Wednesday, 13 January 2016

[www.keralites.net]

 

 

എല്ലാം ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു എന്ന് ആരോപിക്കുന്ന വെള്ളാപ്പള്ളിമാർ ഉത്തരം പറയുമോ? സ്വകാര്യ ക്ഷേത്രമായ ആറ്റുകാലിന് സർക്കാർ നൽകുന്നത് അഞ്ച് കോടി; കൂടാതെ കോടികളുടെ അടിസ്ഥാന സൗകര്യം വേറെ; ഒരു ദിവസം തലസ്ഥാനം സ്തംഭിപ്പിക്കുന്നതിന് കണക്കുണ്ടോ?



 

 

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ചാം മന്ത്രി പദവി മുതൽ ഉമ്മൻ ചാണ്ടി സർക്കാർ ഭൂരിപക്ഷ വിരുദ്ധമാണെന്നാണ് വിമർശനം ഉയർത്തുന്നത്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനങ്ങളിൽ മനംമടുത്ത് എസ്എൻഡിപി യൂണിയൻ രാഷ്ട്രീയ പാർട്ടി പോലും തുടങ്ങി. ക്ഷേത്ര വരുമാനം മുഴുവൻ സർക്കാർ ഖജനാവിലേക്ക് ഒഴുകുന്നുവെന്ന് ബിജെപിയും ആരോപിച്ചു. വാദങ്ങളുയർത്തുന്നവർ ചിലത് കണ്ടില്ലെന്ന് നടക്കുന്നു. സർക്കാരിന്റെ ഇടപെടലുകൾ അനുകൂലമാകുമ്പോൾ മൗനത്തിലാകും.

ശബരിമലയുടെ വരുമാനം സർക്കാർ കൊള്ളയടിക്കുന്നില്ലെന്ന ആക്ഷേപം എങ്ങുമെത്താതെ പോയി. ഭക്തരുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ശബരിമലയിലുണ്ട്. എന്നാൽ സർക്കാർ ഫണ്ട് തട്ടുന്നുവെന്നത് ശരിയല്ലെന്ന് വ്യക്തമാക്കാൻ കോൺഗ്രസിനായതോടെയായിരുന്നു ഇത്. ക്ഷേത്രങ്ങളുടെ വികസനത്തിന് സർക്കാർ കോടികൾ നൽകുന്നുണ്ടെന്ന് വിഡി സതീശനെ പോലുള്ളവർ വാദിച്ചപ്പോഴും ഹിന്ദു ഐക്യവേദി നേതാക്കൾ അത് അംഗീകരിച്ചില്ല. എന്നാൽ സർക്കാർ പറഞ്ഞതിൽ പലകാര്യവുമുണ്ടെന്ന് വ്യക്തമാവുകയാണ് ഇവിടെ. സ്വകാര്യ ട്രസ്റ്റാണ് ആറ്റുകാൽ ക്ഷേത്രം. അതുകൊണ്ട് തന്നെ അതിന്റെ ഉൽസവം

ആറ്റുകാൽ ക്ഷേത്രത്തിന്റെ പൊങ്കാല മഹോൽസവത്തിന് ലക്ഷങ്ങൾ തലസ്ഥാനത്ത് എത്തും. അതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത സർക്കാരിനുമുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന് സഹായം നൽകുന്നതിനെ ചോദ്യം ചെയ്യാൻ കഴിയുകയുമില്ല. എന്നാൽ സർക്കാരിനെ ന്യൂനപക്ഷ പ്രീണനത്തിന്റെ വിമർശന മുനയിൽ നിർത്തുന്നവർ സ്വകാര്യക്ഷേത്രമായ ആറ്റുകാലിന് നൽകുന്ന സഹായങ്ങൾ സർക്കാരിന് അനുകൂലമായി ഉയർത്തിക്കാട്ടുന്നില്ല. കേരളത്തിലെ ഒരു പള്ളിയുടേയും ഉൽസവങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കുന്നില്ല. എന്നിട്ടും ക്ഷേത്ര ഖജനാവ് കൊള്ളയടിക്കുന്നുവെന്നും മറ്റും ബിജെപിയും അവരുടെ അനുകൂലികളും പ്രചരിപ്പിക്കുന്നു.

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്നും അത് ഹിന്ദുക്കളോടുള്ള അനീതിയാണെന്നുമായിരുന്നു പ്രചരണം. ലീഗും കേരളാ കോൺഗ്രസും അടങ്ങിയ യുഡിഎഫ് സർക്കാർ ഭരിക്കുമ്പോഴാണ് ആക്ഷേപം കൂടുതൽ ശക്തമായിരുന്നത്. വെള്ളാപ്പള്ളി നടേശൻ നടത്തിയ സമത്വ മുന്നേറ്റ യാത്രയിൽ പങ്കെടുത്ത മിക്ക നേതാക്കളും സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും ആരോപണത്തിന്റെ മുനയൊടിക്കുന്നമറുപടിയുമായി ദേവസ്വം മന്ത്രി വി എസ് ശിവകുമാർ രംഗത്തെത്തി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ഒരു രൂപപോലും സർക്കാർ എടുക്കുന്നില്ലെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. ക്ഷേത്രങ്ങളുടെ വികസനത്തിനായി സർക്കാർ അങ്ങോട്ട് കോടിക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കിയാണ് വി.ഡി.സതീശന്റെ സബ്മിഷന് ദേവസ്വംവകുപ്പ് മന്ത്രി മറുപടി നൽകിയത്. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ എടുക്കുന്നുണ്ടെന്നത് അവാസ്തവ പ്രചരണമാണെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 231.38 കോടി രൂപ ക്ഷേത്രങ്ങളുടെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. കൊച്ചി ദേവസ്വം ബോർഡിനു മാത്രമായി രണ്ടുകോടി രൂപയും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 61 കോടി രൂപയും നൽകിയിട്ടുണ്ടെന്ന വ്യക്തമായ കണക്കുകൾ മന്ത്രി നിയമസഭയിൽ അറിയിച്ചു. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കൈക്കലാക്കി വകമാറ്റി ചെലവഴിക്കുന്നുവെന്ന രീതിയിൽ വർഗീയ പ്രചരണങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഇതെല്ലാം അവാസ്തവമാണെന്നും മന്ത്രി ശിവകുമാർ പറഞ്ഞു. അതിന് ശേഷവും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദങ്ങളെത്തി. അതുകൊണ്ട് മാത്രമാണ് ആറ്റുകാലിലെ ഉത്സവ നടത്തിപ്പിന് സർക്കാർ നൽകുന്ന സഹായം ഉയർത്തിക്കാട്ടേണ്ടി വരുന്നത്.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു എത്തുന്ന ഭക്തർക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനും ക്ഷേത്രത്തിനു ചുറ്റുമുള്ള ഉത്സവമേഖലയുടെ വികസന പ്രവർത്തനങ്ങൾക്കുമായി അഞ്ച് കോടി രൂപ ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം അവലോകന യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പലതും നടപ്പിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തവണ നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു കൂട്ടിയത്. ഫെബ്രുവരി 15 മുതൽ 24 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. 23നാണ് പൊങ്കാല. ഉത്സവമേഖലയിലെ 28 നഗരസഭാവാർഡുകൾക്ക്, അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി അഞ്ച് ലക്ഷം രൂപവീതം അനുവദിക്കും.

സുരക്ഷയ്ക്കും ഭക്തജനസേവനത്തിനുമായി വനിതകൾ ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറോളം പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ ,പൊലീസ് ബാരിക്കേഡുകൾ എന്നിവ സ്ഥാപിക്കും. റവന്യൂ വകുപ്പ് കൺട്രോൾ റൂം തുറക്കും. 1250 താൽക്കാലിക ടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കും. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം. രണ്ടു പുതിയ ട്രാൻസ്ഫോമറുകൾ കെ.എസ്..ബി സ്ഥാപിക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തും. നഗരസഭാ റോഡുകളുടെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് യോഗത്തെ അറിയിച്ചു.

