Thursday, 28 February 2013

[www.keralites.net] ഒരു കൊച്ചു സ്വപ്നത്തില്‍ ചിറകുമായവിടുത്തെ

 

ഒരു കൊച്ചു സ്വപ്നത്തില്‍ ചിറകുമായവിടുത്തെ
അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍....
ഒരു നോക്ക് കാണാന്‍ ഒരു വാക്ക് കേള്‍ക്കാന്‍
ഒരുമിച്ചാ ദുഃഖത്തില്‍ പങ്കുചേരാന്‍
പട്ടുപോലുള്ളൊരാ പാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
മുറുവേറ്റു നീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണ പുരട്ടാം
ഒരു കൊച്ചു സ്വപ്നത്തില്‍ ചിറകുമായവിടുത്തെ
അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍.... .

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മാവേലിക്കര രാമചന്ദ്രനെ തേടി സുഹൃദ്‌സംഘം

 

മാവേലിക്കര രാമചന്ദ്രനെ തേടി സുഹൃദ്‌സംഘം

Fun & Info @ Keralites.netതിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ തെക്കേനടയിലെ 'അരുള്‍ജ്യോതി'യുടെ പരിസരത്തെ വെടിവട്ടത്തിന് നേതൃത്വം നല്‍കിയിരുന്ന മാവേലിക്കര രാമചന്ദ്രന്‍ ഇപ്പോള്‍ എവിടെയാണ്? 
ആകാശവാണി വാര്‍ത്തകള്‍ ഡല്‍ഹിയില്‍നിന്ന് മലയാളികളുടെ മനസ്സുകളിലെത്തിച്ച മാവേലിക്കര രാമചന്ദ്രന് എന്തു സംഭവിച്ചുവെന്നറിയാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കി.
ഡല്‍ഹി ആകാശവാണിയില്‍നിന്ന് വിരമിച്ചതിനുശേഷം ശംഖുംമുഖം കാര്‍ഗോ കോംപ്ലക്‌സിനടുത്തുള്ള ഒരു വീട്ടില്‍ താമസിക്കുന്നതിനിടെയാണ് മാവേലിക്കര രാമചന്ദ്രന്റെ കഴുത്തിനു വേദന വന്നത്. തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ അദ്ദേഹത്തിന് തല ഉയര്‍ത്തി നില്‍ക്കാനാകാതെവന്നു. കേള്‍വിശക്തിയും കുറഞ്ഞു. അവിവാഹിതനായ രാമചന്ദ്രന്‍ ശാരീരിക അവശതകള്‍ സാരമാക്കാതെ തലസ്ഥാനനഗരത്തിലെ യാത്ര തുടര്‍ന്നു. അവശതകള്‍ മറന്ന് ആള്‍ക്കൂട്ടത്തിലൊരാളായി നടക്കുമായിരുന്ന മാവേലിക്കര രാമചന്ദ്രനെക്കുറിച്ച് 2012 സപ്തംബര്‍ 15ന് 'മാതൃഭൂമി നഗരം' വാര്‍ത്ത നല്‍കിയതോടെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സുഹൃത്തുക്കള്‍ സഹായഹസ്തവുമായിട്ടെത്തി. എങ്കിലും അദ്ദേഹം തന്റെ പതിവ് 'നഗരസവാരി' മുടക്കിയില്ല. അതിനിടെയാണ് സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് താമസം മാറ്റിയ വാര്‍ത്ത പുറത്തുവന്നത്.
മാവേലിക്കര രാമചന്ദ്രനെ രണ്ടുദിവസം 'അരുള്‍ജ്യോതി' പരിസരത്ത് കാണാതായതോടെ സുഹൃത്തുക്കള്‍ ശംഖുംമുഖത്തെ പാര്‍പ്പിടത്തിലെത്തി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
കൈയിലൊരു ചെറിയ സഞ്ചിയുമായി അദ്ദേഹം ഒരു കാറില്‍ കയറി പോവുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. അടുത്തുള്ള ചിലരോട് മുംബൈയിലേക്ക് പോവുകയാണെന്ന് മാത്രമേ പറഞ്ഞുള്ളൂ. സുഹൃത്തുക്കള്‍ മാവേലിക്കരയില്‍ പോയി തിരക്കിയെങ്കിലും കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല.
ചികിത്സാര്‍ഥം എത്ര ദൂരെ പോയാലും ടെലിഫോണിലെങ്കിലും സംസാരിക്കുമായിരുന്നുവെന്നാണ് തിരുവനന്തപുരത്തെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] ത്രിപുര ഇന്ത്യയില്‍ അല്ല എന്നങ്ങോട്ടു പ്രഖ്യാപിച്ചേക്ക്‌ !!

ചിലരുടെ ബഹളം കേട്ടാല്‍ തോന്നും, ഇന്ത്യ മുഴുവന്‍ പിടിച്ചെടുത്തു എന്ന്‍, ഒരു മൂലയില്‍ കിടക്കുന്ന കഷ്ണം ജയിച്ചതിന് ആണ് ഈ ബഹളം മുഴുവന്‍

എന്തായാലും, അഭിനന്ദനങ്ങള്‍....



--- On Thu, 28/2/13, പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com> wrote:

From: പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com>
Subject: [www.keralites.net] ത്രിപുര ഇന്ത്യയില്‍ അല്ല എന്നങ്ങോട്ടു പ്രഖ്യാപിച്ചേക്ക്‌ !!
To:
Date: Thursday, 28 February, 2013, 1:11 PM

 

ഇനി ഒരൊറ്റ കാര്യമേ ചെയ്യാന്‍ പറ്റൂ . ത്രിപുര ഇന്ത്യയില്‍ അല്ല എന്നങ്ങോട്ടു പ്രഖ്യാപിച്ചേക്ക്‌ !

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

[www.keralites.net] നിഴലേ നിഴലേ നീ മായല്ലേ ..

 


നിഴലേ നിഴലേ നീ മായല്ലേ ..
നിഴലേ നിഴലേ നീ അകലല്ലേ
എന്‍ മനസ്സാണ് നീ എന്‍ അഴകാണ് നീ
ഈ വെണ്ണിലാവില്‍ തെളിയും നിറമാണ് നീ
എന്‍ ചുണ്ടില്‍ വിരിയും ചിരിയാണ് നീ
മായല്ലേ നീ അകലല്ലേ
ഒന്നും മിണ്ടാതെ നീ അകന്നിടല്ലേ
കാണുന്നു ഞാന്‍ ഓര്‍ക്കുന്നു ഞാന്‍
എന്നിലണയുന്ന നിമിഷങ്ങള്‍ ഓര്‍ക്കുന്നു ഞാന്‍
അഴകായി വിരിയും എന്‍ മനസ്സില്‍
മഴ വില്ല് പോലെ വന്നു വോ നീ
കുളിര്‍ മഞ്ഞു പെയ്യും നീല രാവില്‍
മലരായി വന്ന പൂവാണ് നീ
അകന്നുവോ നീ മറന്നുവോ
എന്നെ തനിച്ചാക്കി മറഞ്ഞു പോയോ
എന്‍ ഹൃദയം തേങ്ങുന്നു നിനക്കായ് എന്നും
എന്‍ ഉള്ളം കൊതിക്കുന്നു നിന്‍ വരവിനായി
എന്നെ കാണാതെ നീ മാഞ്ഞിടല്ലേ
നിഴലേ നിഴലേ നീ അകന്നിടല്ലേ
എന്നെ താനിച്ചാകി അകന്നിടല്ലേ
എന്‍ സ്വപ്നങ്ങളൊക്കെയും പോയി മറയും
വിഷാദം എന്നില്‍ പടര്‍ന്നുയരും
നിലാവില്‍ സന്ധ്യയില്‍ ഞാന്‍ തനിച്ചായിടും
എങ്ങോ എങ്ങോ നീ മറഞ്ഞിടുന്നു..
ഒന്നും കാണാതെ നീ പോയിടുന്നു ...
ഈ പ്രകാശത്തില്‍ നീ അലിഞ്ഞു പോയി
നിഴലേ ഞാന്‍ മാത്രം തനിച്ചുമായി...!



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___