Wednesday, 15 August 2012

[www.keralites.net] പാര്‍ട്ടിപോലീസ്‌...ഇനി പാര്‍ട്ടികോടതിയും

 

പാര്‍ട്ടിപോലീസ്‌...ഇനി പാര്‍ട്ടികോടതിയും

 

'സി.പി.എം. ഒരാളെ ഒളിവില്‍ നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസല്ല, പട്ടാളത്തിനു പോലും കണ്ടെത്താനാകില്ല. അതിനുള്ള തെളിവാണു കുഞ്ഞനന്തനെ പിടിക്കാന്‍ കഴിയാതിരുന്നത്‌. ആരെയെങ്കിലും സംരക്ഷിക്കാന്‍ തീരുമാനിച്ചാല്‍ എന്തു പ്രയാസമുണ്ടായാലും പാര്‍ട്ടി അത്‌ ചെയ്യും'.

കേരള മനഃസാക്ഷിയെ ഒന്നാകെ പിടിച്ചുകുലുക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യസൂത്രധാരനെന്നു പോലീസ്‌ കണ്ടെത്തിയ സി.പി.എം. നേതാവാണു കുഞ്ഞനന്തന്‍. ആഴ്‌ചകള്‍ നീണ്ടുനിന്ന ഒളിവാസത്തിനുശേഷം കുഞ്ഞനന്തന്‍ നാടകീയമായി പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. കുഞ്ഞനന്തനെ ഒളിപ്പിച്ചെന്നു പരസ്യമായി ഇങ്ങനെ മേനി നടിക്കുന്നത്‌ ആരെന്നോ? 2006-11 കാലത്ത്‌ സംസ്‌ഥാനം ഭരിച്ച ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍. ഇവിടെ ചങ്ങലയ്‌ക്കു ഭ്രാന്തു പിടിച്ചോ എന്നു ജനത്തിനു തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? കേരളത്തിലെ ഇന്നത്തെ സി.പി.എമ്മിന്റെ യഥാര്‍ഥ മുഖമാണിത്‌.

കേരളത്തില്‍ ഭരണഘടനയെയും ക്രമസമാധാനപാലന നിയമങ്ങളെയും ഭരണഘടനാ സ്‌ഥാപനങ്ങളെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സമാന്തര ഭരണവ്യവസ്‌ഥയ്‌ക്കു രൂപം നല്‍കിയിരിക്കുകയാണ്‌ സി.പി.എമ്മും അതിന്റെ നേതൃത്വവും. 'നേതാക്കളെ കുടുക്കി ഈ പാര്‍ട്ടിയെ ഏതു നിലയ്‌ക്കും അടിച്ചമര്‍ത്താനാണു ഭാവമെങ്കില്‍ അതിന്‌ ഇപ്പോഴുളള പോലീസ്‌ പോരാതെവരുമെന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓര്‍മിച്ചുകൊള്ളണം' എന്ന പിണറായി വിജയന്റെ ഭീഷണിയും ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്നു സി.പി.എം. നേതാവ്‌ നടത്തിയ പ്രസംഗവും പോലീസിനെ നേരിടുമെന്ന പി. ജയരാജന്റെ വെല്ലുവിളിയും ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ സി.പി.എം. നേതാവ്‌ എളമരം കരിം നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയതും അന്വേഷണ വിവരങ്ങള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരേ സി.പി.എം. നിയമ നടപടി സ്വീകരിച്ചതും ടി.പി. വധക്കേസ്‌ അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ഫോണ്‍ ചോര്‍ത്തിയതും പട്ടികയുണ്ടാക്കി ആളെക്കൊന്നു എന്ന പ്രഖ്യാപനവും എല്ലാം ഇതിന്റെ ചില ഉദാഹരണങ്ങള്‍മാത്രം.

''
രാഷ്‌ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും എതിര്‍ത്ത്‌ പോരാടുകയാണു പാര്‍ട്ടി നയം'' എന്നു പ്രമേയത്തില്‍ പ്രഖ്യാപിക്കുക. എന്നിട്ട്‌ രാഷ്‌ട്രീയ എതിരാളികളെ നിര്‍ദാക്ഷിണ്യം ക്രൂരമായി ഉന്മൂലനം ചെയ്യുക, ഇതല്ലേ കേരളത്തിലെ സി.പി.എം. തുടരുന്ന നയം? ഈ അടുത്തകാലത്തു നടന്ന കൊലപാതകങ്ങള്‍ മാത്രമെടുത്തു പരിശോധിച്ചാല്‍ ഈ നയം വ്യക്‌തമായി തെളിഞ്ഞുവരില്ലേ? കണ്ണൂരിലെ മുസ്ലിംലീഗ്‌ പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ പാടത്തു കൊണ്ടുചെന്നു നിര്‍ത്തി നീണ്ട വിചാരണയ്‌ക്കുശേഷം ശിരസ്‌ ഛേദിച്ച്‌ ക്രൂരമായി കൊലപ്പെടുത്തിയതു സി.പി.എം. ഗുണ്ടകളല്ലേ?

സി.പി.എം. വിട്ട്‌ എന്‍.ഡി.എഫില്‍ ചേര്‍ന്ന തലശേരിയിലെ മുഹമ്മദ്‌ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളായി ജയിലഴിക്കുള്ളിലല്ലേ?

യു.കെ. സലിം, റയീസ്‌, കെ.പി. ജിജേഷ്‌ എന്നീ കണ്ണൂരിലെ മൂന്നു സി.പി.എം. പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മാണെന്നു വ്യക്‌തമാക്കി, കൊല്ലപ്പെട്ട യു.കെ. സലീമിന്റെ അച്‌ഛന്‍ കെ.പി. യൂസഫ്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌.

ഫസല്‍ വധത്തിനു പിന്നിലെ യഥാര്‍ഥ വസ്‌തുതകള്‍ അറിയാമായിരുന്ന ഈ മൂന്നുപേര്‍ അതു പുറംലോകത്തെ അറിയിക്കുമോ എന്ന ആശങ്കയാണ്‌ ഇവരെ കൊലപ്പെടുത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചതത്രേ. പിന്നീടു നടന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 11 സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ അറുപതിലധികം സി.പി.എമ്മുകാര്‍ പ്രതികളാണ്‌.

കണ്ണൂരിലെ അഴിക്കോട്‌ എം.എല്‍.എ. ആയിരുന്ന സി.പി.എം. നേതാവിന്റെ 16 വയസുളള പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ, ആ കുട്ടിയുടെ കാമുകനും കണ്ണൂര്‍ നഗരത്തിലെ ഒരു ഇലക്‌ട്രോണിക്‌സ് സ്‌ഥാപനത്തിലെ ജീവനക്കാരനുമായ ഒരു ദരിദ്ര യുവാവിന്റെ മരണം (മദ്യത്തില്‍ വിഷം ചെന്നുള്ള ഈ മരണം ഒരു കൊലപാതകമാണെന്നു നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു), ഈ സമയത്ത്‌ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കൊലപാതകം എന്നീ മൂന്നു മരണങ്ങളിലും സി.പി.എമ്മിനുള്ള പങ്ക്‌ അന്വേഷിക്കണമെന്ന വാദവും ശക്‌തമായി ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും പ്രമുഖ നേതാവിന്റെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്നും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുന്നു!

ഏതെങ്കിലും ഭരണഘടനാ സംവിധാനങ്ങളോടു സി.പി.എമ്മിനു ബഹുമാനമുണ്ടോ? ജുഡീഷ്യറിയെയും സി.എ.ജിയെയും ഗവര്‍ണറെയും സി.ബി.ഐയെയും അവസരം കിട്ടുമ്പോഴൊക്കെ അപഹസിക്കാനും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കിട്ടുന്ന അവസരങ്ങള്‍ സി.പി.എം. എപ്പോഴെങ്കിലും നഷ്‌ടപ്പെടുത്തിയിട്ടുണ്ടോ? പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ ഗവര്‍ണറെ ഭത്സിക്കാനും കോലം കത്തിക്കാനും സി.പി.എമ്മിനു യാതൊരു മടിയും ഉണ്ടായില്ല. ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതിയായ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടതി ആവശ്യപ്പെട്ടിട്ടും രണ്ടു തവണ കോടതിയില്‍ ഹാജരായില്ല. എന്നാല്‍, ഫസല്‍ വധക്കേസില്‍ പ്രതികളായി ജയിലില്‍ കിടക്കുന്ന കാരായി രാജനെയും ചന്ദ്രശേഖരനെയും ജയിലില്‍ ചെന്നു കാണാന്‍ പിണറായി വിജയന്‍ സമയം കണ്ടെത്തുകയും ചെയ്‌തു.

സി.എ.ജിയുടെ കണ്ടെത്തലുകളുടെ കൂടി അടിസ്‌ഥാനത്തിലാണു ഹൈക്കോടതി ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്‌. എന്നാല്‍ ആ വിധി പ്രഖ്യാപിച്ച വി.കെ. ബാലിയെ സ്വാശ്രയ കോളജ്‌ മുതലാളിമാരുടെ ആതിഥേയത്വം സ്വീകരിച്ചുവെന്നു പറഞ്ഞ്‌ കുരുക്കാനും പ്രതീകാത്മകമായി നാടുകടത്തി അരിശം തീര്‍ക്കാനുമാണു സി.പി.എം. ശ്രമിച്ചത്‌.

സി.എ.ജിക്കും ഹൈക്കോടതിക്കും സുപ്രീം കോടതിക്കും അച്യുതാനന്ദനും ഈ വിഷയത്തില്‍ ഒരു ചുക്കും അറിയില്ലെന്നു പ്രഖ്യാപിച്ച്‌ അവര്‍ വിജയനെ കുറ്റവിമുക്‌തനാക്കി, വിഷയം എന്നന്നേക്കുമായി അവസാനിപ്പിച്ചു. വിജയനെ വിമര്‍ശിച്ച അച്യുതാനന്ദനെ പി.ബിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. ഇനി സി.ബി.ഐ. കോടതി വിജയനെ ലാവ്‌ലിന്‍ കേസില്‍ ശിക്ഷിച്ചാലും വിജയന്‍ സി.പി.എം. പി.ബിയിലിരുന്ന ജനത്തിനുനേരേ കൊഞ്ഞനംകുത്തും!

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സി.ബി.ഐയോട്‌ സി.പി.എമ്മിനു സ്‌നേഹം വഴിഞ്ഞൊഴുകുകയാണ്‌. അനഘ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്‌ത കേസില്‍ ഏക പ്രതിയായ ലതാനായര്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസിലെ വാദിയായ ക്രൈം നന്ദകുമാര്‍ ലതാനായര്‍ക്ക്‌ ഒരു കോടി രൂപ വാഗ്‌ദാനം നല്‍കി എന്ന സി.ബി.ഐയുടെ സത്യവാങ്‌മൂലമാണ്‌ സി.പി.എം. സെക്രട്ടറിയെ ഹര്‍ഷപുളകിതനാക്കിയിരിക്കുന്നത്‌. സി.പി.എം. നടത്താന്‍ പോകുന്ന പ്രചാരണത്തില്‍ ഈ വിജയം ഉള്‍ക്കൊള്ളിക്കും എന്നും നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസിനേക്കുറിച്ച്‌ അന്വേഷിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടുകഴിഞ്ഞു.

അനഘയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. പരിശുദ്ധം, ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടെ കൈകള്‍ അശുദ്ധം. ഇങ്ങനെയാണു സി.പി.എം. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇപ്പോഴത്തെ സി.പി.എം. ഇങ്ങനെയാണ്‌. അവര്‍ രാഷ്‌ട്രീയ പ്രതിയോഗികളെ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും മാത്രമേ എതിര്‍ക്കൂവെന്നു പ്രസംഗിക്കും, പക്ഷേ, ആവശ്യാനുസരണം പ്രതിയോഗികളെ ഉന്മൂലനം ചെയ്യും. അവര്‍ ആവശ്യാനുസരണം ജുഡീഷ്യറിയെയും സി.എ.ജിയെയും ഗവര്‍ണറെയും സി.ബി.ഐയെയും എല്ലാം എതിര്‍ക്കും, അപമാനിക്കും, അപഹസിക്കും. അവരുടെ പോലീസ്അന്വേഷിക്കും. കുറ്റവാളികളെ കണ്ടെത്തും ശിക്ഷിക്കും.

