Saturday, 3 September 2011

[www.keralites.net] ഓണo....പുരാണവും ഐതിഹ്യവും.

 

Fun & Info @ Keralites.net

ഓണo
പുരാണവും ഐതിഹ്യവും

പുരാണവും ഐതിഹ്യവും ഇഴപിരിഞ്ഞുകിടക്കുന്നതാണ് ഓണത്തിന്റെ കഥ.

അതിപുരാതനകാലത്ത് മൂന്ന് ലോകങ്ങളും മഹാബലി എന്ന ചക്രവര്‍ത്തി അടക്കിവാണിരുന്നു. പ്രഹ്ലാദന്റെ പൗത്രനായ ബലിയാണ് ആ ചക്രവര്‍ത്തിയെന്നാണ് വിശ്വാസം.

അദ്ദേഹത്തിന്റെ ഭരണകാലത്ത് വീണ്ടും ധര്‍മം കളിയാടി. കള്ളവും ചതിയുമില്ലാതെ മാനുഷരെല്ലാരും ആമോദത്തോടെ എല്ലാ വിധ ആപത്തുകളില്‍ നിന്നും വിമുക്തരായി കഴിഞ്ഞുകൂടി. അതിന്റെ ഫലമായി ദേവന്മാര്‍ക്കു സ്വര്‍ഗം നഷ്ടമായി. അവര്‍ മഹാവിഷ്ണുവിനോട് ആവലാതി പറഞ്ഞു.

സ്വര്‍ഗം ദേവന്മാര്‍ക്ക് തിരിച്ചുകൊടുക്കാമെന്നുവാഗ്ദാനം ചെയ്ത വിഷ്ണു മൂന്ന് ചാണ്‍ മാത്രം പൊക്കമുള്ള ബ്രഹ്മചാരിയുടെ രൂപത്തില്‍ മഹാബലിയെ സമീപിച്ച് തനിക്ക് തപസ് ചെയ്യാന്‍ മൂന്നടി മണ്ണ് ദാനമായി അഭ്യര്‍ഥിച്ചു. ദാനം കര്‍മമായി കരുതിയ മഹാബലി നീരും പൂവും വീഴ്ത്തി ദാനം നല്‍കി.

ഉടന്‍ തന്നെ വാമനന്‍ ബ്രഹ്മാണ്ഡം മുട്ടെ വളര്‍ന്ന് ത്രിവിക്രമനായി രണ്ടടി കൊണ്ട് മൂന്ന് ലോകങ്ങളും അളന്നുതീര്‍ത്ത് മൂന്നാമത്തെ പദം വെക്കാന്‍ സ്ഥലമെവിടെയെന്നു ചോദിച്ചു. മഹാബലിയാകട്ടെ ത്ര ി വിക്രമപാദങ്ങളെ സ്വന്തം ശിരസില്‍ സ്വീകരിച്ചു. വിഷ്ണു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി.

വര്‍ഷം തോറും ആ ദിവസം തന്റെ പ്രജകളെ കാണാന്‍ ഭൂമിയില്‍ വരുന്നതിന് അനുവദിക്കണമെന്ന വരം മഹാബലി ചോദിച്ചുവാങ്ങി. മഹാബലി വരുന്ന ദിവസം ജനങ്ങള്‍ ഉത്സാഹപൂര്‍വം അദ്ദേഹത്തെ വരവേല്‍ക്കുന്നതാണ് ഓണാഘോഷം എന്നത്രെ സങ്കല്പം.

ഓണത്തിന് എഴുന്നള്ളുന്നത് മഹാബലിയാണെങ്കിലും അന്ന് പൂജ ചെയ്യുന്നതും വരവേല്‍ക്കുന്നതുമൊക്കെ വാമനനെയാണ്. കൊച്ചിക്കടുത്തുള്ള തൃക്കാക്കര ക്ഷേത്രമാണ് ഓണാഘോഷത്തിന്റെ കേന്ദ്രസ്ഥാനം. അവിടത്തെ പ്രതിഷ്ഠ വാമനമൂര്‍ത്തിയുടേതാകുന്നു.

മഹാബലിയുടെ ശിരസില്‍ കാല്‍വെച്ച സ്ഥാനമായതിനാല്‍ അതു തൃക്കാല്‍കരയായി. പ്രാചീനകാലത്തു കര്‍ക്കടകത്തിലെ ഓണം മുതല്‍ ചിങ്ങത്തിലെ ഓണം വരെ 28 ദിവസം തൃക്കാക്കരയില്‍ ഉത്സവം നടന്നിരുന്നുവത്രെ.

കേരളത്തിലെ 56 രാജാക്കന്മാരില്‍ ഈ രണ്ടു പേരുടെ വകയായിരുന്നു ഓരോ നാളിലെയും ഉത്സവം. കാലാന്തരത്തില്‍ അത് മാടഭൂപതിയെന്ന കൊച്ചി രാജാവിന്റെ വക മാത്രമായി. നാളുകള്‍ 28ല്‍ നിന്ന് പത്തായി ചുരുങ്ങി.

തൃക്കാക്കരയില്‍ കൊടി കയറിയ ദിവസം തൃപ്പൂണിത്തുറ കുന്നിമ്മല്‍ കൊട്ടാരത്തില്‍ നിന്ന് രാജാവ് സര്‍വാഭരണവിഭൂഷിതനായി എഴുന്നള്ളുന്നു. അതാണ് പ്രസിദ്ധമായ അത്തച്ചമയം. സ്വാതന്ത്യ്രപ്രാപ്തിയെ തുടര്‍ന്ന് രാജഭരണം അവസാനിച്ചതോടെ രാജകീയമായ അത്തച്ചമയവും നിന്നു. ഇന്ന് വിനോദസഞ്ചാരാഘോഷത്തിന്റെ ഭാഗമായി അത്താഘോഷം നടക്കുന്നുണ്ട്. Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment