Wednesday, 7 December 2011

[www.keralites.net] മൈക്രോവേവ് പാചകം ക്യാന്‍സറുണ്ടാക്കും

മൈക്രോവേവ് പാചകം ക്യാന്‍സറുണ്ടാക്കും

മൈക്രോവേവ് അവന്‍ ആധുനിക അടുക്കളയുടെ അവിഭാജ്യ ഘടകമാണ്. പാചകം ചെയ്യാനും ചൂടാക്കാനും നിമിഷനേരം മതിയെന്നത് തന്നെയാണ് ഇതിന്റെ ഗുണം.

എന്നാല്‍ ഗുണത്തോടൊപ്പം ചില ദോഷങ്ങളും മൈക്രോവേവിനുണ്ട്. ഇലക്ട്രിക്
, മാഗ്നറ്റിക് റേഡിയേഷനിലൂടെയാണ് മൈക്രോവേവ് പ്രവര്‍ത്തിക്കുന്നത്. ഇത് ഭക്ഷണ കണികകള്‍ക്കുള്ളിലൂടെ കടക്കുകയും അങ്ങനെ ചൂടാക്കുകയുമാണ് ചെയ്യുന്നത്. ഈ ചൂടാണ് ഭക്ഷണം വേവിക്കാനും ചൂടാക്കാനും ഉപയോഗിക്കുന്നത്. ഇത്തരം ചൂടില് വേവുന്ന ഭക്ഷണം ശരീരത്തിലെ ലൂക്കോസൈറ്റുകളെ വര്‍ദ്ധിപ്പിക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇത് ക്യാന്‍സര്‍ ബാധക്ക് വഴി വയ്ക്കുന്നു.

ജീന്‍ ആള്‍ട്ടറിംഗ് ടെക്‌നോളജി വഴിയാണ് മൈക്രോവേവ് പ്രവര്‍ത്തിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ പോഷണം നശിപ്പിക്കുകയാണ് ചെയ്യുന്നത്.

മൈക്രോവേവിലെ റേഡിയേഷന്‍ ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പാദനം തടയുന്നു. ഇത് നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നു.

വയറ്റിലും ആമാശയത്തിലും ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള കോശങ്ങള്‍ മൈക്രോവേവ് ഉണ്ടാക്കുന്നു. ശരീരത്തിന് വൈറ്റമിനുകള്‍ ആഗിരണം ചെയ്യാനുള്ള കഴിവും ഇത് കുറയ്ക്കുന്നു.

ഇത്തരം കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നത് മൈക്രോവേവിലെ പാചകം പൂര്‍ണസുരക്ഷിതമാണെന്ന പറയാനാവില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] കമ്പ്യൂട്ടറിന് മുന്നിലിരുന്നാല്‍ സ്‌പോണ്ടിലൈറ്റിസ്

കമ്പ്യൂട്ടറിന് മുന്നിലിരുന്നാല്‍ സ്‌പോണ്ടിലൈറ്റിസ്

ഇന്ന് മിക്കവാറും ജോലികളെല്ലാം ചെയ്യുന്നത് കമ്പ്യൂട്ടറിലൂടെയാണ്. കമ്പ്യൂട്ടര്‍ ജോലിഭാരം ലഘൂകരിക്കുന്നുണ്ടെങ്കിലും ഇതിന് മുന്നിലിരുന്ന് വരുത്തിക്കൂട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രധാന പ്രശ്‌നമാണ് ബാക് പെയിന്‍ അഥവാ നടുവേദന. ഇക്കാരണം കൊണ്ട് ജോലിയുപേക്ഷിക്കേണ്ടി വന്നിട്ടുള്ളവര്‍ വരെയുണ്ടെന്നു പറയുമ്പോള്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കാവുന്നതേയുള്ളൂ.

പ്രധാനമായും ഇരിക്കുന്ന രീതി ശരിയല്ലാത്തതു കൊണ്ടാണ് നടുവേദന വരുന്നത്. കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടി വരുമ്പോള്‍ നിവര്‍ന്നിരിക്കണമെന്നു കരുതിയാലും പലപ്പോഴും വളഞ്ഞുപോകുന്നത് സ്വാഭാവികമാണ്. ഇത് പലരും കാര്യമായി എടുക്കാറില്ലെങ്കിലും നടുവേദന വരുത്തി വയ്ക്കുന്ന ഒരു പ്രധാന കാരണമാണിത്.

കുറേ സമയം കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല. ഇതും നടുവേദനക്ക് കാരണമാകുന്നുണ്ട്.

കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ഇരിക്കുന്ന രീതി ശരിയല്ലെങ്കില്‍ പുറകിലെ മസിലുകള്‍ക്ക് സ്‌ട്രെയിനുണ്ടാകുകയും ഇത് നടുവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.

ഇത്തരം ബാക്ക് പെയ്ന്‍ കുറയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ശരിയായ രീതിയില്‍ ഇരുന്നാല്‍ ഒരു പരിധി വരെ നടുവേദനയ്ക്ക് പരിഹാരം കണ്ടെത്താം. നിവര്‍ന്നിരിക്കുവാന്‍ ശ്രമിക്കുക. ഇത് സ്‌പൈനല്‍ കോഡിന് സമ്മര്‍ദം നല്‍കാതിരിക്കും. സ്‌പൈനല്‍ കോഡിന് സമ്മര്‍ദമേറ്റാല്‍ സ്‌പോണ്ടിലൈറ്റിസ് പോലുള്ള രോഗങ്ങളായിരിക്കും ഫലം. നടുവിന് താങ്ങു നല്‍കുന്ന കുഷ്യനോ മറ്റോ ഉപയോഗിച്ചാല്‍ നടുവു വളഞ്ഞിരിക്കാനുള്ള പ്രവണത കുറയും. കാലുകള്‍ ബലം കൊടുത്ത് നിലത്തൂന്നിയിരിക്കുന്നതും നല്ലതാണ്.

ഒരേ ഇരിപ്പില്‍ തുടര്‍ച്ചയായിരുന്ന് ജോലി ചെയ്യാതെ ഇടയ്ക്ക് എഴുന്നേറ്റ് നില്‍ക്കുന്നതും നടക്കുന്നതും നല്ലതാണ്. ഇത് രക്തപ്രവാഹത്തെ ശക്തിപ്പെടുത്തുകയും മസിലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. നടുവേദന കുറയ്ക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്ന് തന്നെ പറയാം. വ്യായാമങ്ങള്‍ നട്ടെല്ലിന് ബലം നല്‍കാന്‍ സഹായിക്കും. നടക്കുക
, ഓടുക, നീന്തുക തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്.

  Read:  In English 

അമിതഭാരവും നടുവേദനയ്ക്ക് കാരണമാകും. ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായമത്തിലൂടെയും ശരീരഭാരം ക്രമീകരിക്കുക. കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് കുടവയര്‍ വരുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് നട്ടെല്ലിന് ഒന്നുകൂടി സമ്മര്‍ദം നല്‍കുകയാണ് ചെയ്യുന്നത്.

24 മണിക്കൂറും ജോലി ചെയ്യാതെ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക. ഇത് ശരീരത്തെയും മനസിനെയും റിലാക്‌സ് ചെയ്യിക്കുകയും നടുവേദന കുറയ്ക്കുകയും ചെയ്യും. ടെന്‍ഷന്‍ കാരണവും പലരിലും നടുവേദന കണ്ടുവരാറുണ്ട്. ഇഷ്ടമുള്ള ഹോബികള്‍ ചെയ്യുന്നതും യോഗ തുടങ്ങിയവ പ്രാക്ടീസ് ചെയ്യുന്നതും ഇതിന് പരിഹാരമാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ശരത് സ്റ്റാര്‍ സിംഗര്‍ വിട്ടതെന്തിന്

ശരത് സ്റ്റാര്‍ സിംഗര്‍ വിട്ടതെന്തിന്

ടിവി ചാനലുകളില്‍ ഏറ്റവും പോപ്പുലര്‍ ആക്കി റിയാലിറ്റി ഷോകളിലെ ഐഡിയ സ്റ്റാര്‍ സിംഗറിനെ മാറ്റുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ച വ്യക്തിയാണ് സംഗീത സംവിധായകന്‍ ശരത്. എന്നാല്‍ ഏറ്റവും പുതിയ വേര്‍ഷനായ സീസണ്‍ സിക്‌സില്‍ ശരത് ഇല്ല പകരം എം.ജയചന്ദ്രനാണ്.

ഒരു പക്ഷേ ശരത് തന്നെ ചിരിച്ചുകൊണ്ട് നിഷേധിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട് ഇതിനുപിന്നില്‍. ഏറെക്കുറെ മലയാളികള്‍ കണ്ടും കേട്ടും അറിഞ്ഞതുതന്നെ. സീസണ്‍ ഫൈവിന്റെ ഗ്രാന്റ് ഫിനാലയില്‍ അതിഥിയായ് വന്ന കെ.ജെ.യേശുദാസ് കല്പന രാഘവേന്ദ്രയുടെ പാട്ടിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് മത്സരത്തിന്റെ ഗതിതിരിച്ചുവിടുന്ന അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും സംഗതി കൊള്ളേണ്ടിടത്തുകൊണ്ടു. യേശുദാസിന്റെ കമന്റിനെ തള്ളിക്കളയാന്‍ പ്രാപ്തിയുള്ള ആരും ജഡ്ജസില്‍ ഇല്ലായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഈ സംഗീത മാമാങ്കത്തില്‍ ഒരുപാട്
പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്താണ് ഓരോ മത്സരാര്‍ത്ഥിയും മുമ്പോട്ട് വരുന്നത്. അങ്ങിനെ ഫില്‍ട്ടര്‍ ചെയ്‌തെടുത്ത അഞ്ച്‌പേരും അതില്‍ നിന്നുതന്നെ മൂന്ന് പേരുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

ഒരു കോടിയുടെ ഫ്‌ളാറ്റ് സമ്മാനമായി ലഭിക്കുന്ന ഈ ഷോയില്‍ വളരെ മാന്യമായ ജഡ്ജ്‌മെന്റ് തന്നെയായിരുന്നു നടന്നുവന്നിരുന്നത്. ഓരോ മത്സരാര്‍ത്ഥിയോടും ആത്മാര്‍ത്ഥതയോടെയുള്ള സമീപനമാണ് ശരത്
, എം.ജി. ശ്രീകുമാര്‍, ചിത്ര തുടങ്ങിയ ജഡിജിംഗ് കമ്മിറ്റി പുലര്‍ത്തി പോന്നിരുന്നത്.

അങ്ങിനെ കടഞ്ഞ് കടഞ്ഞ് കൊണ്ടുവന്ന മൂന്നുപേരില്‍ നിന്ന് ഒരാള്‍ക്കുവേണ്ടി അതിഥിയായ് വന്ന യേശുദാസ് അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ തകര്‍ന്നു പോയത് ജഡ്ജിംഗ് കമ്മിറ്റിയുടെ ആത്മവിശ്വാസവും മത്സരാര്‍ത്ഥികളുടെയും
, പ്രേക്ഷകരുടേയും വിശ്വാസവുമാണ്. ഒടുവില്‍ അത് സംഭവിച്ചു, എസ്.എം.എസില്‍ ഏറ്റവും പിന്നിലായിരുന്ന കല്പന രാഘവേന്ദ്ര ഫ്‌ളാറ്റും കൊണ്ട് പോയപ്പോള്‍ ഏവരും ഒരു നിമിഷം പകച്ചു. കുറ്റബോധം കൊണ്ട് തലകുനിഞ്ഞ് പോയ ജഡ്ജസില്‍ ശരത് പ്രായശ്ചിത്തമെന്നോണംഏഷ്യാനെറ്റ് വിട്ടു.

എന്നാലിത് സമ്മതിച്ചു തരാന്‍ ശരത് മടിക്കും കാരണം യേശുദാസിനെ പിണക്കാന്‍ തയ്യാറല്ല എന്നതുതന്നെ. ഏഷ്യാനെറ്റിന്റെ പുതിയ സീസണ്‍ ജഡ്ജസിന്റെ കഴിവ് പ്രകടിപ്പിക്കുന്ന മത്സരത്തിലേക്ക്പോകാതിരിക്കാന്‍ പുതിയതായ് വന്ന ജഡ്ജ് കുറച്ച് കൂടി സംയമനം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] PLEASE GIVE ME URGENT INFORMATION