പക്ഷേ, തങ്ങളുടെ അനുകൂലികളാണ്‌ എങ്കില്‍ സ്‌ത്രീപീഡനം നടത്തിയാലും പാര്‍ട്ടി ഓഫീസുകളില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും പട്ടികയുണ്ടാക്കി ആളെക്കൊല്ലും എന്നു പ്രഖിപിച്ചാലും പാര്‍ട്ടി ശിക്ഷ മാത്രമേ ഉണ്ടാകൂ.

രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള കേസും ശിക്ഷയും ഉണ്ടാവില്ല. അതായത്‌ ഇത്തരക്കാര്‍ അത്യന്തികമായി നിയമത്തിനു മുന്നില്‍നിന്നു രക്ഷപ്പെടും എന്നര്‍ഥം. ഇനി ഇതാ പാര്‍ട്ടി കോടതിയും വരാന്‍ പോകുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കാരുടെ പങ്ക്‌ തെളിയിക്കാനായിരിക്കും പാര്‍ട്ടി കോടതി. പക്ഷേ, ഇത്‌ ഒരു പ്രത്യേകതരം കോടതിയാണ്‌. ഇവിടെ ആദ്യം വിധി ന്യായം പ്രഖ്യാപിക്കപ്പെടും. പിന്നീടാണ്‌ വാദവും സത്യം കണ്ടെത്തലും ഒക്കെ നടക്കുക! കുറ്റവാളികള്‍ രക്ഷപ്പെടുന്നതാവും വിധിന്യായം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Independence Day of India.

 

Independence Day of India.
31 States,
1618 Languages,
6400 Castes,
6 Religion,
6 Ethnic Groups,
29 Major festivals
& 1 Country!
Be Proud to be an Indian!..
Fun & Info @ Keralites.netHappy Independence Day !!!Fun & Info @ Keralites.net
                              
                                                    Fun & Info @ Keralites.net

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മലയാളസിനിമയിലെ ആദ്യപ്രണയം

 

മലയാളസിനിമയിലെ ആദ്യപ്രണയം

 

സെറ്റില്‍ മൊട്ടിടുന്ന പ്രണയം, പിന്നെ ഒളിച്ചോട്ടം, തട്ടിക്കൂട്ടിയുള്ള വിവാഹം. സിനിമാതാരങ്ങളുടെ വിവാഹത്തിലേക്കുള്ള പൂര്‍വകര്‍മങ്ങളുടെ ഇത്തരം എത്ര കഥകള്‍ നാം കേട്ടിരിക്കുന്നു. നായികാ നായകന്മാര്‍ ജീവിതത്തിലൊന്നിച്ചത്‌, പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുമായുള്ള നടിമാരുടെ പ്രണയം വിവാഹത്തില്‍ കലാശിക്കുന്നത്‌്, ഈവിധ സംഭവങ്ങളാല്‍ സമ്പുഷ്‌ടമാണ്‌ മലയാളസിനിമ.