കെ.എസ്.ആർ.ടി.സി. ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും. ആരോഗ്യവകുപ്പ് വൈദ്യസഹായം നൽകുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കും. അത്യാവശ്യമായ മാൻഹോളുകൾ പുനർനിർമ്മിച്ച് ലൈനുകൾ വൃത്തിയാക്കി സ്വീവറേജ് സിസ്റ്റം കുറ്റമറ്റതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സർക്കാർ പറയുന്നു. അതായത് എല്ലാ കൂടെ സർക്കാർ ഖജനാവിൽ നിന്ന് ഏഴ് കോടിയിലധികം ആറ്റുകാൽ ഉൽസവത്തിനായി ചെലവാക്കും. അടിസ്ഥാന സൗകര്യവികസനത്തിന് ടൗൺഷിപ്പ് പദ്ധതി വേറെയുമുണ്ട്. ഇതിനും കോടികളാണ് ചെലവഴിക്കുന്നത്.

ഇതു പോലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളുടേയും പ്രാദേശിക ഉത്സവത്തിന് സർക്കാർ സഹായം നൽകുന്നുണ്ട്. പണം കൊടുത്തില്ലെങ്കിൽ എല്ലാം സർക്കാരിന്റെ വീഴ്ചയായി ഉയർത്തിക്കാട്ടും. ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രി നേരിട്ട് തന്നെ ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കം വിലയിരുത്തുന്നത്. ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമാണ് ഇതെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം. എന്നാൽ സ്വകാര്യ ട്രസ്റ്റായ ആറ്റുകാലിന് പ്രതിദിനം പതിനായിരങ്ങളുടെ വരുമാനം ഉണ്ട്. അതുപയോഗിച്ച് ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടി ഉയർത്തുന്നു. സാഹചര്യത്തിൽ ഉൽസവവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കേണ്ടതുണ്ടോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. പൊങ്കാല ദിവസം തിരുവനന്തപുരം പൂർണ്ണമായും സ്തംഭിക്കും. അതിലൂടെ ഉണ്ടാകുന്ന നഷ്ടം കണക്കാക്കാൻ പറ്റാത്തതുമാണ്.

കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. കേരളത്തിൽ മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നൗഷാദ് മരിച്ചപ്പോൾ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകിയതായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ജാതിയും മതവുമില്ല. എന്നാൽ അപകടത്തിൽ മരിച്ച ഹാൻഡ്ബോൾ താരങ്ങളുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ഇത്തരം ചർച്ചകൾ സജീവമാക്കുന്നവർ ആറ്റുകാലിലെ സർക്കാർ സഹായത്തെ പറ്റി മിണ്ടുന്നില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം.

എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ആറ്റുകാലിനെ വിവാദത്തിലാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രതികരണവുമില്ല. ആരെന്ത് പറഞ്ഞാലും കടമകൾ നിർവ്വഹിക്കുമെന്നാണ് ദേവസം മന്ത്രി വി എസ് ശിവകുമാറിന്റെ ഓഫീസ് നൽകുന്ന വിശദീകരണം.


www.keralites.net

__._,_.___

Posted by: Siddique Ahmed <al.ahad2000@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] കാസർഗോട്ടുകാർക്കും ഉണ്ട് ഇപ്പോൾ സ്വന്തമായി ഒരു മാതാവ്..!

 

കാസർഗോട്ടുകാർക്കും ഉണ്ട് ഇപ്പോൾ സ്വന്തമായി ഒരു മാതാവ്..! ബളാൽ മാതാവ് ഭക്തരുടെ മനസ്സിൽ പ്രതിഷ്ഠനേടിയത് വിശുദ്ധ എണ്ണ ഒഴുക്കിഅത്ഭുതകഥ കേട്ട് വെള്ളരിക്കുണ്ടിലേക്ക് ജനപ്രവാഹംഅന്ധവിശ്വാസത്തിന്റെപിടിയിലായ ഒരു കാസർഗോഡൻ ഗ്രാമത്തിന്റെ കഥ



 

 

കാസർഗോഡ്യേശു ക്രിസ്തുവിന്റെ പ്രതിമയിൽ നിന്നും കണ്ണീർ പൊടിയുന്നു.. ഗണപതി വിഗ്രഹം പാലുകുടിക്കുന്നു.. ഇങ്ങനെ അത്ഭുതപ്രവർത്തികളുടെ കെട്ടുകഥകൾ കേരളത്തിൽ ധാരാളം കേട്ടിട്ടുണ്ട്ഇക്കൂട്ടത്തിലേക്ക്ഒടുവിലായി എത്തുന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിൽ നിന്നും തേനും എണ്ണയും ഒഴുകുന്നുഎന്ന വാർത്തയാണ്കാസർകോട്ട് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാൽ എന്നകൊച്ചു ഗ്രാമത്തിലാണ്  'അത്ഭുതപ്രവൃത്തി'. മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ച് കേട്ടറിഞ്ഞവർഗ്രാമത്തിലേക്ക് ഒഴുകി എത്തിയോടെ അത്ഭുതപ്രവൃത്തിക്ക് അതിവേഗമാണ് പ്രശസ്തി ലഭിക്കുന്നത്.

തിരുസ്വരൂപത്തിൽ നിന്നും എണ്ണ ഒഴുകുന്ന അത്ഭുപ്രവൃത്തി 2014 ഡിസംബർ 2 നാണ് തുടങ്ങിയത്ജില്ലയിലെവെള്ളരിക്കുണ്ടിനു സമീപം ബളാൽ രജിസ്ട്രേഷൻ ഓഫീസിനെതിർ വശത്തു താമസിക്കുന്ന ഓമന എന്നയാളുടെവീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിൻതിരുസ്വരൂപത്തിനു തിരുസ്വരൂപത്തിൽ നിന്ന് തേനും എണ്ണയും വന്നുകൊണ്ടിരിക്കുന്നത് തുടരുകയാണ്ഇതു കാണാനും  എണ്ണയിലൂടെ രോഗ ശാന്തിക്കും വേണ്ടിയാണ് ബളാലിലേക്ക്ആളുകൾ ഒഴുകിയെത്തുന്നത്അങ്ങനെ ഓമനയുടെ വീട്ടിൽ വന്ന മാതാവ് ബളാൽ മാതാവായി.

പതിനാറ് വർഷം മുമ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന അമ്പതു വയസുകാരിയായ ഓമന എന്നഅൽഫോൻസയുടെ ജീവിതം ദൈവത്തിന്റെ ഇടപെടൽ മൂലം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നുവെന്നാണ്ഇവിടെ എത്തുന്നവർ പറയുന്നതും പ്രചരിപ്പിക്കുന്നതും കഥ തന്നെയാണ് വിശുദ്ധ എണ്ണയെന്ന പേരിലെആത്മീയ കച്ചവടത്തിന് മറയാകുന്നതുംഅങ്ങനെ ബളാൽ മാതാവും രോഗശാന്തി ശുശ്രൂഷയിൽ പുതിയ ചരിത്രംരചിക്കുകയാണ്ആരേയും കൈയിലെടുക്കാനാവുന്ന അൽഭുത പ്രവർത്തികളുടെ കഥ പ്രചരിപ്പിച്ചാണ് ബളാൽമാതാവിനെ ജനപ്രിയയാക്കുന്നത്എന്തായാലും ഒരുവർഷം കൊണ്ട് ബളാലിലെ ഓമനയുടെ വീട് തീർത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപമാണ് ബളാൽഇവിടെ രജിസ്ട്രേഷൻ ഓഫീസിന്എതിർവശത്താണ് ഓമനയുടെ വീട്ആദ്യ അത്ഭുതം നടന്നുകഴിഞ്ഞപ്പോൾ തന്നെ ആളുകളുടെ പ്രവാഹമായിരുന്നുഓമനയുടെ വീട്ടിലേക്ക് കഥ പ്രചരിക്കപ്പെട്ടതോടെ ആളുകൾ ധാരളമായി എത്തിഓമനയുടെ വീട്ടിലെനിറഞ്ഞുതുളുമ്പിയ കുപ്പിയിൽ നിന്ന് വിശുദ്ധ എണ്ണ ധാരാളമായി ആളുകൾ അവരുടെ വീടുകളിലേക്ക്കൊണ്ടുപോവുകയും ചെയ്തിരുന്നുഎത്ര എടുത്താലും വീണ്ടും എണ്ണ കുപ്പിയിൽ നിറയുകയാണ്ആദ്യം എണ്ണമാത്രമാണ് ഇങ്ങനെ ഒഴുകിയിരുന്നതെങ്കിൽ ഇന്ന് നെയ്യ്തേൻപാൽ എന്നിവയും ഒഴുകിത്തുടങ്ങിയിട്ടുണ്ട്.സുഗന്ധാഭിഷേകവും അനുഭവിക്കാൻ കഴിയുന്നുഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് മാതൃരൂപത്തിൽ നിന്ന് പാലാണ്ഒഴുകിയത്ഇങ്ങനെ പല കഥകൾ പറഞ്ഞാണ് ബളാലിലേക്ക് ആളെ അടുപ്പിക്കുന്നത്.

