വീക്ഷണത്തില്‍ ഇതിനൊക്കെ മാര്‍ക്ക് ഒരുപോലെയേ നല്‍കാനാവൂ. എന്നാല്‍ ഒരു മതനിരപേക്ഷ പ്രസ്ഥാനമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്കു ഭൂരിപക്ഷ വര്‍ഗ്ഗീയതയില്‍ നിന്നും രക്ഷനേടാന്‍ അത്താണിയായി നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയാണ്.
No comments:
Post a Comment