കാള പെറ്റെന്ന് കേട്ട്് കയറ് എടുക്കുന്നവരാണല്ലോ ഇവിടെ ഒരു കൂട്ടര്‍. പിന്നെ, ചാടി കളിയടാ കൊച്ചുരാമ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ ചാടി കളിക്കാന്‍ ഇവിടെ കുറെ കൊച്ചുരാമന്‍മാരും. എന്തൊക്കെയാം എഴുതി വിടുന്നേ! വായ്പ എഴുതി തള്ളാന്‍ മന്ത്രിമാരെ ഭീഷണിപിടുത്തി, അവരുടെ കാലുപിടിച്ചു,ചില രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചു. ഇവരാണ് മാറിമാറി വന്നിരുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്് എന്തൊക്കെയായിരുന്നു ബഹളം. അവസാനം പവനാഴി ശവമായി-എന്നു പറഞ്ഞതുപോലെയായി.
ഒരു കാര്യം തിരിച്ച്ചോദിക്കട്ടെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം കൊമ്പുണ്ടോ! ചിലര്‍ വിചാരിക്കുന്നതുപോലെ മാധ്യപ്രവര്‍ത്തകര്‍ എല്ലാവരും മുകേഷ്-അനില്‍ അംബാനികളല്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നൂറില്‍ എഴുപത്തിയഞ്ച് ശതമാനവും സാധാരണക്കാരാണ്. എല്ലാ ജോലിക്കും അതിന്റേതായ കഷ്്ടപാടും ബുദ്ധിമുട്ടുമുണ്ട്. മാധ്യമപ്രവര്‍ത്തനം അത്ര എളുപ്പമുള്ള പണിയല്ല. സമൂഹത്തിന്റെ ഭാഗമെന്നനിലയില്‍ ജീവിതത്തിലും ജോലിയിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഭീഷണികളും ഉണ്ടാകാറുണ്ട്. ഇവര്‍ അനുഭവിക്കുന്ന ദുഖങ്ങളും ദുരിതങ്ങളും പീഢനങ്ങളുമൊന്നും മറ്റുള്ളവര്‍ക്ക് അറിയേണ്ടതില്ല. പുറത്ത് നിന്നും കാണുമ്പോള്‍ വൈറ്റ്കോളര്‍ ജോലി, ശരീരം അനങ്ങേണ്ട, എപ്പോഴും വെല്‍ ഡ്രെസ്സിംഗ്, വാഹനം, സാമൂഹ്യ-സാംസ്്കാരിക-രാഷട്രീയബന്ധങ്ങള്‍, എപ്പോഴും ടിവിയില്‍ വരുന്നു, എപ്പോഴും എല്ലാ വിഷയങ്ങളിലും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വാചാലരാകുന്നു, സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്ത്് കൊണ്ടുവരുന്നു, എന്നാല്‍ കിട്ടുന്ന ശമ്പളമോ പറയേണ്ടതില്ല. സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ മാധ്യമമേഖലയില്‍ ഉപജീവനമാര്‍ഗം നടത്തുന്നു. അതേസമയം ഒരുതുണ്ട് ഭൂമിപോലുമില്ലാത്ത അവശത അനുഭവിക്കുന്ന പത്രക്കാര്‍ ഇപ്പോഴുമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചിലര്‍ക്ക് തൊട്ടുകൂടാത്തവര്‍, തീണ്ടി കൂടാത്തവര്‍..
ഒരു കാര്യം മനസിലാക്കുക, ഈ ആക്ഷേപങ്ങള്‍ കൊണ്ടൊന്നും മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ തളര്‍ത്താന്‍ നോക്കേണ്ട- അവര്‍ ഇവിടെ നടക്കുന്ന സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. അത് അവരുടെ ജോലിയാണ്. ഇപ്പോഴത്തെ ഫ്ളാറ്റ് വിവാദവും ഒരു മാധ്യമം തന്നെയാണ്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് പുറത്ത്് കൊണ്ടുവന്നത്. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോടും വാശിയില്ല- അവരുടെ തൊഴിലില്‍ ഉള്ള ആത്മാര്‍ഥത ഇനിയും കൃത്യമായി തുടരും-
എഴുത്തിലൂടെയും വാചാലതയിലൂടെയും-ഒപ്പം ക്യാമറ കണ്ണുകളിലൂടെയും.
സജിന്‍ തിരുവല്ലം
അദ്ദ്ലൈട്ദ് ആസ്ട്രേലിയ
(മുന്‍ സബ്-എഡിറ്റര്‍, വീക്ഷണം, തിരുവനന്തപുരം)
On Sat, Jul 21, 2012 at 10:50 PM, Sanal Kumar <sanalfreeland@gmail.com> wrote: