മുല്ലപ്പെരിയാർ വീണ്ടും വാർത്തയിൽ ഇടം പിടിക്കുമ്പോൾ.
ഇതിന്റെ പിന്നിൽ രാഷ്ട്രീയം തന്നെ എന്നതിൽ സംശയമില്ല. ഇടുക്കുയിലെ ജനങ്ങളുടെ ജീവനെക്കുരിച്ചുള്ള പേടി ഒന്നുമല്ല ആര്ക്കും. അതുണ്ടായിരുന്നെങ്കിൽ നമ്മുടെ ഭൂമിയിൽ നില്ക്കുന്ന നമ്മുടെ പുഴയിലൂടെ ഒഴുകി വരുന്ന വെള്ളം ശേഖരിച്ചു വെച്ച അണക്കെട്ടിന്നു അണ്ണാചിക്കെന്തു കാര്യം എന്ന് ചോദിക്കാനും അവരെ അതിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാതെ പന്നി പടക്കം കത്തിച്ചു ആട്ടി ഓടിക്കാനും ആണ്‍ കുട്ടികൾ ഉണ്ടാവുമായിരുന്നു. ജമ്ബുവാന്റെ കാലത്ത് സൈൻ ചെയ്ത ഒരു കരാറും വെച്ച് വരുന്നവന്റെ മുഖത്തേക്ക് അത് കത്തിച്ചു എരിയണമാ യിരുന്നു.
പുരട്ചിക്ക് അത് വോട്ട് ബാങ്ക് ആണ്. കാരണം 90 ശതമാനം അണ്ണാചികളും കൃഷിയിലൂടെ ജീവിക്കുന്നവരാണ്. പിന്നെ തലയിൽ മൂള കുറവും, അതിനാൽ മുല്ലപ്പെരിയാർ കത്തിച്ചാൽ വോട്ട് കൂടും എന്ന് പുരട്ചിക്കറിയാം. അത് കരുണ യില്ലാത്ത നിധിക്കും അറിയാം. അവർ പാമ്പും കോണിയും കളിക്കും. ആണവ നിലയം ഉണ്ടാക്കിയപ്പോൾ അവിടത്തെ സാധാരണക്കാരെ ഒര്ക്കാഞ്ഞത് അതിന്റെ പിന്നിൽ അതിനെക്കാളും വലിയ മീൻ കിട്ടാനുണ്ടായിരുന്നത് കൊണ്ടാണ്.
പിന്നെ, കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ആണെങ്കിലും ചിലത് പറയാതെ വയ്യ. ഡാം എന്നല്ല പാലം റെയിൽവേ ഓവറ്ബ്രിട്ജ് അങ്ങിനെ എന്തായാലും അത് ബ്രിട്ടീഷ് ടെക്നോളജി കൊണ്ട് ഉണ്ടാക്കിയതാണെങ്കിൽ പേടിക്കേണ്ട. ഇന്ത്യക്കാർ ഉണ്കാക്കിയതിനെക്കാലും ഉറപ്പും ബഹളവും ഉണ്ടാവും. അതിൽ സംശയം വേണ്ട. 300 വര്ഷം പഴക്കമുള്ള ഫറൂകിൽ ഉണ്ടായിരുന്ന പാലം പൊളിക്കാൻ തന്നെ ഇടങ്ങേരായി, പിന്നെ നമ്മൾ ഉണ്ടാക്കിയതോ അഞ്ചു കൊല്ലം കഴിഞ്ഞപ്പോഴേക്കും പൊലിഞ്ഞു പാളീസായി. അങ്ങിനെ ഒരായിരം ഉദാഹരണങ്ങൾ ഉണ്ടല്ലോ പറയാൻ. സുര്ക്കി ആയാലും ഇനി തനി നാടാൻ കളി മണ്ണ് തന്നെ ആയാലും ഇന്ത്യക്കാർ ഉണ്ടാക്കു ന്നതിനെക്കാൽ ഉറപ്പുണ്ടാവും. താഴെ മെയിലിൽ പറഞ്ഞ സന്ദേഹങ്ങൾ എല്ലാം വെറുതെ. അന്നത്തെ ബ്രിട്ടീഷ്‌കാര് ഉപയോഗിച്ച ടെക്നോളജിയെ കുറിച്ചുള്ള വിവരമില്ലായ്മയോ അതോ നമ്മൾ പഠിച്ചിട്ടു അവിടെക്കെതായ്കയോ ആണ് അതിന്റെ പിന്നിൽ. മുല്ലപ്പെരിയാർ ഒരു നൂറു കൊല്ലം കൂടി 145 അടി വെള്ളം നിലനിർത്താൻ മാത്രം കെല്പുള്ളതാണ്.
