Wednesday, 14 December 2011

[www.keralites.net] ഇടിഞ്ഞ് ഇടിഞ്ഞ് ഇടിഞ്ഞ്....????

 

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

 

മുംബൈ: തുടര്‍ച്ചയായ മൂന്നാംദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ബുധനാഴ്ച വിദേശ നാണയ ഇടപാടുകള്‍ തുടങ്ങിയ ഉടന്‍ ഡോളറിന് 53.54 രൂപ എന്ന നിലയിലായിരുന്നു വിനിമയം. എന്നാല്‍ ഒമ്പതു മണിയോടെ ഇത് 53.71 എന്ന നിലയിലേക്ക് ഇടിയുകയായിരുന്നു. ജൂലൈയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലെത്തിയ രൂപ ഇപ്പോള്‍ 18.4 ശതമാനമാണ് ഇടിഞ്ഞത്.

ചരിത്രത്തിലാദ്യമായി ചൊവ്വാഴ്ചയാണ് ഡോളറിന് 53 രൂപയിലും താഴേക്ക് വിനിമയനിരക്ക് താണത്. യൂറോ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് യൂറോ ഉള്‍പ്പെടെയുള്ള വിദേശ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തി നേടിയതും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പന തുടര്‍ന്നതുമാണ് ഡോളര്‍ രൂപക്കെതിരെ വീണ്ടും ശക്തി നേടാന്‍ കാരണം.

നിലവിലെ സാഹചര്യത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുതല്‍ കുറയാനാണ് സാധ്യതയെന്ന് വിദേശ നാണയ വിപണിയുമായി ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment