November 13, 2012 അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ..  ഒരു വിധം സുബോധമുള്ള ആളുകളൊക്കെ പറഞ്ഞതാണ്, പോരണ്ടാ പോരണ്ടാന്ന്. കേട്ടില്ല. അവസാനം പ്രവാസി മലയാളികളുടെ പ്രതിഷേധത്തിന്റെ സുനാമിത്തിരകണ്ട് കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി തിരിച്ചുപോകേണ്ടി വന്നിരിക്കുന്നു. ഇതൊരു വിജയമാണ്. രാഷ്ട്രീയം മറന്നുള്ള പ്രവാസി മലയാളികളുടെ കൂട്ടായ പ്രതിഷേധത്തിന്റെ വിജയം. അധികാരത്തിന്റെ സുഖശീതളിമയില്‍ ദല്‍ഹിയിലും തിരുവനന്തപുരത്തും മയങ്ങിക്കിടക്കുന്ന മുഴുവന്‍ മന്ത്രിമാര്‍ക്കുമുള്ള ഒരു പാഠം കൂടിയാണിത്. ജനങ്ങള്‍ കണ്ണ് തുറന്നു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ കയ്യില്‍ ഇന്ന് പ്രതികരിക്കാനുള്ള മാധ്യമമുണ്ട്. ആ പ്രതികരണങ്ങളെ അഗ്നിയായി പടര്‍ത്താനുള്ള സംഘ ബോധമുണ്ട്.
പ്രതിഷേധസ്വരങ്ങളെക്കുറിച്ച് മനസ്സിലാക്കിയ മന്ത്രി തന്റെ ഗള്‍ഫിലേക്കുള്ള വരവ് നേരത്തെ ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചിരുന്നു. പ്രവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഇതിനിടക്ക് വ്യോമയാന മന്ത്രിയുമായി തിരക്കിട്ടൊരു കൂടിക്കാഴ്ചയും നടത്തി. യാത്രാപ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഒരു പ്രസ്താവനയും!!. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ പ്രതിഷേധക്കാരൊക്കെ സായൂജ്യമടഞ്ഞു മന്ത്രിക്കു സിന്ദാബാദ് വിളിക്കുമെന്ന് ഏതോ പൊട്ടന്മാര് ഉപദേശം കൊടുത്തുകാണണം. പക്ഷെ അതുണ്ടായില്ല പകരം മന്ത്രിയുടെ ചര്‍ച്ചാ നാടകങ്ങള്‍ പ്രതിഷേധങ്ങളെ ഇരട്ടിപ്പിക്കുകയായിരുന്നു.  ഒഴിഞ്ഞ കസേരകള്‍ സാക്ക്ഷി. ഗള്‍ഫിലെ ഒരു സ്വീകരണ ചടങ്ങില്‍ നിന്ന്. വയലാര്‍ രവിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തണമെന്ന് ഉദ്ദേശമില്ല. അദ്ദേഹത്തിന്റെ ചടുലമായ രാഷ്ട്രീയ പാരമ്പര്യത്തെയും വിലകുറച്ച് കാണുന്നില്ല, മറിച്ച് അതീവ ഗുരുതരമായ പ്രവാസി വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള കുറ്റകരമായ നിഷ്ക്രിയത്വത്തെ വിമര്‍ശിക്കാതെ വയ്യ. യാത്രക്കാരുടെ സ്വാഭാവിക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു എയര്‍ ഇന്ത്യ അധികൃതര്‍ ഉണ്ടാക്കിയ റാഞ്ചല്‍ തിരക്കഥയെക്കുറിച്ച് പതിനെട്ടു ദിവസം ഒരക്ഷരം മിണ്ടാതിരുന്ന മന്ത്രി ഗള്‍ഫിലേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസമാണ് വായ തുറന്നത്. ഒക്ടോബര്‍ പത്തൊമ്പതിന് നടന്ന പ്രശ്നത്തെക്കുറിച്ച് പ്രവാസി കാര്യമന്ത്രിക്കു തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ആറ് വരെ കാത്തിരിക്കേണ്ടി വന്നു. അതും ഗള്‍ഫിലെ പ്രതിഷേധങ്ങളെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ !!! സോഷ്യല്‍ മീഡിയയിലെ സുനാമിത്തിരയെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ !!! ഇതിലപ്പുറം ഒരു ഗതികേട് എന്തുണ്ട്?. ഒറ്റക്കെട്ടായുള്ള പ്രവാസികളുടെ പ്രതിഷേധത്തെ രാഷ്ട്രീയ നിറം കലര്‍ത്തി രക്ഷപ്പെടാനാണ് മന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. ഷാര്‍ജയില്‍ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറുന്ന ദൃശ്യം അതാണ് കാണിക്കുന്നത്. ഏഷ്യാനെറ്റ് വാര്‍ത്തയില്‍ കാണിച്ച ഈ വീഡിയോ അതിനു ഏറ്റവും വലിയ തെളിവാണ്. "എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് എനിക്കിപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും?" എന്നാണു മന്ത്രി കയര്‍ക്കുന്നത്. ഏഴു വര്‍ഷമായി കേന്ദ്ര ക്യാബിനറ്റില്‍ ഇരിക്കുന്ന പ്രവാസി മന്ത്രിക്കു ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആരാണാവോ എന്തെങ്കിലും ചെയ്യേണ്ടത്. കായംകുളം കൊച്ചുണ്ണിയോ അതോ കീരിക്കാടന്‍ ജോസോ? അതല്ല അടിവാരം അമ്മിണിയോ? പറയൂ മിനിസ്റ്റര്‍ സാര്‍ ..
പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് തരിമ്പെങ്കിലും പരിഹാരം കാണുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഈ മന്ത്രിയെ ഇനിയും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും (ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയം മറന്നു ഈ പ്രതിഷേധക്കൂട്ടായ്മയില്‍ കണ്ണികളായിട്ടുണ്ട് എന്നത് പറയാതെ വയ്യ) ഒരു വാക്ക്. നിങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ തന്നെ പൊതുരംഗത്തുള്ള ഇമേജാണ്. ഒന്നുകില്‍ ഈ പാവം പിടിച്ച പ്രവാസികളോടൊപ്പം നിന്ന് പൊതുപ്രവര്‍ത്തനത്തിന്റെ ആര്‍ജ്ജവത്വം തിരിച്ചെടുക്കുക. അതല്ലെങ്കില്‍ അവരെ ഒറ്റുകൊടുത്ത കരിങ്കാലിപ്പട്ടം ഏറ്റുവാങ്ങി ചാരിതാര്‍ത്ഥ്യം അടയുക. തീരുമാനം നിങ്ങള്‍ക്ക് വിടുന്നു.
--- On Mon, 11/5/12, usra g <usraag@yahoo.com> wrote: From: usra g <usraag@yahoo.com> Subject: Re: [www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു To: "Keralites" <Keralites@yahoogroups.com> Date: Monday, November 5, 2012, 12:09 PM പ്രിയ സുഹ്രുത്തുക്കളെ,
രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ പറയട്ടെ, വയാലാര്‍ രവിയെ മാത്രമല്ല ഇത്തരം നേതാക്കള്‍ വരുമ്പോള്‍ അവര്‍ക്ക് പഞ്ച നക്ഷത്ര സ്വീകരണവും വിരുന്നും മറ്റ് സൗകര്യങ്ങളും നല്കി ആനയിക്കുന്ന റാന്‍ മൂളികളായ സവര്‍ണ്ണര്‍ എന്ന് സ്വയം നടിച്ച് കോട്ടിട്ട അധകൃത്ര ജീവികളെയും നമ്മള് സാധാരണക്കാരായ പ്രവാസികള്‍ മേലില്‍ പ്രതിരോധിക്കും എന്ന് മുന്നറിയിപ്പ് നല്‍കിയാലേ, അത് പ്രവര്‍ത്തിച്ചു കാണിച്ചാലേ തുടര്‍ന്നുള്ള കാര്യങ്ങളില്‍ നമുക്ക് രക്ഷയുള്ളൂ. അല്ലെങ്കില്‍ ഇനിയും നേതാക്കള്‍ വരും സ്വികരണവും സദ്യയും കഴിഞ്ഞു അവര്‍ മൂടും തട്ടി പോകും. എന്നത്തേയും പോലെ വാര്‍ത്തകളില്‍ പ്രവാസികളുടെ അവകാശങ്ങളെ കുറിച്ചുള്ള നിറയും. സാധാരണ പ്രവാസിക്ക് പിന്നെയും കഞ്ഞി കുമ്പിളില്‍ തന്നെ. കോട്ടിട്ട ജീവിക്കള്‍ക്ക് ആവശ്യമായത് ലഭിക്കുകയും ചെയ്യും. അതിനാല്‍ നേതാക്കള്‍ക്ക് ഒപ്പം അവര്‍ക്ക് റെഡ് കാര്‍പ്പെറ്റ് വിരിക്കുന്നവരെയും നമ്മള് പ്രതിരോധിക്കും എന്ന് ഇപ്പോള്‍ തീരുമാനിക്കുക.... പ്രവര്‍ത്തിക്കുക..................... November 5, 2012 വയലാര്ജീ, ഇങ്ങോട്ട് കെട്ടിയെടുക്കല്ലേ, സമയം നന്നല്ല!  കേന്ദ്ര മന്ത്രി വയലാര്‍ രവിയോട് വളരെ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കേരള രാഷ്ട്രീയത്തിലെ വളരെ പക്വതയുള്ള നേതാവ്. കോട്ടും സൂട്ടുമിട്ടാല്‍ കാണാനും കൊള്ളാം, മിതഭാഷിയുമാണ്. പക്ഷെ പരിസരബോധം അല്പം കുറവാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ സമയത്ത് ഗള്‍ഫിലേക്ക് കെട്ടിയെടുക്കില്ല. പ്രവാസി മലയാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നയങ്ങളില്‍ പ്രതിഷേധിച്ച് മലയാളി സമൂഹം ഒരു അഗ്നിപര്‍വതം പോലെ ചുട്ടു പഴുത്തു നില്ക്കുന്ന ഈ സമയത്താണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഒന്ന് കറങ്ങി രസിച്ചു കളയാം എന്ന് മന്ത്രി തീരുമാനിക്കുന്നത്. സുനാമി വരുന്ന ദിവസം കടലില്‍ ചൂണ്ടയിടാന്‍ പോകുന്ന പോലുള്ള ഒരു വരവാണിത്. എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം. മന്ത്രിയോട് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത് ഇത് മാത്രമാണ്. സാര്‍, ഇപ്പോള്‍ ഇങ്ങോട്ട് വരരുത്. ഡല്‍ഹിയിലെ ഓഫീസ് റൂമില്‍ ടര്‍കിഷ് കാപ്പിയും കുടിച്ച് മയങ്ങുന്നതിന്റെ സുഖം ഇവിടെ കിട്ടില്ല. സ്നേഹമുള്ളത് കൊണ്ട് പറയുകയാണ്. വല്ലപ്പോഴും സോഷ്യല്‍ മീഡിയകളിലെ ചലനങ്ങളെ നിരീക്ഷിക്കുവാന്‍ വകുപ്പിലെ പരിവാരങ്ങളോട് പറയുന്നത് നല്ലതാണ്. പ്രവാസികളുടെ മനസ്സും അവരുടെ ദുരിതങ്ങളും സങ്കടങ്ങളും അവിടെ നിന്ന് അറിയാന്‍ പറ്റും. അത്തരം ചലനങ്ങളെ നിരീക്ഷിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു യാത്രക്ക് ഇപ്പോള്‍ താങ്കള്‍ ഒരുങ്ങുമായിരുന്നില്ല. അങ്ങ് പ്രവാസികാര്യ മന്ത്രിയായപ്പോള്‍ വല്ലതുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്ന് ഗള്‍ഫില്‍ ഉടനീളം കിടിലന്‍ സ്വീകരണങ്ങളും നല്‍കിയിരുന്നു. (അത് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹതഭാഗ്യനുമാണ് ഞാന്‍ ) എവടെ? എന്ത് നടക്കാന്‍ ? സ്വീകരണത്തിനു ചിലവാക്കിയ കാശ് പോയി എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. രണ്ടായിരത്തി ആറ് മുതല്‍ താങ്കള്‍ ഈ വകുപ്പിലുണ്ട്. അതിനിടയില്‍ കുറച്ചു കാലം വ്യോമയാന വകുപ്പിലും ഇരുന്നു. പ്രവാസ വകുപ്പില്‍ അധികാരമേറ്റ ഉടനെ പ്രവാസികളുടെ വോട്ടവകാശത്തെക്കുറിച്ച് താങ്കളുടെ ഒരു വെടിക്കെട്ടു പ്രസ്താവന ഉണ്ടായിരുന്നു. അതിപ്പോള്‍ താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമോ ആവോ? ഒന്നും വേണ്ടായിരുന്നു. നേരാം വണ്ണം ആ എയര്‍ ഇന്ത്യ ഒന്ന് പറപ്പിച്ചാല്‍ മതിയായിരുന്നു. അതുണ്ടായില്ലെന്നതോ പോകട്ടെ പൊന്നും വില കൊടുത്ത് ടിക്കറ്റ് എടുത്തു വന്നവരെ ദുരിത യാത്രയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ ചുണ്ടനക്കി ഒന്ന് പ്രതികരിച്ചു പോയി എന്ന കുറ്റത്തിന് ഏതാനും പ്രവാസികളെ വിമാന റാഞ്ചികളാക്കി ജയിലിലടക്കാന്‍ പോകുന്നു എന്നതാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. അതൊന്നു നടന്നു കിട്ടിയാല്‍ താങ്കളുടെ തലയിലെ ഒരു വലിയ പൊന്‍തൂവല്‍ ആവും അത് !!!. ഈ എഴുവര്‍ഷക്കാലത്തെ കേന്ദ്രമന്ത്രിപഥം സാര്‍ത്ഥകമായി എന്ന് പറയാന്‍ പറ്റും!!.
