Saturday, 27 April 2013

[www.keralites.net] കമല്‍ ചുംബിച്ചു, പോലീസ്‌ കേസായി

 

കമല്‍ ചുംബിച്ചു, പോലീസ്‌ കേസായി!

 

സിനിമയില്‍ ഒപ്പമഭിനയിച്ച നായികനടിമാരെല്ലാം കമലിന്റെ ചുംബനത്തിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്‌. കമല്‍ സിനിമകളുടെ വിജയത്തില്‍ ചുംബന ഫോര്‍മുല ഒരു പ്രധാന പങ്കു വഹിച്ചിട്ടുമുണ്ട്‌. എന്നാലൊരിക്കലും തന്റെ സിനിമകളിലെ ചുംബനരംഗത്തിന്റെ പേരില്‍ കമല്‍ കേസില്‍ പെട്ടിട്ടില്ല. എന്നാലിപ്പോള്‍ സിനിമയ്‌ക്കു പുറത്തെ ഒരു യഥാര്‍ത്ഥ ചുംബനത്തിന്റെ പേരില്‍ കമല്‍ പുലിവാലു പിടിച്ചിരിക്കയാണ്‌!

ഒരു ചാനല്‍ പ്രോഗ്രാമിനിടെ കമല്‍ നടത്തിയ ചുംബനത്തിനെതിരേ 'ഹിന്ദുമക്കള്‍ കച്ചി' പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്‌. കോന്‍ ബനേഗാ കരോട്‌പതിയുടെ തമിഴ്‌ പതിപ്പായ 'നീങ്കളും വെല്ലാളാം ഒരു കോടി' എന്ന പരിപാടിക്കിടെയാണ്‌ വിവാദ ചുംബനരംഗം അരങ്ങേറിയത്‌.

തമിഴ്‌നടന്‍ പ്രകാശ്രാജ്‌ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ അതിഥികളായി
പങ്കെടുക്കുകയായിരുന്നു കമലഹാസനും കൂട്ടുകാരിയും നടിയുമായ ഗൗതമിയും. പരിപാടിക്കിടെ കമല്‍ അവതാരക ദിവ്യദര്‍ശിനിയെ ചുംബിക്കുകയും പരിപാടിയില്‍
പങ്കെടുത്തുകൊണ്ടിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും ചെയ്‌തതിനെതിരെയാണ്‌ കേസ്‌.

കമലിന്റെ പ്രകടനം അശ്ശീലം നിഞ്ഞതാണെന്നും ഇത്തരം രംഗങ്ങള്‍ ചാനല്‍ പരിപാടികളില്‍ കാണിക്കരുതെന്നും വിവാഹിതരാകാതെ ഒരുമിച്ച്‌ ആണും പെണ്ണും കഴിയുന്നതിനെ പ്രകീര്‍ത്തിക്കുന്ന പ്രോഗ്രാം ഇന്ത്യന്‍ സമൂഹത്തെ വഴിതെറ്റിക്കുന്നതും അശ്ലീലം നിറഞ്ഞതുമാണെന്നും പരാതിയില്‍ പറയുന്നു. കമല്‍, ഗൗതമി, പ്രകാശ്‌ രാജ്‌, ചാനല്‍ അവതാരക ദിവ്യ ദര്‍ശിനി, മത്സരാര്‍ത്ഥി പ്രിയ എന്നിവര്‍ക്കെതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

[www.keralites.net] വിവാഹത്തലേന്ന്‌ പ്രതിശ്രുത വരന്‍ ജയിലില്‍

 

മോഷണക്കേസില്‍വിവാഹത്തലേന്ന്‌ പ്രതിശ്രുത വരന്‍ ജയിലില്‍

 

മൂവാറ്റുപുഴ: പോലീസ്‌ സ്‌റ്റേഷന്‍ വളപ്പിലടക്കം മോഷണ പരമ്പര നടത്തിയ യുവാവിനെ വിവാഹത്തിന്റെ തലേദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജയിലിലുമായി. മൂവാറ്റുപുഴ കിഴക്കേക്കര പൊട്ടേക്കണ്ടത്തില്‍ റിയാസി (26) നെയാണ്‌ കവര്‍ച്ചാകേസില്‍ മൂവാറ്റുപുഴ പോലീസ്‌ മറ്റ്‌ നാലുപേരോടൊപ്പം അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇയാളുടെ വിവാഹം ഇന്ന്‌ നടക്കേണ്ടതായിരുന്നു. തൊടുപുഴ സ്വദേശിനിയായിരുന്നു വധു. വിവാഹത്തിനുള്ള ക്ഷണം പൂര്‍ത്തീകരിക്കുകയും ഒരുക്കങ്ങളെല്ലാം നടത്തുകയും ചെയ്‌തു. വിവാഹചടങ്ങിനായി വീട്ടുമുറ്റത്ത്‌ പന്തലും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ്‌ റിയാസ്‌ പോലീസ്‌ പിടിയിലാകുന്നത്‌. വിവരം അറിഞ്ഞ്‌ വധുവിന്റെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി പ്രതിശ്രുതവരന്‍ തന്നെയാണ്‌ അറസ്‌റ്റിലായതെന്ന്‌ ഉറപ്പാക്കി. തുടര്‍ന്ന്‌ ഇയാളുമായി ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.

െദെവാനുഗ്രഹം കൊണ്ടാണ്‌ വിവാഹത്തിന്റെ തലേനാള്‍ വരന്റെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന്‌ വധുവിന്റെ അടുത്ത ബന്ധു പറഞ്ഞു. ഇടത്തരം കുടുംബത്തിലെ അംഗമാണ്‌ യുവതി. ബന്ധുക്കളുടേയും മറ്റും സഹായത്തോടെയാണ്‌ വിവാഹത്തിനുള്ള ആഭരണവും മറ്റ്‌ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്‌.
യുവാവിനെ കുറിച്ച്‌ വിവാഹനിശ്‌ചയത്തിന്‌ മുമ്പ്‌ വധുവിന്റെ ബന്ധുക്കള്‍ കാര്യമായ അന്വേഷണം നടത്തിയിരുന്നു.

എന്നാല്‍ നാട്ടില്‍ മാന്യനും സൗമ്യനുമായി അറിയപ്പെട്ടിരുന്ന ഇയാളെകുറിച്ച്‌ അയല്‍വാസികള്‍ക്കുപോലും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. മോഷണക്കേസില്‍ പിടിയിലായതോടെയാണ്‌ യുവാവിന്റെ തനിനിറം പുറത്തുവന്നത്‌.

മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ബാറ്ററിയടക്കം ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണപരമ്പര നടത്തിയ അഞ്ചംഗ സംഘത്തിലാണ്‌ യുവാവ്‌ ഉള്‍പ്പെട്ടത്‌.
ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളുടേയും സ്‌ഥാപനങ്ങളുടേയും പോര്‍ച്ചുകളില്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്‌ടിക്കുകയാണ്‌ സംഘത്തിന്റെ സ്‌ഥിരം പതിവെന്ന്‌ പോലീസ്‌ പറഞ്ഞു.

വീടുകളില്‍ കയറി ഗ്യാസ്‌ സിലിണ്ടറുകളും നിര്‍മാണം നടക്കുന്ന സ്‌ഥലങ്ങളില്‍ നിന്ന്‌ ഡ്രില്ലിംഗ്‌ മെഷീന്‍ അടക്കമുള്ളവയും സംഘം കവര്‍ച്ച ചെയ്‌തതായി പോലീസ്‌ പറഞ്ഞു. മോഷ്‌ടിച്ച ബാറ്ററി ഓട്ടോറിക്ഷയില്‍ കയറ്റിവരുന്നതിനിടയില്‍ രാത്രി രണ്ടരയോടെ ചാലിക്കടവ്‌ പാലത്തിനു സമീപംവച്ചാണ്‌ പ്രതികള്‍ പോലീസ്‌ പിടിയിലായത്‌. എ.ഐ.െവെ.എഫ്‌. ജില്ലാ പ്രസിഡന്റ്‌ രണ്ടാര്‍ തൊങ്ങനാല്‍ ടി.എം. ഹാരിസിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്തുനിന്ന്‌ കവര്‍ച്ച നടത്തിയതും ഇതേ സംഘമായിരുന്നു. മൂവാറ്റുപുഴ സി.ഐ. ഫെയ്‌മസ്‌ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ കവര്‍ച്ചാസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

[www.keralites.net] സൌദിയില്‍ നിന്നും യുവാവിനെ പുറത്താക്കി..!

