ഓര്‍മകളുടെ പായ്ക്കപ്പല്‍ നിറയെ കഥകളാണ് | ||
ചെറിയ കഥകള്‍ എഴുതി വായനക്കാരെ വിസ്മയിപ്പിച്ച പി.കെ.പാറക്കടവിന്റെ ആദ്യനോവലാണ് മീസാന്‍കല്ലുകളുടെ കാവല്‍ . പി.കെ.പാറക്കടവിന്റെ എഴുത്തുമാജിക് നോവലിലും ആവര്‍ത്തിക്കുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. എഴുതുമ്പോള്‍ ഗബ്രിയേല്‍ മലാഖ കൂടെയുണ്ടാവുമെന്ന എഴുത്തുകാരന്റെ വാക്കുകള്‍ ഈ ചെറുനോവലിലും ദൃശ്യമാണ്. കാവ്യാത്മകമായ ഭാഷയും ആകാശത്തോളം മുട്ടുന്ന ഭാവനയും മീസാന്‍ കല്ലുകളുടെ കാവലിനെ മലയാളനോവല്‍ ശാഖയില്‍ വലുതായി അടയാളപ്പെടുത്തുന്നു. ഖലീല്‍ ജിബ്രാന്റെ എഴുത്തിന്റെ മാസ്മരികത വലിയളവോളം പാറക്കടവിന്റെ രചനകളിലും കലര്‍ന്നിരിപ്പുണ്ട്. ഷഹ്‌നാസാദിന്റെ ഭ്രമാത്മകമായ ജീവിതത്തിലൂടെയുള്ള യാത്രയാണ് മീസാന്‍കല്ലുകളുടെ കാവല്‍ . പതിനാറ് കുഞ്ഞുഅദ്ധ്യായങ്ങളില്‍ കവിത തുളുമ്പുന്ന ഭാഷയില്‍ ഒരു കാലത്തിലൂടെ സഞ്ചരിക്കുന്ന അപൂര്‍വ്വതയുണ്ട് പാറക്കടവിന്റെ നോവലിന്. ഒരു നാടിന്റെ ചരിത്രമറിയണമെങ്കില്‍ അക്കാലത്ത് ഇറങ്ങുന്ന കഥകള്‍ വായിച്ചാല്‍ മതി എന്ന് നോവലിലെ ഒരു കഥാപാത്രം പറയുന്നത് തുടര്‍ച്ച വെക്കുന്നു ഈ നോവലും. ചെറിയവാക്കുകളില്‍ കടന്നുവരാത്ത ലോകങ്ങളില്ല. ചെറുതായിരിക്കത്തന്നെ വലിയ ആകാശം കാണിച്ചുതരുന്ന നോവലാണിത്. പ്രകൃതി ഒരു കഥാപാത്രമായി ഈ നോവലില്‍ വായനക്കാരോട് സംവദിക്കുന്നു. മഴയും മേഘവും മഞ്ഞും കാറ്റുമെല്ലാം നോവലില്‍ തുടര്‍ച്ചയായി സംസാരിക്കുന്നു. പ്രണയം, മരണം, രാജന്‍, എം.മുകന്ദന്‍, ആചാരം എന്നിവയൊക്കെ നോവലില്‍ കടന്നുവരുന്നുണ്ട്. വാക്കുകളുടെ കുറവില്‍ നിന്ന് സര്‍ഗ്ഗാത്മകതയുടെ സ്വപ്‌നലോകം കാട്ടിത്തരുന്ന പി.കെ.പാറക്കടവിന്റെ ഈ നോവല്‍ വലിയ വായനകള്‍ക്ക് ഇടം ഒരുക്കിത്തരികതന്നെ ചെയ്യും. നോവലില്‍ നിന്ന് ചില ഭാഗങ്ങള്‍ ''നേരിയ മഴനാരുകള്‍ക്കിടയിലൂടെ നാട്ടിടവഴികളിലൂടെ സുല്‍ത്താനും ഷഹന്‍സാദയും നടന്നു. ഇടവഴിയിലെ ഇരുപുറങ്ങളിലുള്ള തൊടികളില്‍ നിന്ന് പൂക്കളും ചെടികളും അവരെ നോക്കിച്ചിരിച്ചു. ഇടവഴിയിലെ ഒരു മൂലയില്‍ നിന്ന് വെള്ളിലകള്‍ നുള്ളിയെടുത്ത് സുല്‍ത്താന്‍ പറഞ്ഞു. ഒരാളുടെ കുട്ടിക്കാലമാണ് അവന്‍ . കുട്ടിക്കാലത്തെ കഥകള്‍ ഖബറോളം യാത്ര ചെയ്യും. സുല്‍ത്താന്റെ കുട്ടിക്കാലത്തിലേക്ക് അവര്‍ യാത്ര ചെയ്തു.'' ***** ''നീ ഉറങ്ങുകയാണ്. നൊച്ചില്‍ചെടികള്‍ നിന്നിലേക്ക് വേരിറക്കേണ്ട. പക്ഷികള്‍ നിന്റെ മേലേ പാറി നടക്കേണ്ട. ഉറങ്ങ്. നീ സ്വസ്ഥമായുറങ്ങ്. നിനക്ക് ഒരു മീസാന്‍കല്ലായ് ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവല്‍ . ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കാം....'' മീസാന്‍കല്ലുകളുടെ കാവല്‍ പി.കെ.പാറക്കടവ് ഡി.സി.ബുക്‌സ് കോട്ടയം വില 40.00 |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment