യുവതിയെ വയലില്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയില്‍
മാവേലിക്കര/കായംകുളം: ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ യുവതിയെ വയലില്‍ത്തള്ളി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. ഓച്ചിറ വയനകം 'സന്തോഷ്‌ഭവനി'ല്‍ വിശ്വരാജി(22)നെയാണു ഡിവൈ.എസ്.പി. ദേവമനോഹറും സംഘവും അറസ്‌റ്റ് ചെയ്‌തത്. ഓലകെട്ടിയമ്പലം കൊയ്‌പ്പള്ളികാരാഴ്‌മ കപ്പകശേരില്‍ പടീറ്റതില്‍ ആര്‍.കെ. നിവാസില്‍ രാമകൃഷ്‌ണനാചാരിയുടെ മകള്‍ സ്‌മിത(30)യാണു മാനഭംഗത്തിനിരയായി പിന്നീട് ആശുപത്രിയില്‍ മരിച്ചത്.
ബസിലും ലോറിയിലും ക്ലീനറായി ജോലിചെയ്‌തിരുന്ന വിശ്വരാജ് കുറച്ചുദിവസങ്ങളായി കെട്ടിടനിര്‍മാണജോലിക്കു പോവുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടു ജോലികഴിഞ്ഞ് സുഹൃത്ത് ഷിബുവുമൊത്ത് ഓലകെട്ടിയമ്പലത്തിനു സമീപമുള്ള കള്ളുഷാപ്പില്‍ കയറി അമിതമായി മദ്യപിച്ചു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ താമസസ്‌ഥലത്തേക്കു മടങ്ങുമ്പോള്‍, സ്‌മിത കളത്തട്ട് ജംഗ്‌ഷനില്‍ ബസിറങ്ങി പള്ളിക്കടുത്തുനിന്നു പടിഞ്ഞാറോട്ടുള്ള റോഡിലൂടെ പോകുന്നതു കണ്ടു. കായംകുളത്തെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു യുവതി. ചെന്നലത്തു പാടത്തിനു സമീപം പ്രതി ഓട്ടോറിക്ഷ പറഞ്ഞുവിട്ടു സ്‌മിത വരുന്നതു കാത്തുനിന്നു. വീട്ടിലേക്കുള്ള റോഡിലേക്കു സ്‌മിത തിരിയുമ്പോള്‍ കടന്നുപിടിച്ചു.
ബഹളംവച്ചു കുതറിമാറാന്‍ ശ്രമിച്ച സ്‌മിതയുടെ മൂക്കുംവായും പൊത്തിപ്പിടിച്ച് പാടത്തേക്കു വലിച്ചിഴച്ചു. വയലില്‍നിന്നു വലിച്ച് കരഭാഗത്തെത്തിച്ചു ക്രൂരമായി ബലാത്സംഗം ചെയ്‌തു. പിടിവലിക്കിടെ സ്‌മിതയുടെ തലയ്‌ക്കു പിന്നില്‍ ആഘാതമേറ്റു. റോഡിലൂടെ ആളുകള്‍ വരുന്നതുകണ്ട് സ്‌മിതയെ ഇയാള്‍ വീണ്ടും വയലിലേക്കു വലിച്ചിട്ടു. തുടര്‍ന്നു വസ്‌ത്രങ്ങള്‍ വാരിയുടുത്തു രക്ഷപ്പെട്ടു. താഴെവീണ മൊബൈല്‍ ഫോണും ചെരുപ്പും ജോലിസ്‌ഥലത്തെ വസ്‌ത്രങ്ങളടങ്ങിയ പ്ലാസ്‌റ്റിക് കവറും എടുക്കാന്‍ മറന്നു. തുടര്‍ന്നു ബന്ധുവായ രവീന്ദ്രന്റെ വീട്ടില്‍ പോയിക്കിടന്നു. കുറച്ചുനാളായി ഇയാള്‍ ഇവിടെയാണു താമസിക്കുന്നത്. വീട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ മഴ നനഞ്ഞതാണെന്നു പറഞ്ഞു. സമീപവാസിയായ വീട്ടമ്മ കുട്ടിയെ ട്യൂഷന്‍ കഴിഞ്ഞു കൂട്ടിക്കൊണ്ടുവരുമ്പോള്‍ വയലില്‍ ഞരക്കം കേട്ട് അതുവഴി ബൈക്കിലെത്തിയ യുവാക്കളോടു വിവരം പറഞ്ഞു. അവര്‍ ഗ്രാമപഞ്ചായത്തംഗം രാജമ്മയെ അറിയിച്ചു പോലീസിനെ വിളിച്ചു.
പോലീസും നാട്ടുകാരും ചേര്‍ന്നു സ്‌മിതയെ താലൂക്കാശുപത്രിയില്‍ പ്രഥമശുശ്രൂഷയ്‌ക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്‌ഥലത്തുനിന്നു കണ്ടുകിട്ടിയ മൊബൈല്‍ ഫോണാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്നു പ്രാഥമിക പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment