Thursday 9 February 2012

[www.keralites.net] അയ്യരും ബാല കോഡും.

 


അയ്യർ ആൾ വലിയ ആളാ..അടുത്ത ആളുകൾ സ്വാമി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അയ്യർ വലിയ നിയമജ്ഞനാൺ പണ്ഡിതനാൺ,കേരളനിയമസഭയിലെ നിയമമന്ത്രി ആയിട്ടുണ്ട് സുപ്രീം കോടതിയിലെ ജഡ്ജിയാട്ടുണ്ട് പക്ഷെ ബാലകൃഷ്ണൻ സുപ്രീം കോടതിയിലെ ചീഫ് ജഡ്ജി ആയപ്പോ അദ്ദേഹത്തിന്റെ മനസ്സിന്ന് അതു ഇഷ്ടപ്പെട്ടില്ലേ?ചിലപ്പോൾ എന്റെ തോനലകും അപരാതം പറയരുതല്ലോ. അതു വിടാം ഇപ്പോൾ അയ്യർ നിയമപരിഷ്കരണ സമിതി ചെയർമാനാൺ പക്ഷെ പ്രായം കാത്തു നില്കില്ലല്ലോ കെട്ടുകടന്നു എന്നാൺ കേൾവി അതിന്റെ ഒരു കുറവ് ഇപ്പോൾ അടുത്തായി അദ്ദേഹത്തിൽ നിന്ന് വരുന്ന പ്രസ്ഥാവനകളും നിയമ ഉപദേശങ്ങളും അറീക്കുന്നുണ്ട് പ്രായം കൂടും തോറും മനസ്സും താളം തെറ്റുമെന്നാണല്ലോ കേൾവി അതിന്ന് പഴമക്കാർ പറയാർ അത്തും പിത്തും എന്നോ ചന്നി എന്നോ ഒക്കെയാൺ ഇപ്പോൾ ശാസ്ത്രീയ നാമം അൾഷിമേഴ്സ് എന്നാൺ പാർകിൻസൻ എന്ന രോഗം മുമ്പേ അദ്ദേഹത്തിന്ന് പിടികൂടീട്ടുണ്ട് പക്ഷെ അതൊന്നും ചിന്തയെയോ ബുദ്ധിയേയോ ബാധിക്കാറില്ല അൾഷിമേഴ്സ് അങ്ങിനെയല്ലല്ലോ അത് സ്വന്തം അസ്ഥിത്വം തന്നെ മറന്നു പോകില്ലെ പിന്നെയുണ്ടോ നിയമവും,സമൂഹവും,മതവും,മതപുരോഹിതരും അവരെ പിന്തുടരുന്ന വലിയ സമൂഹത്തേയും മറക്കാതിരിക്കുക ??? അതുകൊണ്ട് അയ്യർ സ്വാമിയോട് ഒരു ചെറിയ ഉപദേശമുണ്ട് അതു സ്വീകരിക്കുകയാണങ്കിൽ അയ്യർക്കും സമൂഹത്തിന്നും നല്ലതാൺ അതായത് തമിഴ്നാട്ടിൽ വെല്ലൂരിൽ അൾഷിമേഴ്സിന്ന് പറ്റിയ ചികിൽസയുണ്ടെന്ന് കേൾകുന്നു പല ആളുകൾക്കും ചികിൽസ ഫലപ്പെട്ടിട്ടുണ്ട് എന്നും കേൾകുന്നു വേണമെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാം കൂടുതലാകുന്നതിന്ന് മുമ്പ് അതല്ലെനല്ലത്. ഏത് പ്രസ്ഥാനത്തിന്റേയും മതത്തിന്റേയും വാക്താക്കൾ അവരുടെ അംഗബലം ശക്തമാകണം എന്ന് ആഗ്രഹികുന്നത് സ്വാഭാവികം ഇടതു പ്രസ്ഥാനങ്ങളിലെ സി പി എം,സി പി ഐ മറ്റു ചെറിയപാർട്ടികളും വലതു പക്ഷ പ്രസ്ഥാനങ്ങളിലെ കോൺഗ്രസ്,മുസ്ലിം ലീഗ്, മറ്റു ചെറുകിടപാർട്ടികളും അവരുടെ അംഗബലം സക്തിപെടുത്താൻ വേണ്ടി പെടാപാട് പെടുന്നത് നാമൊക്കെകാണുന്നതാണല്ലോ ഇതിന്നാരും വാർപ്പ് മാതൃക സ്വീകരിക്കാറില്ല പിന്നെ അയ്യർ ഇവിടെ ലക്ഷ്യവെക്കുന്നത് രണ്ട് സെമിറ്റിക്ക് മതങ്ങളെയാൺ എന്ന് ആരങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ ഒക്കുമോ?
അയ്യർ കുറച്ചു കൂടി ജീവിച്ചിരിക്കുകയാണങ്കിൽ രണ്ട് നിയമവും കൂടി കൊണ്ട് വരാൻ സാധ്യതയുണ്ട് ഒന്ന് ഏക സിവിൽ കോഡ് രണ്ട് മത കോഡ് അഥായത് മതം മാറാൻ തന്നെ പാടില്ല എന്ന കോഡ് മലവെള്ളത്തെ ചെറിയ ചെറിയ തടങ്ങൾക്ക് പിടിച്ചുകെട്ടാൻ കഴിയുമോ അതിനേക്കാൾ ശക്തിയിൽ പ്രവഹിക്കുകയല്ലാതെ സന്താന നിയന്ത്രണം ഏർപെടുത്തിയ രാജ്യങ്ങളിൽ അവിടത്തെ സമൂഹിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടത് കാരണം പ്രൊഡക്റ്റിന്ന് പ്രോത്സാഹനം നല്കുകയാണിപ്പോൾ അയ്യർ ചെലപ്പൊ നാടിൽ നടക്കുന്ന കാര്യമൊന്നും അറിയുന്നുണ്ടാകില്ല ഈ മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചു വരുന്നകാര്യങ്ങളാൺ ലോകം എന്ന് തെറ്റുദ്ധരിച്ചു കുത്തി കുറിക്കുന്നതാവും എന്തോ? എന്റെ നാട്ടിൽ ഖബർ കെളക്കുന്ന അലിക്കാക്ക ഉണ്ടായിരുന്നു ഇപ്പോൾ അലി ഹാജിയാൺ കെട്ടോ അദ്ധേഹത്തിന്ന് പത്ത് മക്കളാൺ അന്ന് അയ്യർ നിയമ മന്ത്രിയാൺ അന്ന് അയ്യർ പ്രായം ഇല്ലാത്തത് കൊണ്ട് അലിക്കാക്ക രക്ഷപെട്ടു ആ അലിക്കാക മക്കളെ വളർത്തിയതും പഠിപ്പിച്ചതും വളരെ കഷ്ടപെട്ടായിരുന്നു മക്കളൊക്കെ വളർന്ന് ഒരുസ്ഥാനത്ത് എന്ന് മാത്രമല്ല അതുകാരണം അലിഹാജിയായി മാറിയ അലിക്കാക്ക നാട്ടിലെ എണ്ണപ്പെട്ട പണക്കാരനുമായി അന്നെങ്ങാനും രണ്ടിൽ ചുരുക്കിയിരുന്നുവെങ്കിൽ ആ കുലത്തൊഴിലിൽ അവരുടെ ജീവിതം ഹോമിക്കപെടുമായിരുന്നു അയ്യര്‍ മനസ്സിന്റെ ലക്ഷ്യമതാണല്ലോ അയ്യരങ്ങിനെയാണന്ന് ഞാൻ പറയുന്നില്ല അദ്ധേഹം വലിയ നിയമജ്ഞനാണല്ലോ..?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment