
സുഹൃത്തുക്കള്‍ ഇല്ലാത്തവരായി ആരും തന്നെ ഇല്ല. ഓരോരുത്തര്‍ക്കും അവരവരുടെ സ്വഭാവവും വിലയും നിലയും അനുസരിച്ച് ആരെങ്കിലുമൊക്കെ കൂട്ടുകാരായി കാണും. അതില്‍ തന്നെ ഓരോരുത്തരോടുമുള്ള ബന്ധത്തിന്റെ ആഴവും പരപ്പുമൊക്കെ വ്യത്യസ്തമായിരിക്കും എങ്കിലും സുഹൃത്ബന്ധം എപ്പോഴും അര്‍ത്ഥമുള്ളത് തന്നെ.
സ്നേഹമാണ് സൌഹൃദത്തിന്റെ പിന്‍ബലം. സ്നേഹിക്കാന്‍ അല്ലെങ്കില്‍ പിന്നെ സുഹൃത്തുക്കള്‍ എന്തിനാണ്? മറിച്ച്, സ്നേഹിതരെ അല്ലെങ്കില്‍ പിന്നെ ആരെ സ്നേഹിക്കും? അങ്ങനെ സ്നേഹത്താല്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണ് ഓരോരുത്തരുടെയും ആഴമുള്ള സുഹുത് ബന്ധങ്ങള്‍.
നല്ല സ്നേഹിതര്‍ ഉണ്ടായിരിക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് ഒരു നല്ല സ്നേഹിതന്‍ ആയിരിക്കാന്‍ കഴിയുന്നതും
എങ്ങനെ സ്നേഹിതരെ ഉണ്ടാക്കാം എന്ന് തല പുകഞ്ഞു നടക്കുന്നവരോട് പറയാനുള്ളത് ഇതാണ്. 'നിന്റെ സ്നേഹിതന്‍ നിന്റെ കണ്മുന്‍പില്‍ തന്നെയുണ്ട്. നിന്നെക്കൊണ്ടു ആര്‍ക്കാണോ ആവശ്യമായിരിക്കുന്നത്, അവനാണ് നിന്റെ സ്നേഹിതന്‍'. സ്നേഹം അന്വേഷിക്കുകയല്ല കൊടുക്കുകയാണ് വേണ്ടത്. അങ്ങനെ സ്നേഹിതരെ നേടുക
--
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net