ബുധൻശനി ദിവസങ്ങളിലാണ് കൂടുതലായും  അത്ഭുതങ്ങൾ നടക്കുന്നത്അതുകൊണ്ട് തന്നെ  ദിവസങ്ങളിൽആളും കൂടുംതിരിക്ക് കൂടുമ്പോൾ സംവിധാനങ്ങളും കൂടുതലായി ഒരുക്കുന്നുദിനംപ്രതി ആയിരത്തിഅഞ്ഞൂറോളം പേരാണ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിച്ചേരുന്നത്ഏഴുലിറ്റർ കൊള്ളുന്ന വലിയബെയ്സനിലാണ് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്ഇതിന്റെ അടുത്ത് വല്യമ്മച്ചിക്ക് കൊടുത്തകുപ്പിയും വച്ചിട്ടുണ്ട്ഇവിടെ നിന്ന് ശേഖരിച്ചുകൊണ്ടുപോകുന്ന എണ്ണയും നെയ്യും അനേകരുടെ രോഗശാന്തിക്കുംകാരണമാകുന്നുവെന്നാണ് പ്രചരണം ഓമനയുടെ അടുക്കൽവന്ന വല്യമ്മച്ചി ഇരുന്ന കസേരയിൽ ഇരിക്കുന്നവർക്ക്അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടായതായും സാക്ഷ്യങ്ങളുണ്ട്.കൂടുതലും കാൻസർ രോഗികൾക്കായാണ് ഓമനപ്രാർത്ഥിക്കുന്നത്.

 

ബളാലിലേക്ക് മാതാവ് എത്തിയതിന് പിന്നിൽ പ്രചരിക്കുന്ന കഥ ഇങ്ങനെമജ്ജയിൽ കാൻസർ രോഗബാധിതയായിശരീരം മുഴുവനും വേദനയും നീരുമായി കട്ടിലിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അക്കാലങ്ങളിൽ ഓമന.റബർടാപ്പിംങും അയൽവീടുകളിലെ ജോലിയും ചെയ്താണ് ഓമന കുടുംബം നോക്കി നടത്തിയിരുന്നത്നാലു വർഷംമുമ്പ് ഭർത്താവ് മരണമടയുകയും മകൾ വിവാഹിതായി കോട്ടയത്തേക്ക് പോവുകയും ചെയ്തതോടെ സെന്റ്വിൻസെന്റ് ഡി പോൾ സൈാസൈറ്റി നിർമ്മിച്ചുകൊടുത്ത ചെറിയ വീട്ടിൽ ഇളയമകനും ഓമനയും മാത്രമായിരുന്നുതാമസംഅയൽക്കാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നുണ്ടായിരുന്നുവെങ്കിലും കഠിനമായവേദനയിൽ ഓമന നീറിപിടയുകയായിരുന്നു.

