Friday, 30 December 2011

[www.keralites.net] 'താനേ' താണ്ഡവമാടി; മരണം 33

 

'താനേ' താണ്ഡവമാടി; മരണം 33

ചെന്നൈ: മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ താണ്ഡവമാടിയ 'താനേ' ചുഴലിക്കാറ്റ്  തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളില്‍ മരണം വിതച്ചു. കടലൂരിലും പുതുച്ചേരിയിലും തമിഴ്‌നാടിന്റെ മറ്റ് തീരപ്രദേശങ്ങളിലുമായി ആഞ്ഞടിച്ച കാറ്റില്‍ 33 പേര്‍ മരിച്ചു.  തമിഴ്‌നാട്ടില്‍ 26 പേരും പുതുച്ചേരിയില്‍ ഏഴു പേരുമാണ് മരിച്ചത്.

കടലൂര്‍ ജില്ലയില്‍ മാത്രം 21 പേരും വിഴുപ്പുറം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ചെന്നൈയില്‍ ഒരാളും മരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായം അനുവദിച്ചു. വ്യാപക നാശനഷ്ടങ്ങളുണ്ടായ പുതുച്ചേരിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. ദുരന്തം വിതച്ച ചുഴലി, പിന്നീട് പടിഞ്ഞാറേക്ക് നീങ്ങി  ദുര്‍ബലമായി. മേഖലയില്‍ കനത്ത മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ പതിനായിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചെന്നൈ മറീനാ ബീച്ചില്‍ അര കിലോമീറ്റര്‍ വരുന്ന മണല്‍പരപ്പും കടന്ന് വെള്ളം റോഡിലെത്തി.

വ്യാഴാഴ്ച രാത്രിയോടെ പുതുച്ചേരിയുടെ എഴുപത് കിലോമീറ്റര്‍ അകലെ കടലില്‍ ചുഴലിക്കാറ്റ് എത്തിയപ്പോള്‍ തന്നെ നഗരത്തില്‍ കനത്ത മഴയും കാറ്റുമുണ്ടായി.  പുലര്‍ച്ചെ നാലു മണിയോടെ പുതുച്ചേരിക്കും കടലൂരിനുമിടയില്‍ കരയില്‍ തൊട്ട ചുഴലി രാവിലെ 6.30നും 7.30നുമിടയില്‍ പൂര്‍ണമായി കരയിലേക്ക് കടന്നു. ഈ സമയത്ത് മീറ്ററുകളോളം ഉയരത്തില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറി.  വീടുകള്‍ക്കു മേല്‍ മരം വീണും വൈദ്യുതിക്കമ്പികളില്‍നിന്ന് ഷോക്കേറ്റുമാണ് മരണമുണ്ടായത്. കടലൂരില്‍ മൂന്നുപേരെ കാണാതായി. കടലൂര്‍, പുതുച്ചേരി, വിഴുപ്പുറം എന്നിവിടങ്ങളിലായി നൂറിലധികം പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരു നഗരങ്ങളിലും വൈദ്യുതിയും വെള്ളവുമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. ഏറ്റവും കൂടുതല്‍ കെടുതികളുണ്ടായ പുതുച്ചേരിയില്‍ നാശനഷ്ടം പൂര്‍ണമായി തിട്ടപ്പെടുത്താനായിട്ടില്ല.    എല്ലാ റോഡുകളും തടസ്സപ്പെട്ടതോടെ പുതുച്ചേരി നഗരം ഒറ്റപ്പെട്ട നിലയിലാണ്.

കടലൂരിലും പുതുച്ചേരിയിലും പതിനായിരക്കണക്കിന് മരങ്ങളും ടെലിഫോണ്‍-വൈദ്യുതി പോസ്റ്റുകളും മൊബൈല്‍ ടവറുകളും നിലംപൊത്തി. മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. മിക്ക വീടുകളുടെയും മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. രണ്ടായിരത്തോളം ഏക്കര്‍ കൃഷി നശിച്ചിട്ടുണ്ട്.  

ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങിയതിനാല്‍ സേലം, ഈറോഡ്, കോയമ്പത്തൂര്‍, ധര്‍മപുരി ജില്ലകളില്‍ മഴപെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment