Friday, 18 May 2012

[www.keralites.net] അബൂക്കയുടെ ഹോട്ടലില്‍ കാഷ്യര്‍ നിങ്ങള്‍തന്നെ

 

Fun & Info @ Keralites.net


ശരാശരി മലയാളി മനസ്സിലെ വറ്റാത്ത നന്മയുടെ ഉയര്‍ന്ന മാതൃകയാകുകയാണീ സാധാരണക്കാരന്‍. ഇത് അബൂബക്കര്‍ എന്ന അബൂക്ക. ചതിയുടെയും വഞ്ചനയുടെയും കാലത്ത് മറ്റുള്ളവരെ വിശ്വസിക്കാനും സത്യസന്ധരായി ജീവിക്കാനും അബൂക്ക നമ്മെ പഠിപ്പിക്കുകയാണ്.

മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന ഈ അറുപതുകാരന്റെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗം ഈ ചെറിയ ഹോട്ടലാണ്. ഹോട്ടലിന് പേരിട്ടിട്ടില്ലാത്തതുപോലെ തന്നെ കാഷ്യറോ മാനേജരോ ഇല്ല. കടയിലേക്ക് വരുന്ന ആരേയും നിറപുഞ്ചിരിയോടെ അബൂക്ക സ്വാഗതം ചെയ്യും. ചിരപരിചിതനോടെന്നപോലെ ആത്മാര്‍ഥത നിറഞ്ഞ കുശലപ്രശ്‌നങ്ങള്‍. സമയമുണ്ടെങ്കില്‍ ഫുട്‌ബോളും അല്പം രാഷ്ട്രീയവും. തുടര്‍ന്ന് സല്‍ക്കാരമാണ്. ചായ, നെയ്യപ്പം, പൊറോട്ട, വെള്ളപ്പം, ചോറ്, പൊരിച്ചമീന്‍.. കൊതിയൂറുന്ന വിഭവങ്ങളില്‍ നാടന്‍ രുചിയുടെയും കൈപ്പുണ്യത്തിന്റെയും രസക്കൂട്ട്.

വയറുനിറയെ കഴിച്ച് കൈകഴുകി തിരിയുമ്പോഴും അബൂക്ക ചെറുപുഞ്ചിരിയോടെ അടുത്തയാള്‍ക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാകും. ബില്ലുചോദിക്കുമ്പോള്‍ മനക്കണക്കുകൂട്ടി അബൂക്ക സംഖ്യ പറയും. തുക തീരെ ചെറുതെന്ന് തോന്നാം. പറഞ്ഞ പണം കടയ്ക്കുമുന്നിലെ മേശവലിപ്പ് തുറന്ന് സ്വയം നിക്ഷേപിക്കാം. ബാക്കിയുണ്ടെങ്കില്‍ അതും സ്വയം എടുക്കാം. 1995 ഫിബ്രവരി 22ന് തുടങ്ങിയ ഈ ചായക്കട തന്നെ ചതിച്ചിട്ടില്ലെന്ന് അബൂക്കയുടെ അനുഭവസാക്ഷ്യം. ഒരാളും ഇതുവരെ കീറിയതോ കേടായതോ ആയ നോട്ടുകള്‍ നിക്ഷേപിച്ചിട്ടില്ലെന്ന് അബൂക്ക പറയുന്നു. 'ആളുകളെ വിശ്വാസമുണ്ടെങ്കില്‍ അവര്‍ ചതിക്കില്ല അബൂക്കയ്ക്ക് സംശയമില്ല. കാലത്ത് ഏഴുമുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. അബൂക്കയുടെ ഭാര്യ ജമീലയാണ് എല്ലാ ഭക്ഷണവും പാകം ചെയ്യുന്നത്.

1980 മുതല്‍ '95 ഫിബ്രവരി 15 വരെ 'ത്രീസ്റ്റാര്‍' എന്ന പേരില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ബീഡി തെരച്ച് വിറ്റിരുന്നു അബൂക്ക. ബീഡിക്കമ്പനി നഷ്ടത്തിലായതോടെയാണ് ഹോട്ടല്‍ തുടങ്ങിയത്. ഭക്ഷണം വിളമ്പുന്നത് തന്റെ കടമ. പണം നല്‍കുക എന്നത് കഴിക്കുന്നയാളിന്റെ മര്യാദ ഇതാണ് അബൂക്കയുടെ തത്ത്വശാസ്ത്രം. അത് കൊണ്ടാണ് കാഷ്യറെ വെക്കാത്തത്. മാര്‍ക്കറ്റില്‍ മീനിന്റെ വില കൂടുമ്പോള്‍ ഇവിടെയും കൂടും. 5, 10 സംഖ്യകളല്ലാതെ ചില്ലറ സംഖ്യകള്‍ ബില്ലിനുണ്ടാവില്ല. അല്പം പണം കുറച്ചാലും ചില്ലറ ഒഴിവാക്കി എളുപ്പം പണം മേശയിലിട്ടും ബാക്കി എടുത്തും പോകാമല്ലോ.

ഏഴാം ക്ലാസുകാരനായ അബൂക്കയ്ക്ക് പരന്ന വായനയുണ്ട്. രാഷ്ട്രീയവും ഫുട്‌ബോളുമൊക്കെ നിറയുന്ന ചര്‍ച്ചയ്ക്കും അബൂക്കയുടെ കട വേദിയാകാറുണ്ട്. അനുജന്‍ വാങ്ങിയ പഴയ ഒരു വീട്ടിലാണ് ഹോട്ടല്‍. പുലാമന്തോള്‍ അങ്ങാടിയിലെ കൊളത്തൂര്‍ റോഡിലാണിത്. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഏറെ തിരക്ക്. ദൂരദേശത്തില്‍ നിന്നുപോലും ആളുകളെത്തും. തുറന്ന പണപ്പെട്ടി. പുലാമന്തോളിലെ തന്റെ ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന അബൂബക്കര്‍. ഭക്ഷണം കഴിച്ച ശേഷം മേശയില്‍ പണം കൃത്യമായി നിക്ഷേപിക്കുന്ന ഉപഭോക്താവിനെയും കാണാം.

--
Joe, The Knight Templar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Sexiest Celebs

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ശ്രീലങ്കയിലെ ചക്കമാഹാത്മ്യം..

 


Fun & Info @ Keralites.netവിട്ടുതൊടിയില്‍ ഇഷ്ടംപോലെ കിട്ടുന്നുണ്ടെങ്കിലും ചക്കയെ തെല്ലും വിലയില്ലാത്ത കേരളീയര്‍ക്ക് ശ്രീലങ്കയില്‍ നിന്ന് ചിലതു പഠിക്കാനുണ്ട്. പ്രകൃതിയില്‍നിന്നു കിട്ടുന്ന കലര്‍പ്പില്ലാത്ത ഭക്ഷ്യവിഭവമെന്ന നിലയില്‍ അവര്‍ ചക്കയെ പലതരത്തില്‍ ഉപയോഗിക്കുന്നു. കറിയായും ചിപ്‌സായും അച്ചാറായും മറ്റും മറ്റും.....

ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ലങ്കയില്‍പോയ രുചി കര്‍ഷകസംഘം വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായാണ് മടങ്ങിയത്. അക്കാര്യങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതയന്വേഷിക്കുകയാണ് അടുത്തപടി. വയനാട്ടിലെ രുചി കര്‍ഷകക്കൂട്ടായ്മയുടെ പ്രതിനിധി സി.ഡി. സുനീഷ്, അഡിഗെപത്രിക പത്രാധിപര്‍ ശ്രീപഡ്രെ, കര്‍ണാടകത്തിലെ കര്‍ഷകനായ ബാലചന്ദ്രഹെഗ്‌ഡെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 22 മുതല്‍ 30 വരെ ശ്രീലങ്കയിലുണ്ടായിരുന്ന ഇവര്‍ കര്‍ഷകരുമായും സാങ്കേതികവിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.

മൂന്നുതരത്തിലാണ് ലങ്കയില്‍ ചക്ക വരുംനാളുകളിലേക്കുവേണ്ടി കരുതിവെക്കുന്നത്. ഉപ്പിലിടുകയാണ് ഒരു രീതി. ജലാംശം പൂര്‍ണമായും ഒഴിവാക്കുന്നവിധത്തില്‍ ഉണക്കിയെടുക്കുകയാണ് മറ്റൊരുവഴി. മൂന്നു നാലുദിവസത്തേക്ക് ചക്കവിഭവങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നവിധത്തില്‍ സംസ്‌കരിച്ചെടുക്കുന്ന രീതിയുമുണ്ട്.

ദീര്‍ഘകാലം സൂക്ഷിച്ചാലും കേടുവരാത്ത രീതിയില്‍ ടിന്നിലടച്ച കറിയായി സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്നതാണ് പോളോസ് കറി. 
ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഈ കറി കയറ്റിയയക്കുന്നുമുണ്ട്. സംസ്‌കരണത്തിനുവേണ്ടി ശരീരത്തിന് ഹാനികരമായ വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് പോളോ കറിയെ വ്യത്യസ്തമാക്കുന്നതത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍തന്നെ ഭക്ഷ്യവിഭവമെന്ന നിലയില്‍ ചക്കയുടെ സാധ്യത തിരിച്ചറിഞ്ഞവരാണ് ശ്രീലങ്കക്കാര്‍. ലങ്കയുടെ ദേശീയനായകനായി വിശേഷിപ്പിക്കപ്പെടുന്ന കോസ്മാമ ചക്കയുടെ പ്രചാരണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. 

അന്നംതരുന്ന മരം എന്ന അര്‍ഥത്തില്‍ പ്ലാവിനെ അദ്ദേഹം 'റൈസ് ട്രീ' എന്നാണ് വിശേഷിപ്പിച്ചത്. വെട്ടാന്‍ പാടില്ലാത്ത മരങ്ങളുടെ പട്ടികയിലാണ് പ്ലാവിന്റെ സ്ഥാനമെന്നു പറയുമ്പോള്‍ത്തന്നെ ശ്രീലങ്കയില്‍ ചക്കയ്ക്കുള്ള പ്രാധാന്യം വ്യക്തമാണല്ലോ.

ചക്കയില്‍നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളുണ്ടാക്കുന്ന 12 ഫാക്ടറികള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്ക സംസ്‌കരണത്തില്‍ സാങ്കേതികപരിശീലനം നല്‍കുന്ന 14 സ്ഥാപനങ്ങളുമുണ്ട്. ചക്കയുടെ പ്രചാരണത്തിനുവേണ്ടി 'ജാക്ക് ഫൗണ്ടേഷന്‍' എന്ന സര്‍ക്കാറിതര സംഘടനയും സ്ത്രീകൂട്ടായ്മയായ 'സവിസ്ത്രീ'യും റൂറല്‍ എന്റര്‍പ്രൈസസ് നെറ്റ്‌വര്‍ക് എന്ന കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നു. 

ചക്കയും അതിന്റെ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ കേരളീയരും ലങ്കയുടെ മാതൃക പിന്തുടര്‍ന്നെങ്കില്‍ എന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചുപോവുക സ്വാഭാവികം. സംസ്ഥാന ആസൂത്രണസമിതിയുമായി കൂടിയാലോചന നടത്തി അതിനുവേണ്ടി പദ്ധതിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടിലെ ഉറവിന്റെ പ്രവര്‍ത്തകര്‍. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___