അത്തരമൊരു ദിവസമാണ് (2014 ഡിസംബർ 2)മുറ്റത്തുനിന്ന് ആരോ വിളിക്കുന്നത് കട്ടിലിൽ കിടക്കുകയായിരുന്നഓമന കേട്ടത്ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് പ്രത്യുത്തരിക്കാൻ തയ്യാറായില്ലെങ്കിലും വീണ്ടും വിളിതുടർന്നുകൊണ്ടിരുന്നതിനാൽ മനസ്സില്ലാമനസ്സോടെ ഓമന കട്ടിലിൽ നിന്നെണീറ്റ് മുൻവശത്തേക്ക് ചെന്നുമുറ്റത്ത്ചട്ടയും മുണ്ടും ധരിച്ചുനില്ക്കുന്ന ഒരു അമ്മച്ചിയെയാണ് ഓമന കണ്ടത്ഇന്നേവരെ കണ്ടിട്ടില്ലാത്ത ആൾമോളേനിനക്ക് നല്ല ക്ഷീണം തോന്നുന്നുവല്ലോ.. നിനക്കെന്തുപറ്റിയെന്ന് വല്യമ്മച്ചിയുടെ ക്ഷേമാന്വേഷണത്തിന് ഓമന തന്റെശാരീരികവല്ലായ്മകൾ പറഞ്ഞുഅതുകേട്ടപ്പോൾ അമ്മച്ചി ഉദാരവതിയും സ്നേഹമയിയുമായി.. നീഅകത്തുപോയി എണ്ണയോ കുഴമ്പോ ഉണ്ടെങ്കിൽ അത് എടുത്തുകൊണ്ടുവാ..ഞാൻ തിരുമ്മിത്തരാം..

അമ്മച്ചി പറഞ്ഞുഉപയോഗിച്ച് ബാക്കിവന്നിരുന്ന കുഴമ്പ് അകത്തുനിന്ന് ഓമന എടുത്തുകൊണ്ടുവന്നുഅമ്മച്ചിഅത് വാങ്ങി ഓമനയുടെ കൈകാലുകൾ തിരുമ്മിഅപ്പോൾതന്നെ എന്തോ ഒരു ആശ്വാസം പോലെ ഓമനയ്ക്ക്അനുഭവപ്പെട്ടുഅമ്മച്ചി എവിടുന്നാ.. എന്ന ഓമനയുടെ ചോദ്യത്തിന് ഞാൻ നേർച്ചയ്ക്ക് വന്നതാ എന്ന് അമ്മച്ചിമറുപടി പറഞ്ഞുനേർച്ചപ്പണവുമായി തിരിച്ചുവന്നപ്പോൾ ഓമന കസേരയിൽ അമ്മച്ചിയെ കണ്ടില്ലഅമ്മച്ചിഎവിടെ പോയി എന്ന് അമ്പരന്നു നിന്ന ഓമന അയൽവീടുകളിൽ അമ്മച്ചിയുണ്ടായിരിക്കുമെന്ന് കരുതിഅവിടേയ്ക്ക് അന്വേഷിച്ചു ചെന്നുഇന്നലെ വരെ രോഗബാധിതയായി കട്ടിലിൽ കിടന്നിരുന്ന ഓമനആരോഗ്യവതിയായി മുമ്പിൽ നില്ക്കുന്നതുകണ്ടപ്പോൾ അയൽക്കാരാണ് അമ്പരന്നത്അപ്പോഴാണ് തനിക്ക് ലഭിച്ചഅത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഓമന തിരിച്ചറിയുന്നത്.

 

ഇല്ല..ശരീരത്തിൽ വേദനയില്ല.. പരിപൂർണ്ണസൗഖ്യംഇതെങ്ങനെ സംഭവിച്ചു എന്ന് അയൽക്കാരുടെ ചോദ്യത്തിന്ഓമന സംഭവിച്ചതെല്ലാം വിവരിച്ചുഅത്


www.keralites.net

__._,_.___

Posted by: Siddique Ahmed <al.ahad2000@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___