സ്നേഹ സൌഹൃദങ്ങളുടെ ഒരു മഴപെയ്ത്തുകാലം
പെയ്തൊഴിഞ്ഞു എങ്കിലും,ഓര്‍മകളുടെ ചില്ല....
പിന്നെയും പെയ്തുകൊണ്ടേ ഇരിക്കുന്നു.....
ഇരുണ്ട കാട്ടില്‍,മഞ്ഞു പെയ്തിറങ്ങുന്നതുപോലെ....
തടാകത്തിന്‍റെ തീരത്തെ മരക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ
ദേശാടനപക്ഷിയുടെ കരച്ചില്‍ പോലെ.....
എത്ര അകന്നാലും അലിഞ്ഞാലും,സ്നേഹം നിനക്കെന്തു നല്‍കി?
ചെറു പൂവോളം പുഞ്ചിരിയും ഒരു കടലോളം കണ്ണീരും....!
പാന്ഥര്‍ പെരുവഴിയമ്പലംതന്നില്‍......
ധനുമാസത്തിലെ സായം സന്ധ്യയില്‍,ആരോ ഉറക്കെ പാടുന്നു....
ഈ രാത്രി, സത്രത്തിലെ സ്നേഹോത്സവങ്ങള്‍ക്ക് ശേഷം,
പുലരിയില്‍, കൈവഴികളായി നാം പിരിഞ്ഞേ തീരു എന്നായിരുന്നു!
കാഴ്ചയുടെ തീരങ്ങളില്‍ കുടുങ്ങിയാലും ജീവിക്കാനായേക്കും....
നിസാരതകള്‍ ശേഖരിച്ചും,ചെറിയ കാര്യങ്ങളില്‍ ഇടറിവീണുമൊക്കെ....
എന്നാല്‍,ജീവിതത്തിന്‍റെ സാന്ദ്രതയും സൌന്ദര്യവും
വെളിപ്പെട്ടു കിട്ടണമെങ്കില്‍,ദര്‍ശനങ്ങളുടെ ആഴക്കടലിലേക്ക്...
ഒറ്റയ്ക്ക് യാത്ര ചെയ്തേ തീരൂ...
Joe, The Knight Templar
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment