വിവാഹത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ
മുംബൈ: വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്ന് പറയാറുണ്ട് എന്നാല്‍ വിവാഹം മുടങ്ങിയാലതൊരു നരകമായി മാറാന്‍ അധികം നേരം വേണ്ട. ബന്ധുക്കളുടെ മരണം, പ്രകൃതി ദുരന്തങ്ങള്‍ അനെയെന്തെങ്കിലുമൊക്കെ ഒരു കാരണം മതി വിവാഹം മുടങ്ങാന്‍.
വിവാഹത്തിന് മുമ്പുള്ള ഈ നിശ്ചിതാവസ്ഥ മുതലാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും സജീവമാവുകയാണ്. വിവാഹ ചടങ്ങിനു പോളിസികള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പോരിന് കോപ്പുകൂട്ടുന്നത്.
അപ്രതീക്ഷിത സാഹചര്യങ്ങളില്‍ വിവാഹം മുടങ്ങുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനാണ് ഇന്‍ഷുറന്‍സ്. സെലിബ്രിറ്റി വിവാഹങ്ങളും ആര്‍ഭാടവും ധൂര്‍ത്തും തന്നെയാണു കമ്പനികളെ ആകര്‍ഷിക്കുന്നത്.
ഉയര്‍ന്ന വില കല്‍പ്പിക്കുന്ന വ്യക്തികള്‍ (എച്ച്എന്‍ഐകള്‍) സമൂഹത്തില്‍ പെരുകിയിരിക്കുന്നുവെന്നു കമ്പനികള്‍ ചൂണ്ടിക്കാണിയ്ക്കുന്നു. വിവാഹം റദ്ദാക്കല്‍, മാറ്റിവയ്ക്കല്‍, അപകടം, പ്രകൃതി ദുരന്തം, അടുത്ത ബന്ധുക്കളുടെ മരണം. എന്നിവ കാരണം മുടങ്ങുന്ന വിവാഹങ്ങള്‍ക്കാണു പരിരക്ഷ ലഭിക്കുക.
അതേസമയം വരനോ വധുവോ മുങ്ങിയാല്‍ ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ല. ഐസിഐസിഐ ലൊംബാര്‍ഡും ബജാജ് അലയന്‍സുമാണ് ഈ സേവനങ്ങള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. 4000 മുതല്‍ 15,000 രൂപ വരെയാണു പ്രീമിയം തുക. രണ്ടു മുതല്‍ എട്ടു ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment