ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് 2011 ജനുവരി 5ന് മരിച്ച രതീഷ് കുമാര്‍ എന്ന 28കാരന് മരിച്ച് ഒരുവര്‍ഷവും രണ്ടുമാസവും ആകുമ്പോളേക്കും കുഞ്ഞുപിറക്കാന്‍ പോകുന്നു. ഇത് എങ്ങനെയെന്നു സംശയിക്കണ്ട. സംഗതി സത്യമാണ്. മരിച്ചുപോയ മരിച്ചുപോയ രതീഷ്‌കുമാറിന്റെ ബീജം തിരിച്ചുകിട്ടാന്‍ അച്ഛനമ്മമാര്‍ നടത്തിയ നിയമ പോരാട്ടം വിജയത്തിലെത്തിയിരിക്കുന്നു. മകന്റെ ബീജം അച്ഛനെയും അമ്മയെയും തിരികെ നല്‍കാന്‍ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവിറക്കി. കറുകുറ്റി കുഞ്ഞാശേരി രവികുമാറും ഭാര്യ കാര്‍ത്യായനിയുമാണ് മകന്‍ രതീഷ്‌കുമാര്‍ അവശേഷിപ്പിച്ചുപോയ ജീവന്റെ തുടിപ്പിനായി നിയമത്തിന്റെ വഴി തേടിയത്. രതീഷ്‌കുമാറിന് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചതോടെ ദുഖത്തിലായ കുടുംബം തളര്‍ന്നിരിക്കാതെ ചികില്‍സ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ചികില്‍സയുടെ ഫലമായി ചിലപ്പോള്‍ കുട്ടികള്‍ക്കു ജന്മം നല്‍കാനുള്ള ശേഷി നഷ്ടമായേക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. അസുഖം ഭേദമായി താന്‍ തിരിച്ചുവന്നാലും കുട്ടികള്‍ ഉണ്ടാവില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ രതീഷ്‌കുമാര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ക്യാന്‍സര്‍ ചികിത്സയ്ക്ക് മുന്‍പ് ബീജം ശേഖരിച്ച് എറണാകുളം ചേരാനല്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്റ് അസിസ്‌റ്റേഡ് റീപ്രൊഡക്ഷനില്‍(സിമാര്‍) സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ചികില്‍സയെതോല്‍പിച്ച് ക്യാന്‍സര്‍ 2011 ജനുവരി അഞ്ച് രതീഷ്‌കുമാറിനെ കൊണ്ടുപോയി. മകന്റെ മരണം നല്‍കിയ ആഘോതത്തില്‍നിന്ന് അല്‍പമൊന്നു മോചിതരായപ്പോള്‍ മാതാപിതാക്കള്‍ സിമാറിനെ സമീപിച്ച് ബീജം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഈഘട്ടത്തില്‍ ഈ വൃദ്ധദമ്പതികള്‍ക്ക് രണ്ടാമതൊരു ആഘാതംകൂടി നല്‍കിക്കൊണ്ട് ബീജം തിരികെനല്‍കാനാകില്ലെന്ന് സിമാര്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ബീജത്തിന്റെ ഉടമ ജീവിച്ചിരിപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആവശ്യം സിമാര്‍ നിരാകരിച്ചത്. തുടര്‍ന്ന് രതീഷ്‌കുമാറിന്റെ മാതാപിതാക്കള്‍ ലോക്അദാലത്തിനെ സമീപിക്കുകയായിരുന്നു. ബീജം സ്വീകരിക്കാന്‍ ബന്ധുവായ സ്ത്രീ സന്നദ്ധയാണെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. ബീജം തിരികെ നല്‍കാന്‍ തടസ്സമെന്തെന്ന് കോടതി ആരാഞ്ഞു. ഈ ഘട്ടത്തില്‍ ബീജം തിരികെ നല്‍കുന്നതു സംബന്ധിച്ച് വിദഗ്ധരുമായി ആലോചിക്കാനുണ്ടെന്ന് സിമാര്‍ അറിയിച്ചതിനെ തുടര്‍ന്ന കോടിയ സമയം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് അല്‍പ്പം സമയംകൂടി അനുവദിക്കണമെന്ന് സിമാര്‍ അധികൃതര്‍ ലോക് അദാലത്തിനെ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് മാറ്റിവച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ബീജം തിരികെ നല്‍കാന്‍ വിധിയുണ്ടായത്. ഇതോടെ മകന്റെ മരണ ശേഷം തങ്ങള്‍ക്ക് ഒരു പേരക്കുട്ടി ജനിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് രവികുമാറും കാര്‍ത്യായനിയും |
No comments:
Post a Comment