ഇത്തരം ഒളിച്ചോട്ടം, പ്രണയവിവാഹങ്ങള്‍ മാര്‍ത്താണ്ഡവര്‍മയെന്ന രണ്ടാമത്തെ മലയാളസിനിമയില്‍നിന്ന്‌ തുടങ്ങുന്നു. ഈ നിശബ്‌ദ ചിത്രത്തിന്റെ നിര്‍മാതാവ്‌ സുന്ദര്‍രാജും നായിക ദേവകിഭായിയും തമ്മിലുള്ള പ്രണയവും വിവാഹവും അക്കാലത്ത്‌ വാര്‍ത്തയായിരുന്നില്ല. തുടര്‍ന്നുള്ള ഇവരുടെ ജീവിതം മലയാള സിനിമാചരിരതത്തിലെ ഒരു ഏടായി. നാഗര്‍കോവിലിലെ ഒരു അതിനസമ്പന്ന നാടാര്‍ ക്രിസ്‌ത്യന്‍ കുടുംബത്തില്‍ പിറന്ന സുന്ദര്‍രാജ്‌ ജെ.സി. ഡാനിയലിന്റെ ബന്ധുവായിരുന്നു. ഡാനിയല്‍ 'വിഗതകുമാരന്‍' നിര്‍മിക്കുമ്പോള്‍ ആദ്യാവസാനം ഒരു പ്രൊഡക്‌്ഷന്‍ കണ്‍ട്രോളറുടെ ജോലി നിര്‍വഹിച്ചത്‌ സുന്ദര്‍രാജാണ്‌. ഡാനിയലിന്റെ തകര്‍ച്ചയ്‌ക്ക് സാക്ഷിയായ സുന്ദര്‍രാജിന്‌ പക്ഷേ തന്റെ ബന്ധുവിന്റെ അനുഭവം പാഠമായിരുന്നില്ല. തനിക്കും ഒരു സിനിമ പിടിക്കണമെന്ന ആഗ്രഹം സുന്ദര്‍രാജില്‍ ഉല്‍ക്കടമായി. ഡാനിയലിന്റെ തകര്‍ച്ചയറിയാമായിരുന്ന ബന്ധുക്കള്‍ സുന്ദര്‍രാജിനെ ആവുന്നതും വിലക്കി. പക്ഷേ അദ്ദേഹമുണ്ടോ പിന്മാറുന്നു. തന്റെ വമ്പിച്ച ഭൂസ്വത്ത്‌ വിറ്റുകിട്ടിയ പണംകൊണ്ട്‌ ശ്രീരാജേശ്വരി സ്‌റ്റുഡിയോ നാഗര്‍കോവിലില്‍ തുടങ്ങി. തുടര്‍ന്ന്‌ 'മാര്‍ത്താണ്ഡവര്‍മ'യുടെ നിര്‍മാണം ആരംഭിച്ചു ആ യുവാവ്‌. ബന്ധുക്കളില്‍നിന്ന്‌ യാതൊരു സഹായവും അദ്ദേഹത്തിന്‌ ലഭിച്ചില്ല. ഷൂട്ടിംഗ്‌ പുരോഗമിക്കുന്തോറും നായികയായിരുന്ന ദേവകി ഭായിയുമായി അദ്ദേഹം അടുത്തു. ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ പിറന്ന ദേവകിഭായി അക്കാലത്ത്‌ ദക്ഷിണേന്ത്യയിലെ പേരുകേട്ട നടിയായിരുന്നുവത്രെ. ഷൂട്ടിംഗ്‌ പുരോഗമിക്കുന്തോറും ഇരുവരും കൂടുതല്‍ അടുത്തു. ഷൂട്ടിംഗ്‌ തീര്‍ന്നതും രണ്ടുപേരും വിവാഹിതരായി. വ്യത്യസ്‌ത മതസ്‌ഥരായതിനാല്‍ ഇവര്‍ സ്വന്തം വീടുകളില്‍നിന്ന്‌ നിഷ്‌കാസിതരുമായി.

ഇനിയുള്ളത്‌ ഒരു സിനിമാക്കഥ. പകര്‍പ്പവകാശക്കേസില്‍ പരാജയപ്പെട്ട സുന്ദര്‍രാജ്‌ തീര്‍ത്തും പാപ്പരായി. ശേഷിച്ച സ്വത്തും സ്‌റ്റുഡിയോ നിന്ന സ്‌ഥലവും ഉപകരണങ്ങളും നിസാര വിലയ്‌ക്ക് കടം തീര്‍ത്ത സുന്ദര്‍രാജ്‌ പിന്നീട്‌ ജോലി അന്വേഷിച്ച്‌ നാടുചുറ്റി. പലപല ജോലികള്‍ ചെയ്‌ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേര്‍ത്ത അദ്ദേഹത്തെ ഇന്ന്‌ നാം കാണുമ്പോലെ നടിയായ ഭാര്യ ഉപേക്ഷിച്ചുപോയില്ല. വിവാഹാനന്തരം അവരും സിനിമയില്‍നിന്ന്‌ പുറത്താക്കപ്പെട്ടു. തകര്‍ച്ചയില്‍ നീന്തുന്ന ഭര്‍ത്താവിനെ ഉപേക്ഷിക്കാതെ അദ്ദേഹത്തിന്റെ ദുരിതങ്ങള്‍ തന്റേതായി ആ സ്‌ത്രീ സ്വീകരിച്ചു. ഫലം വിസ്‌മൃതിയുടെ ലോകത്തേക്ക്‌ ആ നടി വളരെപ്പെട്ടെന്ന്‌ തള്ളപ്പെട്ടു.

അച്‌ഛന്‍ തിരുവനന്തപുരത്ത്‌ പത്രപ്രവര്‍ത്തകനായിരുന്നപ്പോള്‍ ഡാനിയലിനെ പലതവണ അഗസ്‌തീശ്വരത്ത്‌ പോയി കണ്ടിരുന്നു. അദ്ദേഹത്തില്‍നിന്ന്‌ സുന്ദര്‍രാജിനെക്കുറിച്ച്‌ കേട്ടറിഞ്ഞ അച്‌ഛന്‌ എങ്ങനെയും മലയാളത്തിലെ രണ്ടാമത്തെ സിനിമാ നിര്‍മാതാവിനെ കാണണമെന്ന്‌ വാശി. ഡാനിയല്‍ നല്‍കിയ വിവരമനുസരിച്ച്‌ അന്വേഷണം നടത്തിയ അച്‌ഛന്‍ അദ്ദേഹത്തെ തിരുവനന്തപുരത്ത്‌ കണ്ണമ്മൂലയിലുള്ള ഒരു റേഷന്‍കടയില്‍ കണ്ടെത്തി. ആ കടയുടെ നടത്തിപ്പുകാരനായി, അരി തൂക്കിക്കൊടുക്കുന്ന സുന്ദര്‍രാജിനെ കണ്ടപ്പോള്‍ അച്‌ഛന്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഔപചാരികമായ പരിചയപ്പെടലിന്‌ ശേഷം മാര്‍ത്താണ്ഡവര്‍മയെക്കുറിച്ച്‌ വിശദമായി സുന്ദര്‍രാജില്‍നിന്ന്‌ ചോദിച്ചറിഞ്ഞു എന്റെ പിതാവ്‌. ദീര്‍ഘനേരത്തെ സംഭാഷണത്തിനിടയില്‍ തന്റെ പത്നിയെ സുന്ദര്‍രാജ്‌ അച്‌ഛന്‌ പരിചയപ്പെടുത്തി. നടിയുടെ യാതൊരു ലക്ഷണവും അശേഷിക്കാത്ത ആ സ്‌ത്രീയില്‍ തനി ഒരു വീട്ടമ്മയെയാണ്‌ അച്‌ഛന്‍ കണ്ടത്‌. ഒരുകാലത്ത്‌ തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്നൊരു താരത്തിന്റെ ദുരന്തപര്യവസാനം ഇങ്ങനെയോ എന്നോര്‍ത്ത്‌ അച്‌ഛന്‍ സങ്കടപ്പെട്ടു. പിരിയാന്‍നേരത്ത്‌ സുന്ദര്‍രാജ്‌ അച്‌ഛനോട്‌ ഒരുറപ്പ്‌ ആവശ്യപ്പെട്ടു. ഞാനോ, എന്റെ ഭാര്യയോ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന്‌ എഴുതരുത്‌. അയല്‍വീട്ടിലുള്ളവര്‍ക്കുപോലും തന്റെ ഭാര്യ ഒരുകാലത്ത്‌ താരത്തിളക്കമുള്ള നടിയായിരുന്നുവെന്ന സത്യമറിയില്ലെന്ന്‌ സുന്ദര്‍രാജ്‌ അച്‌ഛനോട്‌ പറഞ്ഞു. ഒരു പത്രപ്രവര്‍ത്തകന്‌ എത്രനാള്‍ സത്യം കടിച്ചമര്‍ത്തി വയ്‌ക്കാന്‍ കഴിയും. അച്‌ഛന്‍ പ്രവര്‍ത്തിച്ചിരുന്ന 'മലയാളി' ദിനപത്രത്തില്‍ ഒരുദിവസം സുന്ദര്‍രാജിനെക്കുറിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെട്ടു. അതോടെ സുന്ദര്‍രാജിനെയും ദേവകി ഭായിയെയും ഒരിക്കല്‍കൂടി ലോകം അറിഞ്ഞു. ഭാഗ്യം, ആ ലേഖനത്തിലൂടെ മാര്‍ത്താണ്ഡവര്‍മ എന്ന ചിത്രം മാത്രമല്ല, സുന്ദര്‍രാജും ദേവകി ഭായിയും സിനിമാചരിത്രത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടു.

പില്‍ക്കാലത്ത്‌ എത്ര ഒളിച്ചോട്ടങ്ങള്‍ മലയാളസിനിമ കണ്ടു. തകര്‍ച്ചയില്‍ ഭാഗഭാക്കാകാതെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ വേറൊരുവന്റെ കൂടെ ഒളിച്ചോടുന്ന നടിമാര്‍ മലയാള സിനിമയിലുണ്ടായി. നാണിപ്പിക്കുന്ന എത്ര കഥകള്‍ നാം കേട്ടു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. സിനിമാനടിമാര്‍ പച്ചത്തുരുത്തുകള്‍ തേടുന്നവരാണെന്ന്‌ സിനിമാ എഴുത്തുകാര്‍ കഥകളുടെയും ഉദാഹരണങ്ങളുടെയും അകമ്പടിയോടെ എഴുതി. ചില നടികളാകട്ടെ എല്ലാം നഷ്‌ടപ്പെട്ടപ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നതും നാം മലാളികള്‍ കണ്ടു. ഒളിച്ചോട്ടങ്ങളുടെ ബാക്കിപത്രമായി അവരുടെ ജീവിതങ്ങള്‍ മാറി. നിറഞ്ഞുനിന്ന നടിമാരും കുത്തുപാളയെടുത്ത നിര്‍മാതാക്കളും പില്‍ക്കാല സിനിമയുടെ ദുരന്തമുഖങ്ങളായി ശേഷിച്ചു. വസ്‌ത്രം മാറുമ്പോലെ ഭര്‍ത്താക്കന്മാരെ മാറി സ്വീകരിച്ച നടിമാരും മലയാളസിനിമയിലുണ്ടായി. ഈ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ എത്ര പവിത്രമായിരുന്നു സുന്ദര്‍രാജ്‌-ദേവകിഭായി ദമ്പതിമാരുടെ ജീവിതം. മാറ്റ്‌ കുറഞ്ഞിട്ടും ആ നടി ഭര്‍ത്താവിനെ ഉപേക്ഷിച്ചില്ല. പകരം ഭര്‍ത്താവിന്റെ വേദനകള്‍ തന്റേതാക്കി ജീവസന്ധാരണം നടത്തി ദേവകിഭായി. സിനിമയിലെ ഒളിച്ചോട്ടങ്ങള്‍ക്ക്‌ അത്യപൂര്‍വമായ ഒരു ശുഭപര്യവസാന ജീവിതമാണിപ്പോഴും സുന്ദര്‍രാജ്‌-ദേവകിഭായി ദാമ്പത്യം. മാര്‍ത്താണ്ഡവര്‍മ ജീവിതനൊമ്പരമായപ്പോള്‍ ദേവകിഭായി ആശ്വാസത്തിന്റെ കുളിര്‍മഴയായി സുന്ദര്‍രാജിന്‌.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Health Benefit of Soya Milk !!!

 

 
Health Benefit of Soya Milk :--


Soya milk,
which is made from soaking,
grinding and boiling soy
 beans with water,
is a very nutritious drink.

1. Improve Lipid Profile:-
The most important attribute
 of soy milk is its ability to improve
your blood lipid profile.

 

Unlike dairy milk,
which is high in saturated fat and cholesterol,
soy milk fat is mostly unsaturated
 with zero cholesterol.

2. Strengthen Blood Vessel Integrity:-

 

The omega-3 and omega-6 fatty acids
as well as the powerful phyto-antioxidants
in soy can effectively protect your blood
vessels from lesions and hemorrhage.

3. Promote Weight Loss:-
 
Soya milk is naturally lower
 in sugar content than regular milk.
 
 Cow's milk has about 12 grams
of sugar per cup as opposed
to only 7 grams in soy milk.
 
This is why a cup of whole soy milk
has only 80 calories,
 which is the equivalent of skim milk.

4. Prevent Prostate Cancer:-
 
Soya milk is a rich source
 of phytoestrogen,
a unique plant hormone
 that can inhibit the production
of testosterone in men.
 
 Reduced testosterone levels
can significantly cut the risk
of prostate cancer.

5 . Prevent Osteoporosis:-
 
Osteoporosis is another age
 and hormone related disease.
 
 The phytoestrogen in soy
can help accelerate calcium
absorption by your body
and prevent the loss of bone mass.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___