പത്രവാര്‍ത്ത വിശ്വസിക്കാമെങ്കില്‍ നവംബര്‍ ആറിനു താങ്കള്‍ എമിറേറ്റ്സ് വിമാനത്തില്‍ വരുന്നുവെന്നാണ് കാണുന്നത്. എയര്‍ ഇന്ത്യയില്‍ വന്നാല്‍ സമയത്തിനു എത്തില്ല എന്ന് താങ്കള്‍ക്കു തന്നെ തോന്നിയത് കൊണ്ടാണോ എമിറേറ്റ്സ് തിരഞ്ഞെടുത്തത് എന്നറിയാന്‍ കൌതുകമുണ്ട്. ഗതികേട് കൊണ്ട് മാത്രമാണ് സാര്‍ ഇന്ന് പ്രവാസികള്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്നത്. മറ്റെന്തെങ്കിലും ഒരു ഓപ്ഷന് അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അതവര് ചെയ്യുമായിരുന്നില്ല. കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന കേരള എയര്‍ലൈന്‍സിന്റെ കാര്യത്തില്‍ പോലും പാര പണിയാന്‍ നടക്കുകയാണ് താങ്കള്‍ കൂടി പങ്കാളിയായ കേന്ദ്ര സര്‍ക്കാരും അതിന്റെ വ്യോമയാന വകുപ്പും. ഒരുകാലത്തും ഈ മലയാളികള്‍ക്ക് സ്വാസ്ഥ്യം കൊടുക്കരുത് എന്ന് പ്രതിജ്ഞ എടുത്തത് പോലെ.  Malayalam News 05 November 2012 പ്രതിഷേധിക്കാന്‍ അറിയാത്തവരാണ് ഈ പാവം പിടിച്ച പ്രവാസികള്‍.. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളില്‍ രാപ്പകല്‍ വിയര്‍പ്പൊഴുക്കി പ്രതികരണത്തിന്റെ എല്ലാ കണികകളും മരുഭൂമിയില്‍ ഊറ്റിയിട്ടു തല താഴ്ത്തി നടക്കുന്നവര്‍. കിട്ടുന്ന പണം മുടങ്ങാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും ചിലവിനു അയച്ചു കൊടുക്കുക.. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോയി വരിക.. ഏതാനും ദിവസം ഭാര്യയും മക്കളോടൊത്തുമൊന്ന് കഴിയുക. വിസ കഴിയും മുമ്പ് ഒരപരിചിതനെപ്പോലെ തിരിച്ചു വന്നു മരുഭൂമിയുടെ വിയര്‍പ്പിലേക്ക് ഊളിയിടുക. ഇത് മാത്രമാണ് അവന്റെ ജീവിത ചക്രം. അതിനപ്പുറമുള്ള ഒരു ജീവിതമോ സ്വപ്നമോ അവനില്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്ന ആ യാത്രയിലെങ്കിലും ദുരിതങ്ങള്‍ സമ്മാനിക്കാതിരിക്കുക എന്നത് മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത്. ആ ഒരു പ്രാഥമിക ആവശ്യത്തില്‍ പോലും ദയനീയമായി പരാജയപ്പെട്ട ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തുള്ള മന്ത്രിയുമാണ് താങ്കള്‍. അതുകൊണ്ട് തന്നെ താലപ്പൊലിയുമായി താങ്കളെ സ്വീകരിക്കാന്‍ ഇത്തവണ പ്രവാസികളെ കിട്ടില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഇല്ല എന്ന് തീര്‍ത്ത് പറയുന്നില്ല. ഉണ്ടായിരിക്കും, താങ്കളെ സ്വീകരിക്കാന്‍ സംഘടന പ്രതിനിധികളായ ചില എമ്പോക്കികള് !. പൂച്ചെണ്ട് തരാനും കൂടെ നിന്ന് പല്ലിളിച്ചു നില്ക്കുന്ന ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കാനും അവര്‍ കാണുമായിരിക്കും. അതവരുടെ നിയോഗവും തലവിധിയുമാണ്. അതവര് ചെയ്തേ തീരൂ. പക്ഷെ പ്രവാസത്തിന്റെ നോവും നൊമ്പരവും അറിയുന്ന ഒരൊറ്റ മലയാളിയും താങ്കളുടെ സ്വീകരണ ചടങ്ങുകളില്‍ കാണില്ല. നിയമ വിധേയമല്ലാത്ത ഒരു പ്രതിഷേധവും ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ നടത്താറില്ല. അതവര് നടത്തുകയുമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ചീമുട്ട എറിയാനും കഴിയില്ല. ഓഡിറ്റോറിയങ്ങള്‍ നിറയുന്ന ആള്കൂട്ടവും കയ്യടിയും കാണാതിരിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക. അത് താങ്കള്‍ക്കുള്ള ചീമുട്ടയാണ്. Latest update : അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് From: mohamed rafi <rafi515@yahoo.com> To: Keralites <Keralites@yahoogroups.com> Sent: Sunday, November 4, 2012 10:53 PM Subject: [www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു വയലാര്‍ രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് മുന്നോടിയായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ ചിലത് അബൂദബി: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനത്തിന് തിരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകളില്‍ മന്ത്രിയുടെ വരവില്‍ പ്രതിഷേധിക്കുന്ന പോസ്റ്റുകളാണ് നിറയെ. എയര്‍ഇന്ത്യ 'റാഞ്ചല്‍' സംഭവത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായി ശക്തമായ നിലപാടെടുക്കാന്‍ തയാറാകാതിരുന്നതാണ് വയലാര്‍ രവിക്കെതിരായ രോഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ നിരുത്തരവാദപരമായ നിലപാടുകള്‍ക്ക് പകരം ചോദിക്കാന്‍ ദേശീയ എയര്‍ലൈന്‍സ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതോടൊപ്പം, പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വില കല്പിക്കാത്ത രാഷ്ട്രീയ നേതാക്കളെ ഗള്‍ഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന വികാരവും ഗള്‍ഫിലെ ഇന്ത്യന്‍ പൗരന്മാര്ക്കിടയില് ശക്തമാണ്. ഈ മാസം ആറിന് രാത്രി 9.20ന് ദുബൈ വഴി എമിറേറ്റ്സ് വിമാനത്തില്‍ തിരിക്കുന്ന മന്ത്രി ആദ്യമെത്തുന്നത് സൗദിയിലെ റിയാദിലാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയന്, പ്രവാസികാര്യ മന്ത്രാലയം ജോ. സെക്രട്ടറി ടി.കെ. മനോജ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടാകും. റിയാദിലെ പരിപാടികള്‍ക്കു ശേഷം വ്യാഴാഴ്ച രാത്രി ജിദ്ദയിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ടിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലെത്തും. അവിടെ നിന്ന് ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കുവൈത്തിലേക്കു തിരിക്കും. കുവൈത്തില്‍നിന്ന് ഈമാസം 11ന് ഞായറാഴ്ച രാത്രി 12.30ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലെത്തും. 12ന് ദുബൈയിലും അബുദാബിയിലും പരിപാടികളില്‍ സംബന്ധിക്കും. 13ന് അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ രാവിലെ പത്തിനാണ് മസ്കത്തിലെത്തുന്നത്. 14ന് രാത്രി 11.10ന് മസ്കത്തില് നിന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങുന്നത് എയര്‍ ഇന്ത്യാ വിമാനത്തിലാണ്. കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്‍െറ പ്രചരത്തിനാണ് വയലാര്രവി ഗള്‍ഫ് പര്യടനം നടത്തുന്നതെന്നാണ് പ്രവാസികാര്യമന്ത്രാലയം പറയുന്നത്. പ്രവാസി സുരക്ഷാ യോജന അടക്കം ക്ഷേമ പദ്ധതി പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതും യാത്രയുടെ ഉദ്ദേശ്യങ്ങളിലൊന്നാണ്. ഏഴു ദിവസത്തെ പര്യടനത്തില്‍ ഖത്തറിനെ ഒഴിവാക്കിയത് എന്താണെന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട് |