പിന്നെ, വെള്ളം പോവുന്നത് തമില്നാട്ടിലെക്കല്ലേ, അവർ അത് ഉപയോഗിച്ച് പച്ചക്കറി ഉണ്ടാക്കട്ടെ, അത് കേരളത്തിലേക്ക് കയറ്റി വിടട്ടെ, എന്നാലല്ലേ നമ്മള്ക്ക് പുളിശ്ശേരിയും അവിയലും സാമ്പാറും ഒക്കെ ഉണ്ടാക്കാൻ കഴിയൂ, അല്ലാതെ നമുക്ക് കൃഷി ചെയ്യാൻ എവിടെ നേരം, ഉള്ള നേരം കൊടി പിടിച്ചു നടക്കണം, മെയ്യനങ്ങാതെ പത്തു കാശ് ഉണ്ടാക്കാൻ ഉള്ള വഴി ഏതെന്നു നോക്കണം, രണ്ടായിരമല്ല രണ്ടു ലക്ഷം ഏക്കര് കൃഷി ഭൂമി വേണമെങ്കിലും എയർ പോർട്ട് ഉണ്ടാക്കാൻ തീറെഴുതി കൊടുക്കാൻ നമുക്ക് ഒരു ഉളുപ്പുമില്ല. അതിനാൽ ഇനി വേറെ ഡാം ഉണ്ടാക്കി അതിലൂടെ കുറെ കോടികൾ തട്ടാനല്ലാതെ അത് കൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല എന്നല്ല ഇപ്പോഴുള്ളതിന്റെ മുമ്പേ അത് പൊട്ടും. നമുക്കേതായാലും ആ വെള്ളം കൊണ്ട് യാതൊരു കാര്യവുമില്ല പിന്നെ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല എന്ന മനോഭാവം കൊണ്ടെന്തു കാര്യം. അണ്ണാച്ചി ഉണ്ടാക്കട്ടെ നമുക്ക് അത് വാങ്ങി ശാപ്പിടാം, അതിൽ കീടനാശിനികൾ തെളിചെക്കാം. അത് കഴിച്ചു നമുക്ക് കാന്സരിന്റെയും പ്രമേഹതിന്റെയും ലോക തലസ്ഥാനമായി എന്നഭിമാനിക്കാം. എന്നിട്ട് മുഴത്തിനു പൊന്തി വരുന്ന മൾടി സ്പെഷിആലിറ്റി ആശുപത്രിയുടെ മുമ്പില ക്യു നില്ക്കാം.
തമിഴിൽ കൃഷിക്ക് വ്യവസായം എന്നാണു പറയുക അപ്പോൾ അവർ അതിൽ നിന്ന് മക്സിമം ലാഭം കൊയ്യും അത് സ്വാഭാവികം. പിന്നെ മുല്ലപ്പെരിയാർ വെള്ളം കൊണ്ട് നമുക്ക് ഉപയോഗമില്ല ഉള്ളവര ഉപയോഗിക്കട്ടെ. അവർ കോടികൾ കൊയ്യുന്നു എന്ന് പറയുന്നതില അര്തമില്ല, ചെല്ലുന്ന വെള്ളത്തില നിന്ന് കരണ്ട് ഉണ്ടാക്കി ഭാക്കി വെള്ളം കൃഷിക്കും ഉപയോഗിക്കുന്നു. പിന്നെ കമ്പം തേനി ഭാഗത്തുള്ള, മുന്തിരി, കൊയ്യ, ശപ്പോട്ട, കശുവണ്ടി, പൂ, വാഴ തെങ്ങ് തുടങ്ങിയ തോട്ടങ്ങളിൽ 60 ശതമാനവും മലയാളികളുടെത് തന്നെ ആണ്, കേരളത്തിലെ മിക്ക രാഷ്ട്രീയക്കാര്ക്കും സിനിമക്കാര്ക്കും അവിടെ തോട്ടങ്ങളുണ്ട്. അതിനാൽ തമിഴനു കൊടുക്കുന്ന വെള്ളത്തിന്റെ ഗുണം മലയാളിക്ക് തന്നെ.
പിന്നെ കേരളത്തിലെ ഗവര്മെന്റിനു നട്ടെല്ലില്ല എന്നത് വേറെ കാര്യം. അത് കൊണ്ടല്ലേ നല്ല ഒരഭിപ്രായം പറയാൻ നമ്മുടെ ആധി കോടതിയെ അറിയിക്കാൻ പോലും വിവരമുള്ള ഒരു വകീൽ ഇല്ലാതെ പോയത്. മലയാളിയുടെ സന്ദേഹം ഡാമിന്റെ സുരക്ഷയും ഇടുക്കിയിലെ ജനങ്ങളുടെ ജീവനും ആണെങ്കിൽ ഡാം പൊട്ടിയാൽ അത് കൊണ്ട് വിപത്ത് നേരിടേണ്ടി വന്നേക്കാവുന്ന പ്രദേശത്തുള്ള എല്ലാവരെയും വലിയ സംഖ്യക്ക് തമിൾ നടിനെക്കൊണ്ട് ഇൻഷുർ ചെയ്യിക്കണം, അപ്പോൾ കോടതിക്ക് മനസ്സിലാവും ഇതിൽ രാഷ്ട്രീയമല്ല പേടി തന്നെ ആണെന്ന്. അങ്ങിനെയെങ്കിലും തമിഴ്നാട്ടിനെ നിലക്ക് നിരുതാമായിരുന്നു. പക്ഷെ അപ്പോൾ രാഷ്ട്രീയ ദല്ലാൾ മാരുടെ പോക്കെറ്റ് വീര്ക്കില്ല അതിനാല അതിൽ താല്പര്യവുമില്ല എന്ന് മാത്രം.
തീരുന്നില്ല.