 

രണ്ട് ദിവസമായി ഫോട്ടോ സഹിതം പ്രചരിക്കുന്ന ഒരു വാര്‍ത്ത: സൌന്ദര്യം കൂടുതല്‍ ആയതുകൊണ്ട് സ്ത്രീകള്‍ വശീകരിക്കപ്പെടുമെന്നു ഭയന്ന് സൌദിയില്‍ നിന്നും യുവാവിനെ പുറത്താക്കി..!

(
യഥാര്‍ത്ഥ സംഭവം ഇങ്ങനെ)
രാജാവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയാണ് 'ജനദ്രിയ'. നാഷണല്‍ ഗാര്‍ഡ്സ്ന് ആണ് അതിന്‍റെ ക്രമസമാധാന ചുമതല. UAE-യുടെ പവലിയനില്‍ ഒരു ഗായിക പെട്ടെന്ന്‍ പ്രത്യക്ഷപ്പെടുകയും 'സിലബസ്സില്‍"' ഇല്ലാത്ത ഒരു പ്രേമഗാനം പാടാനും തുടങ്ങി. സൗദി സാംസ്കാരിക പരിപാടിയില്‍ പ്രേമഗാനതിനു പ്രസക്തിയില്ലാതതിനാല്‍ മതകാര്യ പോലീസ്‌ ഇടപെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന മൂന്ന്‍ എമിരാതികള്‍ അത് ചോദ്യം ചെയ്തു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിക്കവേ മറ്റൊരുവന്‍ ഈ പാട്ടുകാരിക്ക്‌ വേണ്ടി രാഷ്ട്രീയം കലര്‍ത്തി ഇടപെട്ടു. നാഷണല്‍ ഗാര്‍ഡ്‌ അവനെ പൊക്കി. അപ്പോള്‍ കൂട്ടംകൂടിയ മാധ്യമപ്രവര്‍ത്തകരോട് ഒരു ഓഫീസര്‍ പറഞ്ഞ തമാശയാണ് "അവന്‍ കുറെയേറെ സുന്ദരനാണ് (OVER Smart) അതിനാല്‍ അവനെ ഞങ്ങള്‍ പൊക്കുന്നു എന്ന്".

#
പണ്ട് മാര്‍പാപ്പ റഷ്യയിലെ മദ്യശാലകളെ കുറിച്ച് ധാരാളം കേട്ട് അതിന്‍റെ നടത്തിപ്പുകാരെ ഒന്ന് ഉപദേശിയ്ക്കാന്‍ വിമാനം ഇറങ്ങിയ ഉടന്‍ ചോദിച്ചു, ഇവിടെ അടുത്ത് എവിടെയാണ് ബാര്‍ ഉള്ളത് എന്ന്. പിറ്റേന്ന് വാര്‍ത്ത. റഷ്യയിലെ മദ്യത്തിന്റെ ഖ്യാതി വത്തിക്കാനിലും. മാര്‍പാപ്പ വിമാനം ഇറങ്ങിയയുടന്‍ ബാര്‍ അന്വേഷിച്ചു. ഇത്രേള്ളൂ....ഓണ്‍ലൈന്‍ ന്യൂസ്‌ മറ്റേതിനേക്കാള്‍ അപകടകരമാണ്. റിലയബിലിട്ടി കുറയും..

[

Best Regards,

T.H.Mohammed Basheer

Contracts & Purchase Specialist

Purchase dpt.

Head Quarters

Saudi Public Transport Co.

PB #10667

Riyadh-11443

KSA

Tel.00966-1-2884400 Ext 221

Mobile. 00966-50 21 60 948

"EGO" can ruin any relationship. So have a bigger heart ...... Skip the "E" and let it "GO"


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___