Saturday, 1 October 2011

[www.keralites.net] Why against Prithviraj??

 

ശ്രീശാന്തിന് ശേഷം മലയാളിയുടെ വെര്‍ച്വല്‍ സ്‌പേസില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന സെലിബ്രറ്റിയായി മാറുകയാണ് നടന്‍ പൃഥ്വിരാജ്. ഓരോ ദിവസവും സൃഷ്ടിയ്ക്കപ്പെടുന്ന പുതിയ മൊബൈല്‍ എസ്എംഎസ് സന്ദേശങ്ങളിലും ഫേസ്ബുക്ക് വാളുകളിലെ പോസ്റ്റുകളിലുമെല്ലാം പൃഥ്വിയെന്ന നടന്‍ ഇരയാക്കപ്പെടുകയാണ്. 

കോമാളിയായും വിവരംകെട്ടവനായും അധികാരപ്രസംഗിയുമായൊക്കെ ഈ സന്ദേശങ്ങളില്‍ പൃഥ്വിരാജ് ചിത്രീകരിയ്ക്കപ്പെടുന്നു. അഭിമുഖങ്ങളില്‍ മുന്‍പിന്‍ ഓര്‍ക്കാതെ പറയുന്ന ചില അഭിപ്രായങ്ങളാണ് പൃഥ്വിരാജിനെ വിവാദ നായകനാക്കി മാറ്റുന്നതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഈ അഭിമുഖങ്ങളില്‍ പൃഥ്വി നടത്തുന്ന സന്ദര്‍ഭോചിതമായ അഭിപ്രായങ്ങള്‍ അടര്‍ത്തിയെടുത്താണ് വിവാദങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുന്നതെന്നാണ് യാഥാര്‍ഥ്യം. 

പൃഥ്വിയുടെ ഭാര്യ സുപ്രിയ പറഞ്ഞ ചില വാക്കുകളും ഇത്തരത്തില്‍ വിവാദമാക്കപ്പെടുകയുണ്ടായി. സ്വകാര്യതയ്ക്ക് വേണ്ടി വിവാഹം ആരെയും ക്ഷണിയ്ക്കാതെ നടത്തിയതുമെല്ലാം ഈ നടനെ ആക്രമിയ്ക്കുന്നതിനുള്ള അവസരങ്ങളായി മാറ്റപ്പെടുകയായിരുന്നു. 

അടുത്തകാലത്ത് പുതിയ താരോദയമായ ആസിഫ് അലി പൃഥ്വിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഇങ്ങനെ വിവാദത്തില്‍ അവസാനിച്ചിരുന്നു. ഒരുതരത്തില്‍ ആസിഫ് അലിയുടെ ആരോപണവും ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി ഈ ആരോപണം ഉണ്ടാകാനയതെങ്ങനെയെന്നും അതിന്റെ നിജാവസ്ഥയും വിശദീകരിച്ചു.



മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വിളിച്ച് അഭിനന്ദിച്ചില്ലെന്ന തരത്തില്‍ പൃഥ്വിയുടേതായി പുറത്തുവന്ന പരാമര്‍ശങ്ങളോട് പ്രതികരിയ്ക്കുമ്പോഴാണ് ആസിഫ് അലി, പൃഥ്വിയെ വിമര്‍ശിച്ചത്. പൃഥ്വിരാജ് ഒരിയ്ക്കല്‍പ്പോലും തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്നായിരുന്നു ആസിഫിന്റെ ആരോപണം. ഇതേക്കുറിച്ച് പൃഥ്വി പറയുന്നതിങ്ങനെ. 

മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വിളിച്ച് അഭിനന്ദിയ്ക്കുന്നില്ലെന്ന് ഒരു ദിവസം രാവിലെയെണീറ്റ്് വാര്‍ത്താക്കുറിപ്പ് ഇറക്കുകയല്ല താന്‍ ചെയ്തത്. മൊഴിയെന്ന തമിഴ് ചിത്രം കണ്ടതിന് ശേഷം രജനി സര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അക്കാലത്ത് നടന്ന ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദ്യമുണ്ടായി. രജനി സര്‍ അരമണിക്കൂറോളം സംസാരിച്ചുവെന്നും അഭിനന്ദിച്ചുവെന്നും മറുപടി നല്‍കി. തുടര്‍ന്നുണ്ടായ ചോദ്യം മമ്മൂട്ടിയും ലാലും ഇത്തരത്തില്‍ വിളിച്ച് അഭിനന്ദിയ്ക്കാറുണ്ടോയെന്നായിരുന്നു. എന്റെ അഭിനയം കണ്ട് അവര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു. ഈ വാചകമാണ് വിവാദത്തിലെത്തിയത്.

എന്നാല്‍ മമ്മൂക്ക നേരില്‍ കാണുമ്പോള്‍ പലപ്പോഴും എന്റെ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പറയാറുണ്ട്. അടുത്തകാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയ സമയത്ത് മാണിക്യക്കല്ല് എന്ന സിനിമയിലെ എന്റെ അഭിനയശൈലിയെ അദ്ദേഹം അഭിനന്ദിച്ച് സംസാരിച്ചിരുന്നു. കാര്യങ്ങള്‍ ഇതായിരിക്കെ മമ്മൂട്ടിയും ലാലും ഫോണില്‍ വിളിയ്ക്കാറുണ്ടോയെന്ന എന്റെ മറുപടി വിവാദമാക്കപ്പെടുകയായിരുന്നു. 

ഒരര്‍ത്ഥത്തില്‍ ആസിഫ് അലി പറഞ്ഞത് ശരിയാണ്, ഞാന്‍ അദ്ദേഹത്തെ ഇതുവരെ വിളിച്ച് അഭിനന്ദിച്ചിട്ടില്ല. കാരണം. ഞാന്‍ അസിഫ് അലി അഭിനയിച്ച് ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. ട്രാഫിക്കായിരുന്നു ആ സിനിമ. അതു കണ്ടതിന് ശേഷം സിനിമയുടെ തിരക്കഥാക്കൃത്തിനെയും സംവിധായകനെയും അഭിനന്ദിയ്ക്കാനാണ് എനിയ്ക്ക് തോന്നിയത്. അങ്ങനെ തന്നെ ഞാന്‍ ചെയ്തു-അഭിമുഖത്തില്‍ പൃഥ്വി നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 

ഇത്തരം വിവാദങ്ങളൊന്നും തന്നെ ബാധിയ്ക്കില്ലെന്നും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്താനാണ് തന്റെ ശ്രമമെന്നും യുവനടന്‍ പറയുന്നു. ക്ലീന്‍ ഇമേജ് സൃഷ്ടിയ്ക്കാനോ റോള്‍ മോഡലോ ആയി മാറാനോ ശ്രമിയ്ക്കുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കുന്നുണ്ട്

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment