റിയാലിറ്റി ഷോ താരങ്ങളുടെ ഭൂതകാലം ചികയേണ്ട
ചൊവ്വ, ജനുവരി 10, 2012, 11:14 [IST]
ദില്ലി: റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്ന താരത്തിന്റെ ഭൂതകാലം ചികഞ്ഞ് അവരെ ഒഴിവാക്കേണ്ട കാര്യമില്ലെന്ന് പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു.
അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കുന്ന ഇന്ത്യന്‍ വംശജയായ കാനഡക്കാരി സണ്ണി ലിയോണ്‍, കളേഴ്‌സ് ചാനലിലെ ബിഗ്‌ബോസ് എന്ന പേരിലുള്ള റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരേയുള്ള ലഭിച്ച പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സാമൂഹ്യസാഹചര്‌യങ്ങള്‍ക്കും നിയമങ്ങള്‍ക്കും സ്വീകാര്യമായ രീതിയിലാണ് അവരുടെ ഇപ്പോഴത്തെ പെരുമാറ്റമെങ്കില്‍ എതിര്‍ക്കേണ്ടതില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന കാലത്ത് അവിടുത്തെ നിയമങ്ങളൊന്നും സണ്ണി ലിയോണ്‍ ലംഘിച്ചിരുന്നതായി അറിവില്ല.
ആ രാജ്യത്ത് നിയമവിധേയമായ ഒരു രീതിയിലാണ് അവര്‍ ജീവിച്ചിരുന്നത്. അതേസമയം അത്തരം പ്രവര്‍ത്തനം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇന്ത്യന്‍ സമൂഹത്തിനു യോജിച്ച രീതിയിലാണു സണ്ണി ലിയോണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ മുഖ്യധാരയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് കട്ജു വ്യക്തമാക്കി.
Regards,
Abdul Jaleel
Office of CFO
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

No comments:
Post a Comment